പാര്‍ലമെന്ററികാര്യ മന്ത്രാലയം

വർഷാന്ത്യ അവലോകനം - കേന്ദ്ര പാർലമെന്ററി കാര്യമന്ത്രാലയം - 2022

Posted On: 31 DEC 2022 10:55AM by PIB Thiruvananthpuram

 



നിയമനിർമ്മാണ പ്രവർത്തനങ്ങൾ:

പതിനേഴാം ലോക്‌സഭയുടെ ഏഴാം സമ്മേളനത്തിന്റെയും രാജ്യസഭയുടെ 255-ാമത് സമ്മേളനത്തിന്റെയും (ശീതകാല സമ്മേളനം, 2021) സമാപനത്തിൽ ആകെ 33 ബില്ലുകൾ (ലോക്‌സഭയിൽ 9 ബില്ലുകളും രാജ്യസഭയിൽ 24 ബില്ലുകളും) തീർപ്പുകൽപ്പിക്കപ്പെട്ടിരുന്നില്ല. ഈ കാലയളവിൽ 19 ബില്ലുകൾ (ലോക്‌സഭയിൽ 18, രാജ്യസഭയിൽ 1) അവതരിപ്പിച്ചതോടെ മൊത്തം 52 ബില്ലുകൾ ആണുള്ളത്. ഇതിൽ 16 ബില്ലുകൾ ഇരുസഭകളും പാസാക്കി.

പതിനേഴാം ലോക്‌സഭയുടെ 9-ാം സമ്മേളനത്തിന്റെയും രാജ്യസഭയുടെ 257-ാമത് സമ്മേളനത്തിന്റെയും (മൺസൂൺ സെഷൻ, 2022) സമാപനത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും മൊത്തം 35 ബില്ലുകൾ (ലോക്‌സഭയിലെ 7 ബില്ലുകളും രാജ്യസഭയിലെ 28 ബില്ലുകളും) പാസാക്കാതെ ഇരിക്കുന്നു.

ദേശീയ ഇ-വിധാൻ ആപ്ലിക്കേഷൻ (NeVA) വഴി നിയമസഭകളുടെ ഡിജിറ്റൈസേഷൻ:

പാർലമെന്റിന്റെ 2 സഭകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 39 നിയമസഭകളെയും (ലോക്‌സഭ + രാജ്യസഭ + 31 അസംബ്ലികൾ + 6 കൗൺസിലുകൾ) ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്നതിനുള്ള എൻഡ്-ടു-എൻഡ് ക്ലൗഡ് അധിഷ്‌ഠിത ഡിജിറ്റൽ പരിഹാരം. 'ഒരു രാഷ്ട്രം-ഒരു ആപ്ലിക്കേഷൻ' എന്ന ആശയത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ നിയമസഭകളിലും NeVA വ്യാപിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം പാർലമെന്ററി കാര്യ മന്ത്രാലയത്തെ (MoPA) ഏൽപ്പിച്ചിരിക്കുന്നു.

മൊത്തം 21 നിയമസഭകൾ പാർലമെന്ററി കാര്യമന്ത്രാലയവുമായിയുമായി ധാരണാപത്രം ഒപ്പുവച്ചു. നിലവിലെ കണക്കനുസരിച്ച് അതിൽ 17 നിയമസഭകൾക്ക് ആവശ്യമായ പദ്ധതി ധനസഹായം അനുവദിച്ചു.

നിലവിൽ, 8 നിയമസഭകൾ, NeVA വഴി ഡിജിറ്റൽ ഹൗസാക്കി മാറ്റി.

കൺസൾട്ടേറ്റീവ് കമ്മിറ്റികൾ:

2022 വർഷത്തിൽ ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു-

1) 2022 ഏപ്രിൽ 20-ന് നിയമ-നീതി മന്ത്രാലയത്തിനായുള്ള ഒരു കൺസൾട്ടേറ്റീവ് കമ്മിറ്റി (39-ാമത്) രൂപീകരിച്ചു.

2) കൺസൾട്ടേറ്റീവ് കമ്മിറ്റികളുടെ 60 യോഗങ്ങൾ 2022 നവംബർ വരെ നടന്നു.

3) 73 പാർലമെന്റ് അംഗങ്ങൾ (ലോക്സഭയും രാജ്യസഭയും) കേന്ദ്ര ഗവൺമെന്റ് രൂപീകരിച്ച വിവിധ കമ്മിറ്റികൾ/കൗൺസിലുകൾ/ബോർഡുകൾ മുതലായവയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു.

4) വിവിധ കൺസൾട്ടേറ്റീവ് കമ്മിറ്റികളിൽ നിന്ന് 69 എംപിമാരുടെ അംഗത്വം അവരുടെ രാജി/വിരമിക്കൽ/നിര്യാണം തുടങ്ങിയ കാരണങ്ങളാൽ നീക്കം ചെയ്യപ്പെട്ടു.

ഭരണഘടനാ ദിനാചരണം, 2022 നവംബർ 26:

മന്ത്രാലയം അതിന്റെ രണ്ട് വെബ് പോർട്ടലുകൾ നവീകരിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു.

1) 22 ഔദ്യോഗിക ഭാഷകളിലും ഇംഗ്ലീഷിലും ഭരണഘടനയുടെ ആമുഖം ഓൺലൈനായി വായിക്കുക (https:// readpreamble.nic.in/), 2) ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ഓൺലൈൻ ക്വിസ് (https:// constitutionquiz.nic.in/) - എന്നിവ 2022 നവംബർ 25-ന് പാർലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി ഉദ്ഘാടനം ചെയ്തു.

ഈ രണ്ട് പോർട്ടലുകളിലും ഈ വർഷം ലോകമെമ്പാടുമുള്ള 13 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. കഴിഞ്ഞ വർഷം 6.45 ലക്ഷം പേർ പങ്കെടുത്ത സ്ഥാനത്ത് ആണിത്.

പാർലമെന്റ് സഭകൾക്ക് നൽകിയ ഉറപ്പുകളുടെ ഓൺലൈൻ നിരീക്ഷണം:

 

ഒഎഎംഎസ് (ഓൺലൈൻ അഷ്വറൻസ് മോണിറ്ററിംഗ് സിസ്റ്റം) എന്ന സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ വഴി മന്ത്രാലയത്തിന് വൻതോതിൽ നിർവഹണ റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. നടപടികൾ വേഗത്തിൽ തീർപ്പാക്കുന്നത് സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും/വകുപ്പുകൾക്കും ഇടയ്‌ക്കിടെ ഓർമ്മപ്പെടുത്തലുകൾ നൽകുന്നു. 2021-ൽ രാജ്യസഭയുടെ തീർപ്പാക്കാത്ത അഷ്വറൻസുകളുടെ എണ്ണം 774 ആയിരുന്നു, 2022-ൽ ഇത് 624 ആയി. ലോക്‌സഭയിൽ ഇത് 2021-ൽ 1613 ഉം 2022-ൽ 1028 ഉം ആണ്.


(Release ID: 1889945) Visitor Counter : 160