പ്രധാനമന്ത്രിയുടെ ഓഫീസ്
സന്ത് രവിദാസിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
Posted On:
05 FEB 2023 8:55AM by PIB Thiruvananthpuram
സന്ത് രവിദാസിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"സന്ത് രവിദാസ് ജിയുടെ ജന്മവാർഷികത്തിൽ അഭിവാദ്യം അർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ മഹത്തായ സന്ദേശങ്ങൾ നാം ഓർക്കുന്നു. ഈ അവസരത്തിൽ, അദ്ദേഹത്തിന്റെ ചിന്തകൾക്കനുസൃതമായി നീതി പൂർവ്വകവും യോജിപ്പുള്ളതും സമൃദ്ധവുമായ ഒരു സമൂഹത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയം നാം ആവർത്തിക്കുന്നു. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് ഈ ലക്ഷ്യം കൈവരിക്കുന്നതിനായി നാം പ്രവർത്തിക്കും. അതിനായി നിരവധി സംരംഭങ്ങളിലൂടെ പാവപ്പെട്ടവരെ സേവിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു."
***
--ND--
(Release ID: 1896421)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada