രാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥർ രാഷ്ട്രപതിയെ സന്ദർശിച്ചു.
Posted On:
25 APR 2023 11:01AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 25, 2023
ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥർ (2018-2021 ബാച്ചുകൾ) ഇന്ന് (ഏപ്രിൽ 25, 2023) രാഷ്ട്രപതി ഭവനിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
സിവിൽ അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥർക്ക് രാജ്യത്തിന്റെ സാമ്പത്തിക ഭരണത്തിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന്ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. യുവ സിവിൽ സർവീസുകാരെന്ന നിലയിൽ പൊതുഭരണത്തിലെ മികവിനായി പരിശ്രമിക്കുകയും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏത് സ്ഥാപനത്തിലോ വകുപ്പിലോ നിയമിച്ചാലും ജോലിയുടെ ലക്ഷ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. പ്രക്രിയ പിന്തുടരുമ്പോൾ, ഉദ്ദേശ്യം നഷ്ടപ്പെടരുത്. പൊതു ക്ഷേമവും എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ശ്രീമതി മുർമു ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു .
ഗവൺമെന്റിൽ സാമ്പത്തിക ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും പൊതുഭരണത്തിൽ സുതാര്യത കൊണ്ടുവരുന്നതിനുമുള്ള ഒരു ഉപകരണമായി അക്കൗണ്ടിംഗ് പ്രക്രിയകളും അക്കൗണ്ടിംഗ് റിപ്പോർട്ടുകളും മാറുന്നുവെന്ന് ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസ് ഉറപ്പാക്കിയതായി രാഷ്ട്രപതി പറഞ്ഞു. പൊതു ധനകാര്യ പരിപാലനത്തിന്റെ മികച്ച സംവിധാനം ഒരു രാജ്യത്ത് തുല്യവും സമഗ്രവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. . പൊതു ധനകാര്യ പരിപാലനത്തിന്റെ രാജ്യത്തെ പ്രധാന സാരഥികൾ എന്ന നിലയിൽ ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസ് ഓഫീസർമാർ അന്താരാഷ്ട്ര രംഗത്തും മാതൃകയായി മാറുന്ന സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഓട്ടോമേഷനും സാങ്കേതിക വിദ്യയുടെ ഉപയോഗവും രാജ്യത്തെ ഭരണ മാതൃകയെ മാറ്റിമറിച്ചതായി രാഷ്ട്രപതി പറഞ്ഞു. ഭരണസംവിധാനങ്ങളിൽ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ ദ്രുതഗതിയിലുള്ള പുരോഗതി നാം കണ്ടു. ഡിജിറ്റൈസേഷനും ഓൺലൈൻ സേവന വിതരണവും പൊതുഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവും ഒരു പരിധിവരെ വർധിപ്പിച്ചിട്ടുണ്ട്. പുതിയ അക്കൌണ്ടിംഗ് സോഫ്‌റ്റ്‌വെയറുകളുടെയും ക്ലൗഡ് സ്റ്റോറേജ് സാങ്കേതികവിദ്യകളുടെയും ആവിർഭാവത്തോടെ, അക്കൌണ്ടിംഗ് പ്രക്രിയകൾ കൂടുതൽ തടസ്സമില്ലാത്തതും കൃത്യവുമാകുന്നതിന് കൂടുതൽ
സാധ്യതകളുമുണ്ട് എന്നും രാഷ്ട്രപതി പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
SKY
(Release ID: 1919496)
Visitor Counter : 139