രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ രാഷ്ട്രപതി മാർച്ച് 16 മുതൽ 21 വരെ കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങൾ സന്ദർശിക്കും

Posted On: 15 MAR 2023 6:16PM by PIB Thiruvananthpuram

ന്യൂ ഡൽഹി: മാർച്ച് 15, 2023

ഇന്ത്യൻ പ്രസിഡന്റ് ശ്രീമതി ദ്രൗപദി മുർമു 2023 മാർച്ച് 16 മുതൽ 21 വരെ കേരളം, തമിഴ്നാട്, ലക്ഷദ്വീപ്  എന്നിവിടങ്ങൾ സന്ദർശിക്കും.

2023 മാർച്ച് 16 ന് രാഷ്ട്രപതി ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കുകയും കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് 'പ്രസിഡന്റ്‌സ് കളര്‍' സമ്മാനിക്കുകയും ചെയ്യും.

2023 മാർച്ച് 17 ന് രാഷ്ട്രപതി കൊല്ലത്തെ മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. അന്നേ ദിവസം തിരുവനന്തപുരത്ത് അവരുടെ ബഹുമാനാർത്ഥം സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തിൽ അവർ പങ്കെടുക്കും. പൗര സ്വീകരണ ചടങ്ങിൽ രാഷ്ട്രപതി കുടുംബശ്രീ@25ന്റെ ഉദ്ഘാടനവും നിർവഹിക്കും.

2023 മാർച്ച് 18 ന് രാഷ്ട്രപതി വിവേകാനന്ദ സ്മാരകത്തിലും തിരുവള്ളുവരുടെ പ്രതിമയിലും പുഷ്പാർച്ചന നടത്തുകയും കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം സന്ദർശിക്കുകയും ചെയ്യും. അതേ ദിവസം വൈകുന്നേരം കവരത്തിയിൽ അവരുടെ ബഹുമാനാർത്ഥം സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തിൽ അവർ പങ്കെടുക്കും.

2023 മാർച്ച് 19 ന്, രാഷ്ട്രപതി കവരത്തിയിൽ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളുമായി സംവദിക്കും.


(Release ID: 1907416)