ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

നൈപുണ്യവും വൈദഗ്ദ്ധ്യവുമുള്ള തൊഴിൽ സേനയെ സജ്ജമാക്കാൻ ദൗത്യരൂപേണയുള്ള പ്രവർത്തനങ്ങൾക്ക് ഗവണ്മെന്റ് പ്രതിജ്ഞാബദ്ധം  

Posted On: 31 JAN 2023 1:34PM by PIB Thiruvananthpuram

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസവുമായി സംയോജിപ്പിക്കുന്നതും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മുഖ്യധാരാവത്ക്കരണവും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ തന്നെ പ്രധാന പരിഷ്കാരമായി മാറുകയാണ്. 2022-23 സാമ്പത്തിക സർവേ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു.

2021 സാമ്പത്തിക വർഷത്തെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) FY21 കാണിക്കുന്നത്, ഔപചാരിക തൊഴിൽ/സാങ്കേതിക പരിശീലനം, യുവാക്കൾക്കിടയിലും (പ്രായം 15- 29 വയസ്സ്) ജോലിയെടുക്കുന്ന ജനസംഖ്യയുടെ ഇടയിലും (പ്രായം 15-59 വയസ്സ്), 2019, 2020 സാമ്പത്തിക വർഷത്തെ എന്നിവയെ അപേക്ഷിച്ച് 2021 സാമ്പത്തിക വർഷത്തിൽ മെച്ചപ്പെട്ടിട്ടുണ്ട്. ഗ്രാമ, നഗര ഭേദമില്ലാതെ പുരുഷന്മാരിലും സ്ത്രീകളിലും നൈപുണ്യവർദ്ധന സംഭവിച്ചിട്ടുണ്ട്.

 

ഔപചാരിക തൊഴിൽ/സാങ്കേതിക പരിശീലനം നേടിയ വ്യക്തികളുടെ നിയോഗം:
 
image.png
 


കുറഞ്ഞത് 10 തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്ന പ്രധാന ഒമ്പത് മേഖലകളിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന ത്രൈമാസ തൊഴിൽ സർവേയുടെ (QES) നാലാം പാദ റിപ്പോർട്ട് (Q4 FY22) പ്രകാരം, 15.6 ശതമാനം സ്ഥാപനങ്ങൾ ഔപചാരിക നൈപുണ്യ പരിശീലനം നൽകിയിട്ടുണ്ട്. 20.5 ശതമാനം പേർക്ക്  ജോലിസ്ഥലത്ത് പരിശീലനം നൽകി. ഔപചാരിക നൈപുണ്യ പരിശീലനവും (24.7 ശതമാനം) ജോലിസ്ഥലത്തെ പരിശീലനവും (31.6 ശതമാനം) സാമ്പത്തിക സേവനങ്ങളും (ഔപചാരിക പരിശീലനം നൽകുന്ന സ്ഥാപനങ്ങളിൽ 20.4 ശതമാനവും ജോലിസ്ഥലത്തെ പരിശീലനം നൽകുന്ന സ്ഥാപനങ്ങളിൽ 26.4 ശതമാനവും) ഏറ്റവുമധികം ശതമാനം സ്ഥാപനങ്ങൾ ആരോഗ്യമേഖലയിലാണ്.

സ്കിൽ ഇന്ത്യൻ മിഷൻ

ദൗത്യത്തിന് കീഴിൽ, 20-ലധികം കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ മുഖേന രാജ്യത്തുടനീളം വിവിധ നൈപുണ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു.

നിലവിൽ, PMKVY യുടെ മൂന്നാം ഘട്ടം, അതായത്, PMKVY 3.0 2021 ജനുവരി മുതൽ രാജ്യത്തുടനീളം നടപ്പിലാക്കുന്നു - PMKVY 3.0 പ്രകാരം, FY21 മുതൽ FY23 വരെയുള്ള കാലയളവിൽ (5 ജനുവരി 2023 വരെ) 7.4 ലക്ഷം പേർക്ക് പരിശീലനം ലഭിച്ചു. 66 ശതമാനം പേർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു. 41,437 പേർക്ക് തൊഴിൽ ലഭിച്ചു.


ജൻ ശിക്ഷൺ സൻസ്ഥാൻ പദ്ധതിയിലൂടെ ജൻ ശിക്ഷൺ സൻസ്ഥാൻ (NGOs) വഴി നൈപുണ്യ പരിശീലനത്തിനായി വാർഷിക ഗ്രാന്റ് നൽകി വരുന്നു. നിരക്ഷരർ, നവസാക്ഷരർ, പ്രാഥമിക വിദ്യാഭ്യാസമുള്ളവർ, പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനത്തിന്റെ വിവിധ ഘട്ടങ്ങളിൽ  കൊഴിഞ്ഞുപോയവർ (15-45 വയസ്സ്) എന്നിവർക്ക് നൈപുണ്യ പരിശീലനം നൽകി വരുന്നു. മുൻഗണനാ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ അടക്കം 16.0 ലക്ഷം ഗുണഭോക്താക്കൾക്ക് 2020 മുതൽ 23 വരെയുള്ള (2023 ജനുവരി 5 വരെ) സാമ്പത്തിക വർഷങ്ങളിൽ    പരിശീലനം ലഭിച്ചു. പരിശീലനം ലഭിച്ചവരിൽ 81 ശതമാനവും സ്ത്രീകളാണ്.

ദേശീയ അപ്രന്റീസ്ഷിപ്പ് പ്രോത്സാഹന പദ്ധതി - 2016-ൽ പദ്ധതി ആരംഭിച്ചതുമുതൽ, 2022 ഡിസംബർ 31 വരെ, 21.4 ലക്ഷം അപ്രന്റിസുകൾ വിവിധ വ്യവസായങ്ങളിൽ പരിശീലനം നേടി.

രാജ്യത്തുടനീളമുള്ള 14,938 ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെ (ITIs) 149 ട്രേഡുകളിൽപ്പെട്ട തൊഴിലുകളിൽ ദീർഘകാല പരിശീലനം നൽകുന്നു - 2015 മുതൽ, 2022 ഒക്ടോബർ 30 വരെ, 91.7 ലക്ഷം വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ചു.

ക്രാഫ്റ്റ് ഇൻസ്ട്രക്ടർ ട്രെയിനിംഗ് സ്കീം - 2022 സാമ്പത്തിക വർഷത്തിൽ ആകെ 8,847 പേർ പരിശീലനം നേടി.

നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NSDC) ഇന്റർനാഷണൽ രൂപീകരിച്ചു

 

നൈപുണ്യ സംരംഭങ്ങൾ വികേന്ദ്രീകരിക്കുന്നതിനായി ലോക ബാങ്ക് വായ്പ സഹായത്തോടെ 2018-ൽ ആരംഭിച്ച പദ്ധതിയാണ് സ്‌കിൽ അക്വിസിഷൻ ആൻഡ് നോളജ് അവേർനെസ് ഫോർ ലൈവ്ലിഹുഡ് പ്രൊമോഷൻ (SANKALP) - സങ്കൽപിന്റെ ദേശീയ, സംസ്ഥാന ഘടകങ്ങളുടെ കീഴിൽ യഥാക്രമം 64, 700 പദ്ധതികൾ ഏറ്റെടുത്തു. 724 ജില്ലാ നൈപുണ്യ സമിതികൾ (DSCs) രൂപീകരിച്ചു. ജില്ലാ തലത്തിൽ നൈപുണ്യ പരിശീലനം ആസൂത്രണം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി അവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 
*****


(Release ID: 1895022) Visitor Counter : 96