ധനകാര്യ മന്ത്രാലയം
ഗവേഷണ-വികസന, ലോജിസ്റ്റിക് വെല്ലുവിളികളെ അതിജീവിച്ച് ദേശീയ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് പരിപാടി അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിച്ചുവെന്ന് 2022-23ലെ സാമ്പത്തിക സര്‍വേ
Posted On:
31 JAN 2023 1:29PM by PIB Thiruvananthpuram
രാജ്യത്താകമാനം ഇന്ത്യക്ക് 2023 ജനുവരി 6 വരെ 220-കോടിയില്‍ കൂടുതല്‍ പ്രതിരാധകുത്തിവയ്പ്പുകള്‍ നല്‍കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2022-23,സാമ്പത്തിക സര്‍വേ ഇന്ത്യയുടെ ദേശീയ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ വിജയഗാഥ വിശദീകരിച്ചു കൊണ്ട് വ്യക്തമാക്കുന്നു. യോഗ്യരായ 97 ശതമാനം ഗുണഭോക്താക്കള്‍ക്കും ഇതിനകം ഒരു ഡോസ് കോവിഡ് -19 പ്രതിരോധകുത്തിവയ്‌പ്പെങ്കിലും ലഭിച്ചിട്ടുണ്ട്, മാത്രമല്ല, യോഗ്യരായ 90 ശതമാനം ഗുണഭോക്താക്കള്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധകുത്തിവയ്പ്പ് പരിപാടിയായ ഇന്ത്യയുടെ ദേശീയ കൊവിഡ്-19 പ്രതിരോധകുത്തിവയ്പ്പ് പരിപാടി 2021 ജനുവരി 16-നാണ് ആരംഭിച്ചത്. 12 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാവരെയും ഉള്‍പ്പെടുത്തികൊണ്ടും 18 വയസും അതില്‍ കൂടുതലുമുള്ള എല്ലാ വ്യക്തികള്‍ക്കും മുന്‍കരുതല്‍ ഡോസ് നല്‍കികൊണ്ടും പരിപാടി വിപുലീകരിച്ചു.
പുതിയ കോവിഡ് പ്രതിരോധകുത്തിവയ്പ്പിനായുള്ള ഗവേഷണവും വികസനവും, കുത്തിവയ്പ്പ് നടത്തുന്ന 2.6 ലക്ഷത്തിലധികം പേര്‍ക്കും, 4.8 ലക്ഷം വരുന്ന പ്രതിരോധകുത്തിവയ്പ്പ് ടീമിലെ മറ്റ് അംഗങ്ങള്‍ക്കും പരിശീലനം നല്‍കല്‍, ലഭ്യമായ പ്രതിരോധകുത്തിവയ്പ്പ് മരുന്നുകളുടെ പരമാവധി വിനിയോഗം, എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ജനസമൂഹം, പ്രതിരോധകുത്തിവയ്പ്പ് പരിപാടിയുടെ വര്‍ദ്ധനവിനനുസരിച്ച് അതോടൊപ്പം മറ്റ് അവശ്യ ആരോഗ്യ സേവനങ്ങള്‍ ഉറപ്പുവരുത്തേണ്ടതിന്റെ അനിവാര്യത തുടങ്ങി നിരവധി വെല്ലുവിളികള്‍ കോവിഡ്-19 പ്രതിരോധകുത്തിവയ്പ്പിന്റെ അവതരണത്തിനൊപ്പം ഉള്‍പ്പെട്ടിരുന്നു.
അതിനുപുറമെ, 29,000 ശീതീകരണ ശൃംഖല കേന്ദ്രങ്ങളിലുടനീളം പ്രതിരോധകുത്തിവയ്പ്പുകളുടെ സംഭരണവും വികേന്ദ്രീകൃത വിതരണവും, ശീതീകരണ ശൃംഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍, ഗുണഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും പ്രതിരോധകുത്തിവയ്പ്പ് സേവന വിതരണത്തിനുമായി ഐ.ടി വേദി വികസിപ്പിക്കുക തുടങ്ങിയ ലോജിസ്റ്റിക് വെല്ലുവിളികളും ചൂണ്ടിക്കാട്ടപ്പെട്ടു. ഈ വെല്ലുവിളികളെ അതിജീവിക്കാനും ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനും പരിപാടിക്ക് കഴിഞ്ഞു.
കോ-വിന്‍: പ്രതിരോധകുത്തിവയ്പ്പിന്റെ വിജയകരമായ ഒരു ഡിജിറ്റല്‍ഗാഥ
മൊത്തം 104 കോടിയില്‍ 84.7 കോടിയിലധികം (ജനുവരി 2021 മുതല്‍ സെപ്തംബര്‍ 2022 വരെ) കോ-വിന്‍ ഗുണഭോക്താക്കള്‍ ആധാറുമായി ബന്ധിപ്പിച്ചു, 2015 സാമ്പത്തിക വര്‍ഷത്തില്‍ വിതച്ച ജാമിന്റെ (JAM) വിത്തുകള്‍ രാജ്യത്തിന്റെ ജീവന്‍ രക്ഷിക്കുന്നതായി തെളിഞ്ഞു.
SKY
****
(Release ID: 1895059)
Visitor Counter : 195