പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് സീതാപൂരിൽ നിന്നുള്ള എംപി രാജേഷ് വർമയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 22 FEB 2023 10:11AM by PIB Thiruvananthpuram

ശുചിത്വത്തെ  കുറിച്ച് അവബോധം പ്രചരിപ്പിക്കാൻ  ഉത്തർ പ്രദേശിലെ സിതാപൂരിൽ നിന്നുള്ള ലോക്‌സഭാംഗമായ ശ്രീ രാജേഷ് വർമയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

സീതാപൂർ എംപിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു : 

“ഇത് ആളുകൾക്കിടയിൽ അവരുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള അവബോധം വർദ്ധിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതോടൊപ്പം, ശുചിത്വവുമായി ബന്ധപ്പെട്ട പ്രയത്നങ്ങൾക്ക് അവർക്ക്  പ്രചോദനമേകും."

******

-ND-

(Release ID: 1901228) Visitor Counter : 147