ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ; 19,848 കോവിഡ് കേസുകളുമായി കേരളം മുന്നിൽ
Posted On:
17 APR 2023 9:44AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 17, 2023
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).
കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 198 ഡോസുകൾ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 60,313 പേർ.
സജീവ കേസുകൾ ഇപ്പോൾ 0.13% ആണ്.
ഏപ്രിൽ 17, 2023, രാവിലെ 8 മണിയുടെ കണക്കുകൾ പ്രകാരം, 19,848 കോവിഡ് കേസുകളോടെ കേരളമാണ് ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.
രോഗമുക്തി നിരക്ക് ഇപ്പോൾ 98.68% ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6,313 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,35,772 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 9,111 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.40%.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.94%.
ആകെ നടത്തിയത് 92.41 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,08,436 പരിശോധനകൾ.
****************************************
RRTN
(Release ID: 1917209)
Visitor Counter : 129