തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

കടുത്ത ചൂടുള്ള   കാലാവസ്ഥയിൽ   തൊഴിലാളികൾക്ക്  നേരിടേണ്ടി വരുന്ന പ്രതികൂല  സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള നടപടികളെക്കുറിച്ച് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ / അഡ്മിനിസ്ട്രേറ്റർമാർ എന്നിവർക്ക് കത്തെഴുതി

Posted On: 18 APR 2023 1:08PM by PIB Thiruvananthpuram




ന്യൂഡൽഹി , ഏപ്രിൽ 18,2023

 വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന  തൊഴിലാളികളിൽ ചൂടുകാല സാഹചര്യങ്ങൾ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിനും അത് നേരിടുന്നതിനുമുള്ള നടപടികൾ ഉറപ്പാക്കാൻ കേന്ദ്രതൊഴിൽ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.  എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ/അഡ്മിനിസ്‌ട്രേറ്റർമാർ എന്നിവരെ അഭിസംബോധന ചെയ്‌ത കത്തിൽ, അതികഠിനമായ പ്രതികൂല സാഹചര്യങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഉടമകൾ /തൊഴിലുടമകൾ/നിർമ്മാണ കമ്പനികൾ/വ്യവസായങ്ങൾ എന്നിവർക്ക് നിർദ്ദേശം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര തൊഴിൽ സെക്രട്ടറി ആരതി അഹൂജ ഊന്നിപ്പറഞ്ഞു.

വടക്ക് കിഴക്കൻ ഇന്ത്യ, കിഴക്ക്, മധ്യ ഇന്ത്യ, വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നടപ്പുവർഷത്തെ ഉയർന്ന താപനിലയെ സൂചിപ്പിക്കുന്ന  ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) പുറപ്പെടുവിച്ച   അവലോകന റിപ്പോർട്ട് കത്തിൽ പരാമർശിച്ചിട്ടുണ്ട്. ജീവനക്കാർക്കും തൊഴിലാളികൾക്കും ജോലി സമയം പുനഃക്രമീകരിക്കൽ, ജോലി സ്ഥലങ്ങളിൽ മതിയായ കുടിവെള്ള സൗകര്യം ഉറപ്പാക്കൽ, നിർമാണത്തൊഴിലാളികൾക്ക് അടിയന്തര ഐസ് പായ്ക്കുകൾ, ഉഷ്ണ പ്രതിരോധ സാമഗ്രികൾ എന്നിവ ലഭ്യമാക്കുക, ആരോഗ്യ വകുപ്പുമായി ഏകോപിപ്പിച്ച് തൊഴിലാളികളുടെ ആരോഗ്യ പരിശോധന  ഉൾപ്പെടെയുള്ള  നടപടികൾ കൈക്കൊള്ളുക എന്നിങ്ങനെ തൊഴിലുടമകൾക്കും തൊഴിലാളികൾക്കുമായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച ആരോഗ്യ ഉപദേശങ്ങൾ പാലിക്കാൻ നിർദേശമുണ്ട് .

ജോലിസ്ഥലത്തിന് സമീപം വിശ്രമകേന്ദ്രങ്ങൾ, ആവശ്യത്തിന് തണുത്ത വെള്ളം, ഇലക്‌ട്രോലൈറ്റ് സപ്ലിമെന്റുകൾ എന്നിവ ലഭ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഖനി മാനേജ്‌മെന്റുകൾക്ക് നിർദ്ദേശം നൽകേണ്ടതിന്റെ ആവശ്യകതയും കത്തിൽ വ്യക്തമാക്കുന്നു.  തൊഴിലാളിക്ക് അസുഖം തോന്നിയാൽ സാവധാനം ജോലി ചെയ്യാൻ അനുവദിക്കുക, വിശ്രമ സമയവും അനുയോജ്യമായ ഷെഡ്യൂളുകളും അനുവദിക്കുക, ദിവസത്തിലെ ഏറ്റവും ചൂട് കുറഞ്ഞ സമയങ്ങളിൽ ഏറ്റവും കഠിനമായ ജോലി ചെയ്യാൻ തൊഴിലാളികളെ അനുവദിക്കുക, അത്യധികം ചൂടുള്ള സമയത്ത് ജോലി ചെയ്യാൻ രണ്ട് ആളുകളുടെ സംഘത്തെ നിയോഗിക്കുക, ഭൂഗർഭ ഖനികളിലെ വായുസഞ്ചാരം ശരിയായി ഉറപ്പിക്കുക,അമിതമായ ചൂട്, ഈർപ്പം എന്നിവയിൽ നിന്നുള്ള അപകടങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിക്കുക,  എന്നിവ നിർദ്ദേശിച്ചിട്ടുള്ള മറ്റ് ചില  പരിഹാര നടപടികളാണ്.

ഫാക്ടറികൾക്കും ഖനികൾക്കും പുറമെ, നിർമാണത്തൊഴിലാളികൾക്കും ഇഷ്ടിക ചൂളയിലെ തൊഴിലാളികൾക്കും പ്രത്യേക ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയും തൊഴിൽ കേന്ദ്രങ്ങളിൽ മതിയായ വിവര വിതരണം നടത്തേണ്ടതിന്റെ ആവശ്യകതയും ലേബർ സെക്രട്ടറി വ്യക്തമാക്കി .

 
SKY
 
*****
 
Press Information Bureau,


(Release ID: 1917655) Visitor Counter : 161