ധനകാര്യ മന്ത്രാലയം

പ്രാഥമിക ഓഹരി വിപണിയിൽ എസ്എംഇകളുടെ സംഭാവന വർധിക്കുന്നു


2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ‌ഓഹരി വിപണികൾ മികച്ച പ്രകടനം കാഴ്ചവച്ചു



വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപങ്ങൾക്ക് ആകർഷകമായ സ്ഥലമായി ഇന്ത്യ തുടരുന്നു



അതിവേഗം വളരുന്ന ഇൻഷുറൻസ് വിപണികളിലൊന്നായി മാറാൻ ഇന്ത്യ ഒരുങ്ങുന്നു



കോവിഡ്-19-ൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച് ഇന്ത്യയിലെ പെൻഷൻ മേഖല


Posted On: 31 JAN 2023 1:52PM by PIB Thiruvananthpuram

ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) വർധിച്ച സംഭാവനയും ആഭ്യന്തര സ്ഥാപന, റീട്ടെയിൽ നിക്ഷേപകരുടെ കൂടുതൽ പങ്കാളിത്തവും മൂലം കഴിഞ്ഞ വർഷത്തെ ഇന്ത്യൻ മൂലധന വിപണിയുടെ ഉജ്ജ്വലമായ പ്രകടനത്തെ 2022-2023 സാമ്പത്തിക സർവേ എടുത്തുകാണിക്കുന്നു. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമനാണ് സർവേ ഇന്ന് പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചത്.

 

ഇൻഷുറൻസ് വിപണിയുടെ ഡിജിറ്റൽവൽക്കരണവും എഫ് ഡി ഐ പരിധിയിലെ വർധനയും ഇന്ത്യയുടെ ഇൻഷുറൻസ് മേഖലയുടെ വളർച്ചയെ സഹായിക്കുമെന്ന് സർവേ നിരീക്ഷിക്കുന്നു. പെൻഷൻ സാക്ഷരത വർദ്ധിപ്പിക്കുന്നതിനുള്ള ഗവൺമെന്റ് സംരംഭങ്ങൾക്കും പെൻഷൻ സ്കീമുകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതിനും ഇന്ത്യയിലെ പെൻഷൻ മേഖല സാക്ഷ്യം വഹിക്കുന്നു.

 

മൂലധന വിപണികളിലെ വികസനം

 

ആഗോള മൈക്രാ ഇക്കണോമിക് അനിശ്ചിതത്വം, അഭൂതപൂർവമായ പണപ്പെരുപ്പം, ധന നയം കർശനമാക്കൽ, അസ്ഥിരമായ വിപണികൾ തുടങ്ങിയവയ്ക്കിടയിലും ഇന്ത്യയുടെ മൂലധന വിപണികൾ നല്ല വർഷമായിരുന്നുവെന്ന് സർവേ നിരീക്ഷിക്കുന്നു. 2022 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ (നവംബർ 2021 വരെ) ഐ‌ പി ‌ഒകളുമായി വരുന്ന എസ് എം ഇകളുടെ എണ്ണം ഏകദേശം ഇരട്ടിയാണ്. അവർ സമാഹരിച്ച മൊത്തം ഫണ്ട് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അവർ സമാഹരിച്ച ഫണ്ടിന്റെ ഏകദേശം മൂന്നിരട്ടിയാണ്.

 

ഈ വർഷം ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഐ പി ഒയും കണ്ടു - 2022 മെയ് മാസത്തിൽ, കേന്ദ്ര സർക്കാർ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിലെ (എൽ ഐ സി) അതിന്റെ ഓഹരികൾ നേർപ്പിക്കുകയും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുകയും ചെയ്തു, അതുവഴി എൽ ഐ സിയുടെ ഐ പി ഒ ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐ പി ഒ ആക്കി. 2022 ൽ ആഗോളതലത്തിൽ ആറാമത്തെ വലിയ  ഐ പി ഒ ആയും മാറി.

 

2022 ഏപ്രിൽ-നവംബർ മാസങ്ങളിൽ, പൊതു കടം നൽകുന്നതിലെ ന‌ിഷ്ക്രി‌യത്വം സ്വകാര്യ വായ്പാ പ്ലേസ്‌മെന്റുകൾ നികത്തുന്നതിനേക്കാൾ കൂടുതലായിരുന്നു. സ്വകാര്യ വായ്പാ പ്ലേസ്‌മെന്റുകളുടെ എണ്ണം 851 ൽ നിന്ന് 11 ശതമാനമെന്ന നിലയിൽ 945 ആയി വർദ്ധിച്ചു. അതേസമയം 2022 ഏപ്രിൽ -നവംബർ മാസങ്ങളിൽ സമാഹരിച്ച വിഭവങ്ങൾ 6 ശതമാനം വർദ്ധിച്ചു.

https://static.pib.gov.in/WriteReadData/userfiles/image/image0012NFC.jpg

ഓഹരിവിപണിയുടെ പ്രകടനത്തെ സംബന്ധിച്ച്, ഇന്ത്യൻ ഓഹരിവിപണികൾ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ചതായി സർവേ പ്രസ്താവിക്കുന്നു. ബ്ലൂചിപ്പ് സൂചികയായ നിഫ്റ്റി 50 2022 ഏപ്രിൽ-ഡിസംബർ കാലയളവിൽ 3.7 ശതമാനം വരുമാനം രേഖപ്പെടുത്തി. ആഗോള ഓഹരി വിപണിയിൽ ഇടിവുണ്ടായിട്ടും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായി. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, റഷ്യ-ഉക്രെയ്ൻ പ്രതിസന്ധിക്ക് ശേഷമുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവ കാരണം ആഗോള ‌ഓഹരി വിപണികളിൽ ഇടിവ് സംഭവിച്ചിട്ടും ഇതു തുടരുന്നു. വളർന്നുവരുന്ന പ്രധാന വിപണി സമ്പദ്‌ വ്യവസ്ഥകളിൽപ്പോലും, 2022 ഏപ്രിൽ- ഡിസംബർ മാസങ്ങളിൽ ഇന്ത്യ അതിന്റെ എതിരാളികളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു.

https://static.pib.gov.in/WriteReadData/userfiles/image/image002VBQD.jpg

 

https://static.pib.gov.in/WriteReadData/userfiles/image/image003NQKI.jpg

 

വർഷാവസാനത്തോടെ, സ്റ്റോക്ക് മാർക്കറ്റിൽ പ്രതീക്ഷിക്കുന്ന ഹ്രസ്വകാല ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ അസ്ഥിരതാ സൂചിക (വി ഐ എക്സ്) കുറയുന്ന പ്രവണതയ്ക്ക് സാക്ഷ്യം വഹിച്ചു. വർഷം പുരോഗമിക്കുമ്പോൾ സംഘർഷത്തിന്റെ ആഘാതം കുറയാൻ തുടങ്ങി. 2022 നവംബർ അവസാനത്തോടെ വാർഷികാടിസ്ഥാനത്തിൽ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുത്തനെ ഉയർന്ന് 39% ആയി. ഇത് മൂലധന വിപണിയിൽ ചില്ലറ വിൽപ്പന പങ്കാളിത്തം വർധിച്ചതായി കാണിക്കുന്നു.

 

വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങൾ

 

2022-2023 സാമ്പത്തിക സർവേ എടുത്തുകാട്ടുന്നത്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ മാക്രോ ഇക്കണോമിക് അടിത്തറയും കാലാകാലങ്ങളിൽ വിപണിയിലെ റിസ്കുകളിൽ ഉണ്ടായ പുരോഗതിയും കണക്കിലെടുത്ത് ഇന്ത്യ ആകർഷകമായ നിക്ഷേപ കേന്ദ്രമായി തുടരുന്നു എന്നാണ്. കസ്റ്റഡിയിലുള്ള ആസ്തികൾ (എഫ് പി ഐകളുടെ കസ്റ്റഡി ഹോൾഡിംഗ്സ് ഹോൾഡിംഗുകളുടെ മൊത്തം വിപണി മൂല്യത്തെ പ്രതിഫലിപ്പിക്കുന്നത്) ആഗോള ഘടകങ്ങളാൽ നയിക്കപ്പെടുന്ന ഒഴുക്കുകൾക്കിടയിലും വർദ്ധന രേഖപ്പെടുത്തി. എഫ്‌ പി ഐകളുടെ കസ്റ്റഡിയിലുള്ള മൊത്തം ആസ്തികൾ 2021 നവംബറിനെ അപേക്ഷിച്ച് 2022 നവംബർ അവസാനത്തോടെ 3.4 ശതമാനം വർധിച്ചു.

 

ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ (ഡി ഐ ഐ) നിക്ഷേപങ്ങൾ സമീപ വർഷങ്ങളിൽ എഫ് പി ഐ പുറത്തേക്ക് ഒഴുകുന്നതിനെതിരെ ഒരു പ്രതിരോധ ശക്തിയായി പ്രവർത്തിച്ചു. ഇത് ഇന്ത്യൻ ഓഹരി വിപണിയെ  വലിയ തോതിലുള്ള തിരുത്തലുകൾക്ക് വിധേയമാക്കുന്നത് താരതമ്യേന കുറച്ചു.

 

ഇൻഷുറൻസ് മേഖല

 

വരുന്ന ദശകത്തിൽ അതിവേഗം വളരുന്ന ഇൻഷുറൻസ് വിപണികളിലൊന്നായി ഇന്ത്യ ഉയർന്നുവരുമെന്ന് 2022-2023 സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു. ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് വ്യാപനം  2021-ൽ 3.2 ശതമാനമായിരുന്നു. വളർന്നുവരുന്ന വിപണികളേക്കാൾ ഏകദേശം ഇരട്ടിയും ആഗോള ശരാശരിയേക്കാൾ അല്പം കൂടുതലുമാണിത്. ലൈഫ് ഇൻഷുറൻസ് പ്രീമിയം 2022 സാമ്പത്തിക വർഷത്തിൽ 10.2 ശതമാനം വളർച്ച രേഖപ്പെടുത്തി, ലൈഫ് ഇൻഷുറർമാർക്ക് ലഭിച്ച മൊത്തം പ്രീമിയത്തിന്റെ 45.5 ശതമാനം സംഭാവന ചെയ്യുന്നത് പുതിയ ബിസിനസുകളാണ്.

 

2022 സാമ്പത്തിക വർഷത്തിൽ, നോൺ-ലൈഫ് ഇൻഷുറർമാരുടെ (ഇന്ത്യക്കകത്തും പുറത്തും) മൊത്തത്തിലുള്ള നേരിട്ടുള്ള പ്രീമിയം 10.8 ശതമാനം വളർച്ച രേഖപ്പെടുത്തി.  പ്രാഥമികമായി ആരോഗ്യം, വാഹന വിഭാഗങ്ങളിലൂടെയാണ് ഇത് മുന്നോട്ടു പോകുന്നത്. 2022 സാമ്പത്തിക വർഷത്തിൽ നോൺ-ലൈഫ് ഇൻഷൂറർമാരുടെ മൊത്തം ക്ലെയിമുകൾ 1.4 ലക്ഷം കോടി രൂപയായിരുന്നു.  ഇത് പ്രധാനമായും ആളോഹരി വരുമാനം, ഉൽപ്പന്ന നവീകരണങ്ങൾ, ശക്തമായ വിതരണ ചാനലുകളുടെ വികസനം, വർദ്ധിച്ചുവരുന്ന സാമ്പത്തിക സാക്ഷരത എന്നിവയാലാണ് മുന്നോട്ടു പോകുന്നത്.

 

2021 സാമ്പത്തിക വർഷത്തിൽ, 355.3 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമുള്ള വ്യക്തികൾക്ക് 10.7 ലക്ഷം പുതിയ മൈക്രോ ഇൻഷുറൻസ് പോളിസികൾ നൽകി (ലൈഫ് ഇൻഷുറൻസ് വിഭാഗത്തിൽ). ജനറൽ ഇൻഷുറൻസ് വിഭാഗത്തിൽ 53,046 പുതിയ മൈക്രോ ഇൻഷുറൻസ് പോളിസികൾ നൽകി (സ്‌റ്റാൻഡ് എലോൺ ഹെൽത്ത് ഇൻഷുറൻസ് ഒഴികെ.). സർക്കാരിന്റെ പ്രധാന പദ്ധതികളായ പ്രധാനമന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ) വിള ഇൻഷുറൻസിനുള്ള പ്രീമിയം വരുമാനത്തിൽ ഗണ്യമായ വളർച്ചയ്ക്ക് കാരണമായി, അതേസമയം ആയുഷ്മാൻ ഭാരത് (പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന) (എബി പിഎം-ജെഎവൈ) അതിന്റെ വിഭാഗത്തിൽ ഇൻഷുറൻസ് സ്വീകരിക്കുന്നതിനും വ്യാപനത്തിനും കാരണമായി.

 

പെൻഷൻ മേഖല

 

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ഇ എസ് ഐ സി) പെൻഷൻ പദ്ധതിയുടെ വിപുലീകൃത ആനുകൂല്യം, കോവിഡ്-19 കാരണം വരുമാനമുള്ള അംഗങ്ങളെ നഷ്‌ടപ്പെട്ടവർക്കായും ഇന്ത്യാ ഗവൺമെന്റ് വിപുലീകരിച്ചതായി സാമ്പത്തിക സർവേ 2022-2023 രേഖപ്പെടുത്തുന്നു. ഇത്തരക്കാരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്ക് നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് തൊഴിലാളികൾ എടുക്കുന്ന ശരാശരി ദിവസ വേതനത്തിന്റെ 90 ശതമാനത്തിന് തുല്യമായ പെൻഷന് അർഹതയുണ്ടായിരുന്നു. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇ ഡി എൽ ഐI) സ്കീമിന് കീഴിലുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുകയും ഉദാരമാക്കുകയും ചെയ്തു.

 

അഭൂതപൂർവമായ പകർച്ചവ്യാധികൾക്കിടയിൽ പെൻഷൻ ആനുകൂല്യങ്ങൾക്ക് ഉടനടി താൽക്കാലിക അനുമതി ഉറപ്പാക്കുന്നതിന് 1972 ലെ സി സി എസ് (പെൻഷൻ) ചട്ടങ്ങളുടെ 64-ാം ചട്ടത്തിൽ ഇളവ് വരുത്തി. കേന്ദ്ര ഗവൺമെന്റ് സിവിൽ പെൻഷൻകാരുടെ "ജീവിതം സുഗമമാക്കാൻ", ഒരു ഇലക്ട്രോണിക് പെൻഷൻ പേയ്‌മെന്റ് ഓർഡർ (ഇ-പിപിഒ) ഡിജി ലോക്കറുമായി സംയോജിപ്പിച്ച് ഡിജി ലോക്കറിൽ സ്ഥിരമായ പിപിഒ റെക്കോർഡ് സൃഷ്ടിച്ചു.

 

നാഷണൽ പെൻഷൻ സ്കീം (എൻ പി എസ്), അടൽ പെൻഷൻ യോജന (എ പി വൈ) എന്നിവയ്ക്ക് കീഴിലുള്ള മൊത്തം വരിക്കാരുടെ എണ്ണം 2022 നവംബറിൽ 25.1 ശതമാനം വളർച്ച രേഖപ്പെടുത്തി, അതേ കാലയളവിൽ എ യു എം 22.7 ശതമാനം വളർച്ച കൈവരിച്ചു. 2022 നവംബറിൽ മൊത്തത്തിലുള്ള സംഭാവനയിൽ 27.6 ശതമാനം വർദ്ധന രേഖപ്പെടുത്തി. കോർപ്പറേറ്റ് മേഖല പിന്തുടരുന്ന ഓൾ-സിറ്റിസൺ മോഡലും  പരമാവധി വളർച്ച രേഖപ്പെടുത്തി.

 

2017 സാമ്പത്തിക വർഷം മുതൽ 2021 സാമ്പത്തിക വർഷം വരെയുള്ള അഞ്ച് വർഷത്തെ എൻ പി എസ് വരിക്കാരുടെ സാമൂഹിക - സാമ്പത്തിക സവിശേഷതകളിൽ പി എഫ് ആർ ഡി എ നടത്തിയ ഒരു സർവേയിൽ 24 ശതമാനം സ്ത്രീ വരിക്കാരാണെന്ന് കാണിച്ചു. എ പി വൈ മെച്ചപ്പെട്ട ലിംഗ സന്തുലിതാവസ്ഥ കാണിക്കുന്നു. സ്കീമിന്റെ ആദ്യ വർഷങ്ങളിലെ സ്ത്രീ വരിക്കാരുടെ എണ്ണം ഏകദേശം 38 ശതമാനത്തിൽ നിന്ന് 2021 മാർച്ചോടെ 44 ശതമാനമായി വർദ്ധിച്ചു.

 

സമ്പദ്‌വ്യവസ്ഥ ഉയർന്ന ഇടത്തരം വരുമാനമുള്ള രാജ്യമായി മാറുമ്പോൾ പ്രതിശീർഷ വരുമാനം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇന്ത്യയുടെ പെൻഷൻ മേഖലയിൽ വളർച്ചയ്ക്ക് വലിയ സാധ്യതകളുണ്ട്. യുവാക്കളുടെ ഗണ്യമായ അനുപാതമുള്ള ഇന്ത്യയുടെ ജനസംഖ്യാ ഘടന, ശേഖരണത്തിന്റെ ഒരു ഘട്ടത്തെ അനുകൂലിക്കുന്നു. സമീപകാലത്തെ അഞ്ച് വർഷങ്ങളിൽ, 2018 സാമ്പത്തിക വർഷം മുതൽ 2022 സാമ്പത്തിക വർഷം വരെ, വരിക്കാരുടെ എണ്ണം എ പി വൈ യുടെ നേതൃത്വത്തിൽ മൂന്നിരട്ടിയും എൻ പി എസിന്റെ നേതൃത്വത്തിൽ  എ യു എമ്മിന്റെ എണ്ണം നാലിരട്ടിയുമാണ് വർദ്ധിച്ചത്. എൻ‌ പി ‌എസിന്റെ ഭാവി വിപുലീകരണം ശമ്പളക്കാരും സ്വയം തൊഴിൽ ചെയ്യുന്നവരുമായ സ്വകാര്യമേഖലയിൽ നിന്ന് ഉത്ഭവിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

 

മറ്റ് സംഭവവികാസങ്ങൾ

 

ക്രിപ്‌റ്റോ അസറ്റുകൾ എൽഫ്- റഫറൻഷ്യൽ ഉപകരണങ്ങളായതിനാൽ ക്രിപ്‌റ്റോ ആവാസ വ്യവസ്ഥ നിയന്ത്രിക്കുന്നതിനുള്ള ഒരു പൊതു സമീപനത്തിന്റെ ആവശ്യകതയും സാമ്പത്തിക സർവേ 2022- 2023 ഊന്നിപ്പറയുന്നു. ഈ അസ്ഥിര ഉപകരണങ്ങളുടെ നിയന്ത്രണത്തിന് പൊതു സമീപനം സർവേ നിർദേശിച്ചു. മറ്റ് സമ്പദ്‌വ്യവസ്ഥകളിൽ ഉടനീളമുള്ള ക്രിപ്‌റ്റോകളുമായുള്ള നിലവിലെ നിയന്ത്രണ സമീപനങ്ങളുടെ താരതമ്യപ്പെടുത്തൽ നൽകിക്കൊണ്ടാണ് ഈ അസ്ഥിര ഉപകരണങ്ങളുടെ നിയന്ത്രണത്തിന് ഒരു പൊതു സമീപനം സർവേ നിർദ്ദേശിച്ചത്.

 

രാജ്യത്ത് അന്താരാഷ്ട്ര സാമ്പത്തിക സേവനങ്ങളുടെ ശക്തമായ അടിത്തറയുടെ വികസനം ത്വരിതപ്പെടുത്തി കൊണ്ട് ഗിഫ്റ്റ് സിറ്റിയിൽ ഇന്ത്യയുടെ കന്നി ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (ഐ എഫ് എസ്‌ സി) സ്ഥാപിക്കുന്നതും പ്രവർത്തന ക്ഷമമാക്കുന്നതും മൂലധന വിപണിയുമായി ബന്ധപ്പെട്ടവർക്കുള്ള ഒരു പുതിയ വഴിയും അവസരവുമാണെന്ന് സർവേ പരാമർശിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, ബാങ്കിംഗ്, മൂലധന വിപണികൾ, ഇൻഷുറൻസ്, ഫണ്ട് മാനേജ്‌മെന്റ്, എയർക്രാഫ്റ്റ് ലീസിംഗ് മുതലായവ ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങളുടെ മുഴുവൻ സ്പെക്ട്രത്തിലും ഗിഫ്റ്റ് - ഐ എഫ് എസ് സ‌ി  വൻ വളർച്ചയ്ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ യോജിച്ച നിയന്ത്രണ സംവിധാനം, മത്സരാധിഷ്ഠിത നികുതി ഘടന, പ്രയോജനകരമായ പ്രവർത്തനച്ചെലവ് എന്നിവ ഉപയോഗിച്ച്, ഗിഫ്റ്റ് ഐ എഫ് എസ് സ‌ി ഇപ്പോൾ അന്താരാഷ്ട്ര ധനകാര്യ സേവനങ്ങളുടെ മുൻഗണനയുള്ള അധികാരപരിധിയായി ഉയർന്നുവരികയാണ്.

 

--NS--



(Release ID: 1895153) Visitor Counter : 161