ധനകാര്യ മന്ത്രാലയം

കേന്ദ്ര ബജറ്റ്: ആത്മനിർഭർ ക്ലീൻ പ്ലാന്റ് പ്രോഗ്രാം 2,200 കോടി രൂപ മുതൽ മുടക്കി ആരംഭിക്കും.

Posted On: 01 FEB 2023 1:29PM by PIB Thiruvananthpuram

ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചറൽ വിളകൾക്ക് രോഗരഹിതവും ഗുണമേന്മയുള്ളതുമായ നടീൽ വസ്തുക്കളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് 2,200 കോടി മുതൽ  മുടക്കിൽ ആത്മനിർഭർ ക്ലീൻ പ്ലാന്റ് പ്രോഗ്രാം ആരംഭിക്കുമെന്ന്  2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കവെ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു.

 

 ഗ്രാമീണ മേഖലയിലെ യുവ സംരംഭകരുടെ അഗ്രികൾച്ചർ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി അഗ്രികൾച്ചർ ആക്‌സിലറേറ്റർ ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

https://static.pib.gov.in/WriteReadData/userfiles/image/image001AK4N.jpg

 

ഇന്ത്യയെ മില്ലറ്റുകളുടെ ആഗോള ഹബ് ആക്കുന്നതിന്, അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രവർത്തനങ്ങളും ഗവേഷണങ്ങളും സാങ്കേതികവിദ്യകളും പങ്കിടുന്നതിനുള്ള മികവിന്റെ കേന്ദ്രമായി ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിനെ മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു.

 

മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്  കാർഷികവായ്പ ലക്‌ഷ്യം   20 ലക്ഷം കോടി രൂപയായി ഉയർത്തുമെന്ന് ധനമന്ത്രി പറഞ്ഞു.  പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ ഒരു പുതിയ ഉപപദ്ധതിയും  6,000 കോടി രൂപയുടെ നിക്ഷേപത്തോടെ ആരംഭിക്കും.

 

നീളം കൂടുതലുള്ള സ്റ്റേപ്പിൾ പരുത്തിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്, പൊതു സ്വകാര്യ പങ്കാളിത്തം (പിപിപി) വഴി ക്ലസ്റ്റർ അധിഷ്ഠിത മൂല്യ വർദ്ധനസമീപന രീതി സ്വീകരിക്കുമെന്ന് ശ്രീമതി.  സീതാരാമൻ പറഞ്ഞു.

 

 

SKY

 

****(Release ID: 1895423) Visitor Counter : 184