വനിതാ, ശിശു വികസന മന്ത്രാലയം
ഡബ്ല്യു.സി.ഡി. മന്ത്രാലയത്തിന്റെ രണ്ടാം ജി 20 എംപവര്‍ യോഗം സ്ത്രീകള്‍ നയിക്കുന്ന വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
പ്രതിനിധികള്‍ നിര്‍ദ്ദേശിച്ച ഫലങ്ങള്‍ ഇന്ത്യയുടെ അധ്യക്ഷതയ്ക്കു കീഴിലുള്ള ജി 20 എംപവറിന്റെ മൂന്ന് പ്രമേയങ്ങളും ഉള്‍ക്കൊള്ളുന്നു - വനിതാ സംരംഭകത്വം: തുല്യതയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും നേട്ടം, വിദ്യാഭ്യാസം: സ്ത്രീ ശാക്തീകരണത്തിലേക്കു നയിക്കുന്ന പാത, ഒപ്പം താഴെത്തട്ടില്‍ ഉള്‍പ്പെടെ എല്ലായിടത്തും സ്ത്രീകളുടെ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പങ്കാളിത്ത പദ്ധതി സൃഷ്ടിക്കല്‍
ജി 20 എംപവര്‍ നിര്‍ദ്ദേശങ്ങള്‍ സ്ത്രീകള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം, വിഭവങ്ങളിലേക്കുള്ള പ്രവേശനം, അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി എന്നിവയെ പിന്തുണയ്ക്കുന്ന ഒരു ലോകത്തിന്റെ സൃഷ്ടിയെ ത്വരിതപ്പെടുത്തും, കൂടാതെ സ്ത്രീകള്‍ നയിക്കുന്ന വികസനത്തിലേക്കുള്ള മാറ്റത്തിന് മാര്‍ഗനിര്‍ദേശവും നല്‍കും.
രണ്ടാമത്തെ ജി 20 എംപവര്‍ യോഗം 2023 ഏപ്രില്‍ 5-6 തീയതികളില്‍ തിരുവനന്തപുരത്ത് നടന്നു.
Posted On:
13 APR 2023 1:01PM by PIB Thiruvananthpuram
രണ്ടാമത് ജി 20 എംപവര്‍ യോഗം 2023 ഏപ്രില്‍ 5, 6 തീയതികളില്‍ തിരുവനന്തപുരത്ത് നടന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ജി 20 പങ്കാളിത്തം സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരുന്നു ഈ യോഗം. മെക്‌സിക്കോ, സൗദി അറേബ്യ, അമേരിക്ക, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ഇറ്റലി, ഫ്രാന്‍സ് എന്നീ എട്ടു ജി 20 രാജ്യങ്ങളില്‍ നിന്നുള്ള 18 പേര്‍, ബംഗ്ലാദേശ്, ഒമാന്‍, സ്‌പെയിന്‍, യുഇഎ, നെതര്‍ലാന്‍ഡ്‌സ്, നൈജീരിയ എന്നീ ആറു ക്ഷണിതാക്കളില്‍ നിന്നുള്ള 9 പേര്‍ എന്നിവരില്‍ നിന്നുള്ള സജീവ പങ്കാളിത്തം ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ആറ് അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള ഒന്‍പതു പേരും (യുഎന്‍ വിമന്‍, വേള്‍ഡ് ബാങ്ക്, ഐഎംഎഫ്, യുണിസെഫ്, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍, ഐഎല്‍ഒ) പങ്കെടുത്തു.
ഇന്ത്യയുടെ അധ്യക്ഷതയ്ക്കു കീഴിലുള്ള ജി20 എംപവറിന്റെ മൂന്ന് പ്രമേയങ്ങളും പ്രതിനിധികള്‍ നിര്‍ദ്ദേശിച്ച ഉദ്ദേശ ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്നു - വനിതാ സംരംഭകത്വം: തുല്യതയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും നേട്ടം, വിദ്യാഭ്യാസം: സ്ത്രീ ശാക്തീകരണത്തിലേക്കുള്ള വഴിമാറ്റം സാധ്യമാക്കുന്ന പാത, ഒപ്പം താഴെത്തട്ടില്‍ ഉള്‍പ്പെടെ എല്ലായിടത്തും സ്ത്രീകളുടെ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പങ്കാളിത്ത പദ്ധതി സൃഷ്ടിക്കല്‍. ഇവയ്ക്കെല്ലാം അടിവരയിടുന്നത് ഡിജിറ്റല്‍ ടെക്നോളജിയുടെ ശക്തിയാണ്.
2023 ഫെബ്രുവരി 11, 12 തീയതികളില്‍ നടന്ന ആദ്യ യോഗത്തിന്റെ തുടര്‍ച്ചയായാണ് രണ്ടാമത്തെ ജി 20 എംപവര്‍ യോഗം നടന്നത്. ആദ്യ യോഗത്തില്‍ സാമ്പത്തിക ഉള്‍പ്പെടുത്തലും ബിസിനസ് ത്വരിതപ്പെടുത്തലും, മെന്റര്‍ഷിപ്പ്, സ്‌റ്റെം, കോര്‍പ്പറേറ്റ് സ്ത്രീ ശാക്തീകരണം, ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ എന്നിവയെക്കുറിച്ച് ആലോചിക്കുന്നതിനായി അഞ്ച് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. ജി 20 എംപവര്‍ ഗവണ്‍മെന്റും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തമായതിനാല്‍, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ സ്വകാര്യ മേഖലയിലെ പ്രതിബദ്ധതകള്‍ക്കായുള്ള ശുപാര്‍ശകളും ഗവണ്‍മെന്റുകള്‍ക്കായി നിര്‍ദ്ദേശിച്ച നടപടികളും വികസിപ്പിച്ചെടുത്തു. ഈ ശുപാര്‍ശകളില്‍ സ്ത്രീകള്‍ നയിക്കുന്ന വികസനം നയിക്കാന്‍ ജി20 എംപവര്‍ വിഭാവനം ചെയ്യുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു.
മുന്‍കാല അധ്യക്ഷരുടെ കീഴില്‍ വികസിപ്പിച്ചെടുത്ത കെപിഐകളെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും ബെസ്റ്റ് പ്രാക്ടീസസ്് പ്ലേബുക്കില്‍ ചേര്‍ക്കുന്നതിനെക്കുറിച്ചും പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തി.
ഇന്ത്യയുടെ അധ്യക്ഷതയ്ക്കു കീഴില്‍, ജി 20 എംപവര്‍ ഒരു മെന്റര്‍ഷിപ്പ് പ്ലാറ്റ്ഫോമിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇ-പ്ലാറ്റ്ഫോമിലൂടെ മെന്റര്‍ഷിപ്പിലേക്കും ശേഷി വര്‍ദ്ധിപ്പിക്കുന്നതിലേക്കും എത്തിച്ചേരുന്നതിനു പാതയൊരുക്കുക വഴി എല്ലാ തലങ്ങളിലും വനിതാ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണു നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ നിതി ആയോഗിന്റെ വനിതാ ശാക്തീകരണ പ്ലാറ്റ്ഫോമില്‍ ഇതിനു വേദിയൊരുക്കും. ജി 20 രാജ്യങ്ങളിലെ വനിതാ മെന്റികള്‍ക്കും ഉപദേഷ്ടാക്കള്‍ക്കും ഇടയില്‍ ഘടനാപരമായ വിജ്ഞാന-വിനിമയം സുഗമമാക്കുന്ന ആഗോള മാര്‍ഗനിര്‍ദേശം പകരുന്നതും ശേഷി വര്‍ദ്ധിപ്പിക്കുന്നതുമായ പോര്‍ട്ടലായി ഇത് പ്രവര്‍ത്തിക്കും. സ്റ്റെം, ബിസിനസ്സ് നേതൃത്വം, സംരംഭകത്വം തുടങ്ങിയ മേഖലകള്‍ ലക്ഷ്യമിടുന്ന നിലവിലുള്ള നിര്‍ദിഷ്ട മേഖലകളിലെ മെന്റര്‍ഷിപ്പ് പോര്‍ട്ടലുകളുടെ അഗ്രിഗേറ്ററായും ഇത് പ്രവര്‍ത്തിക്കും. ഈ പ്ലാറ്റ്ഫോമിലൂടെ നല്‍കുന്ന മെന്റര്‍ഷിപ്പ്, നെറ്റ്വര്‍ക്കിംഗ്, അറിവ് പങ്കിടല്‍, ശേഷി വര്‍ദ്ധിപ്പിക്കല്‍, മികച്ച സമ്പ്രദായങ്ങള്‍ എന്നിവയിലൂടെ ചെറുകിട, ഇടത്തരം, വന്‍കിട സംരംഭങ്ങളിലെ വനിതാ സംരംഭകരും അതുപോലെ തന്നെ താഴെത്തട്ടിലുള്ള നേതാക്കളും ത്വരിതഗതിയിലുള്ള വിജയം കൈവരിക്കും.
ഡിജിറ്റല്‍ വൈദഗ്ധ്യം, വിദ്യാഭ്യാസം, വൈദഗ്ധ്യം എന്നിവയിലെ ലിംഗ വിഭജനം കൂടുതല്‍ വിപുലമായി മേഖലകളിലുടനീളമുള്ള സ്ത്രീകളുടെ വിജയിക്കാനുള്ള കഴിവിനെ ബാധിച്ചു. സ്റ്റെമ്മിന്റെ കാര്യത്തില്‍ ഈ വിടവ് വളരെ വലുതാണ്. കാരണം, ഇത് അതിവേഗം വളരുന്നതും ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതുമായ തൊഴിലുകളും സംരംഭകത്വവുമുള്ള മേഖലയാണ്. ജി20 എംപവറിന്റെ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസത്തിനും നൈപുണ്യത്തിനും ഇടയിലുള്ള ഈ വിടവു മറികടക്കാനുള്ള ശ്രമത്തിന് ഊര്‍ജം പകരും. തുടര്‍ന്ന് വിദ്യാഭ്യാസത്തില്‍ നിന്ന് ജോലിയിലേക്ക് വിജയകരമായി മാറുന്നതിന് ആവശ്യമായ വൈദഗ്ധ്യമുള്ള കൗമാരക്കാരായ പെണ്‍കുട്ടികളെയും യുവതികളെയും ശാക്തീകരിക്കും.
ഈ ദിശയില്‍ ഭാവിയില്‍ ജോലികള്‍ക്കും സംരംഭകത്വത്തിനും നിര്‍ണായകമാകുന്ന ഡിജിറ്റല്‍, സാങ്കേതിക, സാമ്പത്തിക അറിവുകള്‍ നേടുന്നതിന് വിവിധ ഭൗമ മേഖലകളിലുള്ള സ്ത്രീകളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ, നൈപുണ്യ പോര്‍ട്ടലായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് 120ലേറെ അന്താരാഷ്ട്ര, ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാകും. കൂടാതെ മേല്‍പ്പറഞ്ഞ മേഖലകളിലെ ആഗോള ഉള്ളടക്കത്തിന്റെയും കോഴ്സുകളുടെയും അഗ്രിഗേറ്ററായി പ്രവര്‍ത്തിക്കും. ഇന്റേണ്‍ഷിപ്പും ജോലിയുമായി സ്ത്രീകളെ പൊരുത്തപ്പെടുത്താനും നിര്‍ദേശം നല്‍കാനും ഉള്ളടക്കം നല്‍കാനും ഇത് സഹായിക്കും. പ്ലാറ്റ്ഫോമിന്റെ ചട്ടക്കൂട് അവതരിപ്പിക്കുകയും അതേക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു.
വനിതാ സംരംഭകര്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ചില തടസ്സങ്ങള്‍ വായപ്, വിപണിലഭ്യത എന്നിവയെ ചുറ്റിപ്പറ്റിയാണ് എന്നതിനാല്‍, ജി 20 എംപവര്‍ ഈ മേഖലകളില്‍ ഫലപ്രദമായ ശുപാര്‍ശകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൂള്‍ ചെയ്ത ക്രെഡിറ്റ് ഫണ്ടുകള്‍, ക്രെഡിറ്റ് ഗ്യാരന്റികള്‍ എന്നിവയും 'അഭിമാനത്തോടെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള' മുദ്രയിലൂടെ ഗവണ്‍മെന്റിലും സ്വകാര്യമേഖലയിലും ലിംഗപരമായ പരിഗണനയോടുകൂടിയുള്ള സംഭരണത്തെ പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള സുസ്ഥിര ലിംഗഭേദം ഉള്‍ക്കൊള്ളുന്ന സാമ്പത്തിക മാതൃകകള്‍ക്ക് ഇവ ഊന്നല്‍ നല്‍കുന്നു. ഇത് വനിതാ സംരംഭകരുടെ കൂടുതല്‍ ഊര്‍ജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുമെന്ന് മാത്രമല്ല, വനിതാ സംരംഭകര്‍ക്ക് സ്ത്രീ തൊഴിലാളികളെ നിയമിക്കാനുള്ള ഉയര്‍ന്ന സാധ്യതയുള്ളതിനാല്‍, ഇത് ഉയര്‍ന്ന സ്ത്രീ തൊഴിലാളി പങ്കാളിത്തത്തിലേക്ക് നയിക്കുകയും ചെയ്യും.
കൂടാതെ, ജി 20 എംപവറിന്റെ ശുപാര്‍ശകള്‍, പരിചരണത്തിന്റെ ഭാരം സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തത്തെ തടസ്സപ്പെടുത്താത്ത ഒരു ലോകത്തെ വിഭാവനം ചെയ്യുന്നു. സബ്സിഡിയുള്ള ശിശുസംരക്ഷണത്തിന്റെ ലഭ്യത, സ്‌കൂള്‍ സംവിധാനങ്ങളില്‍ ക്രെഷുകള്‍ സംയോജിപ്പിക്കല്‍, ജോലിസ്ഥലങ്ങളില്‍ നഴ്സിംഗ് റൂമുകള്‍/ക്രെച്ച് സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടു.
സ്‌കോളര്‍ഷിപ്പുകള്‍, സ്റ്റെമ്മിലെ കോര്‍പ്പറേറ്റ് ഫെലോഷിപ്പുകള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും അപ്രന്റീസ്ഷിപ്പുകള്‍ എന്നിവയിലൂടെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് പഠനത്തില്‍നിന്നു തൊഴിലിലേക്കെത്താന്‍ സഹായമേകുന്ന പരമ്പരാഗത മേഖലകള്‍ക്കപ്പുറമുള്ള കരിയര്‍-വികസന അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് സ്വകാര്യമേഖല പ്രതിജ്ഞാബദ്ധരാകണമെന്നും ജി 20 എംപവര്‍ ശുപാര്‍ശ ചെയ്തു. പരമ്പരാഗതമല്ലാത്ത തൊഴിലധിഷ്ഠിത മേഖലകള്‍, ആര്‍ ആന്‍ഡ് ഡി മേഖലയിലെ സ്റ്റെം ബിരുദധാരികള്‍ക്കുള്ള അപ്രന്റീസ്ഷിപ്പുകള്‍ എന്നിവയെക്കുറിച്ചും ചര്‍ച്ച നടന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിനും സ്ത്രീകളുടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിനും എല്ലാ തലങ്ങളിലെയും തീരുമാനമെടുക്കല്‍ പ്രക്രിയകളിലെ സ്ത്രീകളുടെ പങ്കാളിത്തവും പ്രാതിനിധ്യവും നിര്‍ണായകമാണെന്ന് ജി 20 എപവര്‍ തിരിച്ചറിഞ്ഞു. ഇതിന്റെ സംരംഭങ്ങളായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍, പൊതു-സ്വകാര്യ പങ്കാളിത്തം, സ്ത്രീകള്‍ക്ക് ആജീവനാന്ത പഠനത്തിനും ഡിജിറ്റല്‍ കഴിവു വര്‍ധിപ്പിക്കുന്നതിനുമുള്ള സംരംഭങ്ങള്‍, വിശേഷിച്ച് ശാസ്ത്രീയവും പാരമ്പര്യേതരവുമായ മേഖലകളില്‍ താഴേത്തട്ടില്‍ ഉള്‍പ്പെടെ എല്ലാ തലങ്ങളിലുമുള്ള സ്ത്രീകളുടെ വൈദഗ്ധ്യം, നൈപുണ്യം പുനര്‍നൈപുണ്യം, എന്നീ മേഖലകളിലെ വിടവുകള്‍ നികത്താന്‍ സഹായിക്കും.
ജി20 എംപവര്‍ പ്രതിജ്ഞയും ചര്‍ച്ച ചെയ്തു. നേതൃസ്ഥാനങ്ങളിലേക്കുള്ള സ്ത്രീകളുടെ മുന്നേറ്റത്തെ കൂടുതല്‍ പിന്തുണയ്ക്കുന്നതിനായി പ്രതിജ്ഞയില്‍ ഇന്ത്യ ചില അധിക വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ അധ്യക്ഷതയ്ക്കു കീഴില്‍, ജി 20 എംപവറിനു പ്രചാരം നല്‍കുന്നവരുടെ ശൃംഖല വിപുലീകരിക്കുന്നത് തുടരാനാണ് ശ്രമം.
ഇവയിലൂടെയും മറ്റ് നിരവധി പ്രതിബദ്ധതകളിലൂടെയും സംരംഭങ്ങളിലൂടെയും, ജി 20 എംപവര്‍ നിര്‍ദ്ദേശങ്ങള്‍ സ്ത്രീകള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം, വിഭവങ്ങളിലേക്കുള്ള പ്രവേശനം, അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി എന്നിവയെ പിന്തുണയ്ക്കുന്ന ലോകത്തിന്റെ സൃഷ്ടിയെ ത്വരിതപ്പെടുത്തും.
-NS-
(Release ID: 1916316)
Visitor Counter : 261