വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വാതുവെപ്പ്, ചൂതാട്ടം എന്നിവയുടെ പരസ്യങ്ങൾക്കെതിരെ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം പുതിയ  മാർഗ്ഗനിർദേശം പുറപ്പെടുവിച്ചു


വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു

വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങൾ  ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചുള്ളതാണെന്ന് മന്ത്രാലയം ആവർത്തിച്ചു

Posted On: 06 APR 2023 4:50PM by PIB Thiruvananthpuram

ന്യൂഡൽഹി : ഏപ്രിൽ 06, 2023

വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങൾ/പ്രമോഷണൽ ഉള്ളടക്കങ്ങൾ എന്നിവ  നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്ലാറ്റ്‌ഫോമുകൾക്കും ഓൺലൈൻ പരസ്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.

  വാതുവയ്പ്പ് വെബ്‌സൈറ്റുകളുടെ പരസ്യങ്ങളും  പ്രൊമോഷണൽ ഉള്ളടക്കവും നൽകിയ മുഖ്യധാരാ ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളുടെ  സമീപകാല നടപടിയിൽ  കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ  മന്ത്രാലയം ഇന്ന് ശക്തമായ പ്രതിഷേധം അറിയിച്ചു.  പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ, ഓൺലൈൻ വാർത്താ പ്രസാധകർ എന്നിവയുൾപ്പെടെ എല്ലാ തരം മാധ്യമങ്ങൾക്കും ഇത് സംബന്ധിച്ച് മാർഗ്ഗനിർദേശം   നൽകിയിട്ടുണ്ട്.കൂടാതെ സമീപകാലത്ത് അത്തരം പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന്റെ ഉദാഹരണങ്ങൾ പ്രത്യേകം എടുത്തു കാണിക്കുകയും ചെയ്തു.

 

തങ്ങളുടെ വെബ്‌സൈറ്റിൽ ഒരു സ്‌പോർട്‌സ് ലീഗ് കാണാൻ പ്രേക്ഷകരെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രത്യേക വാതുവെപ്പ് പ്ലാറ്റ്‌ഫോം പ്രമോഷൻ പരിപാടിയെ മന്ത്രാലയം എതിർത്തു. ഇത് പ്രഥമദൃഷ്ട്യാ 1957-ലെ പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണ്.
മാധ്യമങ്ങളുടെ നിയമപരമായ ബാധ്യതയും ധാർമിക കടമയും എടുത്തുപറഞ്ഞുകൊണ്ട്, പ്രസ് കൗൺസിലിന്റെ പത്രപ്രവർത്തന പെരുമാറ്റ ചട്ടങ്ങളിലെ വ്യവസ്ഥകളെയും പുതിയ മാർഗനിർദേശം പരാമർശിക്കുന്നു. "നിയമവിരുദ്ധമായ കാര്യങ്ങൾ ഉൾപ്പെടുന്ന ഒരു പരസ്യവും പത്രങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ല...". കൂടാതെ "പത്രങ്ങളും ആനുകാലികങ്ങളും പരസ്യങ്ങൾ ധാർമ്മികവും നിയമപരവുമായ കോണുകളിൽ നിന്ന് പരിശോധിക്കണം.1867 പിആർബി നിയമത്തിലെ സെക്ഷൻ 7 പ്രകാരം പരസ്യം ഉൾപ്പെടെയുള്ള എല്ലാ ഉള്ളടക്കങ്ങളുടെയും ഉത്തരവാദിത്തം എഡിറ്റർക്കുണ്ട്. വളരെ വലിയ പൊതു ഉത്തരവാദിത്തം നിർവഹിക്കുന്ന മാധ്യമങ്ങളുടെ ഏക ലക്ഷ്യം വരുമാനം ഉണ്ടാക്കുക മാത്രമായിരിക്കരുത്" എന്നിങ്ങനെ മാധ്യമ ചട്ടങ്ങളും ഈ മാർഗ്ഗനിർദേശത്തിൽ പരാമർശിക്കുന്നു


 വാതുവയ്‌പ്പും ചൂതാട്ടവും നിയമവിരുദ്ധമാണെന്നും അതിനാൽ അത്തരം പ്രവർത്തനങ്ങളുടെ നേരിട്ടുള്ളതോ  പരോക്ഷമായോ പരസ്യങ്ങൾ നൽകുന്നത് ഉപഭോക്തൃ സംരക്ഷണ നിയമം 2019, പ്രസ് കൗൺസിൽ ആക്‌ട് 1978, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്( ഇടക്കാല മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) 2021,മറ്റ് പ്രസക്തമായ ചട്ടങ്ങൾ എന്നിവയ്‌ക്ക് വിരുദ്ധമാണെന്നും  2022ജൂൺ, ഒക്ടോബർ മാസങ്ങളിൽ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.  

 ഇന്ന് പുറപ്പെടുവിച്ച മാർഗനിർദേശം   ലിങ്കിൽ ലഭ്യമാകുന്നതാണ്

 https://mib.gov.in/sites/default/files/06.04.2023%20Advisory%20on%20Betting%20Advertisements.pdf

***

(Release ID: 1914425) Visitor Counter : 149