പ്രധാനമന്ത്രിയുടെ ഓഫീസ്
കശ്മീരിന്റെ സമ്പന്നമായ സംസ്കാരവും കലകളും കരകൗശലവസ്തുക്കളും പ്രദർശിപ്പിക്കുന്ന വിതസ്താ പരിപാടിയെ പ്രധാനമന്ത്രി പ്രശംസിച്ചു
प्रविष्टि तिथि:
29 JAN 2023 8:46PM by PIB Thiruvananthpuram
കശ്മീരിന്റെ സമ്പന്നമായ സംസ്കാരവും കലകളും കരകൗശലവസ്തുക്കളും പ്രദർശിപ്പിക്കുന്ന കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ വിതസ്താ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കശ്മീരിന്റെ സമ്പന്നമായ സംസ്കാരവും കലകളും കരകൗശലവസ്തുക്കളും പ്രദർശിപ്പിക്കുന്നതിനായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം 2023 ജനുവരി 27 മുതൽ 30 വരെ വിതസ്താ പദ്ധതി സംഘടിപ്പിക്കുന്നു. പരിപാടി കശ്മീരിന്റെ ചരിത്രപരമായ സ്വത്വം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ പ്രതീകവുമാണ് അമൃത് മഹോത്സവിന്റെ ട്വീറ്റ് പരമ്പരകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു; “कश्मीर की समृद्ध विरासत, विविधता और विशिष्टता का अनुभव कराती एक अद्भुत पहल!”
*******
-NS-
(रिलीज़ आईडी: 1894565)
आगंतुक पटल : 203
इस विज्ञप्ति को इन भाषाओं में पढ़ें:
Urdu
,
English
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada