ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ആഭ്യന്തര മന്ത്രാലയം - വർഷാന്ത്യ അവലോകനം 2022

Posted On: 03 JAN 2023 12:34PM by PIB Thiruvananthpuram



പ്രധാന സംഭവ വികാസങ്ങളുടെ സംഗ്രഹം

ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ സംബന്ധിച്ച് ഒട്ടേറെ അവലോകന യോഗങ്ങൾ നടന്നു - ഭീകരാക്രമണങ്ങളുടെ എണ്ണം 2018 ലെ 417 ൽ നിന്ന് 2021 ൽ 229 ആയി കുറഞ്ഞു. വീരമൃത്യു വരിച്ച സുരക്ഷാ സേനാംഗങ്ങളുടെ എണ്ണം 2018 ലെ 91 ൽ നിന്ന് 2021 ൽ 42 ആയി കുറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് കൂടുതൽ ഉത്തേജനം പകരുന്ന 1960 കോടി രൂപയുടെ 263 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും (04 ഒക്ടോബർ 2022) കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജമ്മുവിൽ നിർവഹിച്ചു.

ശ്രീനഗറിൽ 2,000 കോടി രൂപയുടെ 240 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും (05 ഒക്ടോബർ 2022) കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ നിർവഹിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിൻ കീഴിൽ, പതിറ്റാണ്ടുകൾക്ക് ശേഷം,  നാഗാലാൻഡ്, ആസാം, മണിപ്പൂർ എന്നിവിടങ്ങളിലെ സായുധ സേന പ്രത്യേക അധികാര നിയമത്തിന്റെ പരിധിയിൽ (AFSPA) വരുന്ന അസ്വസ്ഥബാധിത പ്രദേശങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പ് (31 മാർച്ച് 2022) കേന്ദ്ര സർക്കാർ സ്വീകരിച്ചു.

നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്/എൻകെ, നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്/റിഫോർമേഷൻ, നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്/കെ-ഖാംഗോ എന്നിവയുമായുള്ള വെടിനിർത്തൽ കരാറുകൾ (2022 ഏപ്രിൽ 20) നീട്ടി.

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യാ ഗവൺമെന്റും അസം സർക്കാരും എട്ട് ഗിരിവർഗ്ഗ വിഭാഗങ്ങളുടെ പ്രതിനിധികളും തമ്മിലുള്ള ചരിത്രപരമായ കരാർ  ന്യൂ ഡൽഹിയിൽ (15 സെപ്റ്റംബർ 2022) ഒപ്പുവച്ചു. അസമിലെ ഗിരിവർഗ്ഗ വിഭാഗങ്ങളും തേയിലത്തോട്ടം തൊഴിലാളികളും ദശാബ്ദങ്ങളായി നേരിടുന്ന പ്രതിസന്ധി അവസാനിപ്പിക്കുന്നതിനാണ് കരാർ ഒപ്പിട്ടത്

മണിപ്പൂരിലെ വിമത ഗ്രൂപ്പായ ZUF-മായി ഇന്ത്യാ ഗവൺമെന്റും മണിപ്പൂർ ഗവൺമെന്റും പ്രവർത്തന വിരാമ കരാറിൽ ഒപ്പുവച്ചത് (2022 ഡിസംബർ 27) സംസ്ഥാനത്തെ സമാധാന പ്രക്രിയയ്ക്ക് സുപ്രധാന ഉത്തേജനമായി മാറി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള  ഇന്ത്യാ ഗവൺമെന്റ്, 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ, 26,275 കോടി രൂപ കേന്ദ്ര വിഹിതത്തോടെ, പോലീസ് സേനകളുടെ ആധുനികവൽക്കരണത്തിനുള്ള (MPF) സമഗ്ര പദ്ധതിയ്ക്ക് (13 ഫെബ്രുവരി, 2022) അംഗീകാരം നൽകി.  

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് കേന്ദ്ര സായുധ പോലീസ് സേന (CAPFs) നവീകരണ പദ്ധതി-IV ന് (04 മാർച്ച് 2022) അംഗീകാരം നൽകി.  

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ നിർദ്ദേശപ്രകാരം വെൽഫെയർ ആൻഡ് റിഹാബിലിറ്റേഷൻ ബോർഡ് (WARB) മുഖേന 'CAPF പുനർവാസ്' (07 മേയ്, 2022) ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. വിരമിച്ച ശേഷം സ്വകാര്യ സുരക്ഷാ ഏജൻസികളിൽ വീണ്ടും ജോലി തേടുന്ന കേന്ദ്ര സായുധ പോലീസ് സേനാ ഉദ്യോഗസ്ഥർക്കും (CAPF) അസം റൈഫിൾസ് ഉദ്യോഗസ്ഥർക്കും, അവരുടെ വൈദഗ്ധ്യവും ഇഷ്ടപ്പെട്ട തൊഴിൽ മേഖലയും സഹിതമുള്ള വ്യക്തിഗത വിശദാംശങ്ങൾ WARB വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത് ഉചിതമായ ജോലികൾ കണ്ടെത്താൻ പോർട്ടൽ സഹായിക്കും.

CAPF കളിലെയും അസം റൈഫിൾസിലെയും നിയമനത്തിൽ നാല് വർഷം പൂർത്തിയാക്കിയ ‘അഗ്നിവീരന്മാർക്ക്' മുൻഗണന നൽകാൻ (ജൂൺ 15, 2022) കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അഗ്നിപഥ് പദ്ധതിയ്ക്ക് കീഴിൽ നാല് വർഷം പൂർത്തിയാക്കുന്ന ‘അഗ്നിവീരന്മാർക്ക്'  CAPF കളിലെയും  അസം റൈഫിൾസിലെയും 10 ശതമാനം ഒഴിവുകൾ നീക്കി വയ്ക്കും (ജൂൺ 18, 2022). ഈ നിയമനങ്ങളിൽ അഗ്നിവീർമാർക്ക് നിശ്ചിത ഉയർന്ന പ്രായപരിധിയേക്കാൾ 3 വർഷത്തെ പ്രായ ഇളവ് നൽകാനും മന്ത്രാലയം തീരുമാനിച്ചു. കൂടാതെ, അഗ്നിവീർമാരുടെ ആദ്യ ബാച്ചിന്, നിശ്ചിത ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവും ലഭിക്കും.

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂ ഡൽഹിയിൽ "CAPF eAWAS" വെബ് പോർട്ടൽ  (01 സെപ്റ്റംബർ 2022) ഉദ്ഘാടനം ചെയ്തു.

അതിർത്തി രക്ഷാ സേനയുടെ (BSF) മൊബൈൽ ആപ്ലിക്കേഷനായ ‘പ്രഹരി’യും 13 മാനുവലുകളുടെ പരിഷ്കരിച്ച പതിപ്പും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂ ഡൽഹിയിൽ (2022 ഡിസംബർ 29) പുറത്തിറക്കി.

ഇടത് തീവ്രവാദവുമായി ബന്ധപ്പെട്ട അക്രമങ്ങൾ 2009-ലെ എക്കാലത്തെയും ഉയർന്ന 2258 സംഭവങ്ങളിൽ നിന്ന് 2021-ൽ 509 ആയി കുറഞ്ഞു. അതായത് 77% കുറവാണ് രേഖപ്പെടുത്തിയത്. ഇടത് തീവ്രവാദത്തിന്റെ ഫലമായുണ്ടാകുന്ന മരണങ്ങൾ (സാധാരണക്കാർ + സുരക്ഷാ സൈനികർ) 2010-ലെ എക്കാലത്തെയും ഉയർന്ന 1005-ൽ നിന്ന് 2021-ൽ 147 ആയി കുറഞ്ഞു. 85% കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, ഇടത് തീവ്രവാദവുമായി ബന്ധപ്പെട്ട അക്രമങ്ങളിലും, അതുമൂലമുണ്ടായ മരണങ്ങളിലും യഥാക്രമം 24%, 27% കുറവ് രേഖപ്പെടുത്തി (2022 ഫെബ്രുവരി 8).

കേരളത്തിലെ തിരുവനന്തപുരത്ത് നടന്ന (2022 സെപ്റ്റംബർ 03) 30-ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു.
 

അന്താരാഷ്ട്ര പരിപാടികൾ / സമ്മേളങ്ങൾ

1. 90-ാമത് ഇന്റർപോൾ പൊതുസഭയുടെ (2022 ഒക്ടോബർ 21) സമാപന സമ്മേളനത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു.

2. ന്യൂ ഡൽഹിയിൽ നടന്ന 'ഭീകരതയ്‌ക്ക് പണമില്ല' മൂന്നാമത് മന്ത്രിതല സമ്മേളനത്തിൽ ('No Money for Terror' Ministerial Conference)  'ഭീകരപ്രവർത്തനങ്ങളുടെയും, ഭീകരതയ്ക്കുള്ള ധനസഹായത്തിന്റെയും ആഗോള പ്രവണതകൾ' എന്ന വിഷയം ആസ്പദമാക്കിയുള്ള ആദ്യ സെഷനിൽ (18 നവംബർ 2022) കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷനായി.

3. ന്യൂ ഡൽഹിയിൽ നടന്ന മൂന്നാമത് 'ഭീകരതയ്‌ക്ക് പണമില്ല' (ഭീകര വിരുദ്ധ ധനസഹായം) സമ്മേളനത്തിന്റെ സമാപന പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഉപസംഹാര പ്രസംഗം (19 നവംബർ 2022) നടത്തി. 

വിശദ വിവരങ്ങൾക്ക്:  https://pib.gov.in/PressReleseDetailm.aspx?PRID=1888244
*********************************************


(Release ID: 1889977) Visitor Counter : 184