ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
വർഷാന്ത്യ അവലോകനം 2022: ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
Posted On:
31 DEC 2022 12:46PM by PIB Thiruvananthpuram
പ്രധാന നേട്ടങ്ങൾ
• ബജറ്റ് വിഹിതത്തിൽ 12.32% ന്റെ ഗണ്യമായ വർദ്ധനവ്. 2022-23ൽ ഗോത്ര കാര്യ മന്ത്രാലയത്തിന് 8451 കോടി രൂപ അനുവദിച്ചു
• ഗോത്ര കാര്യ മന്ത്രാലയം 2022 ഏപ്രിൽ 1 മുതൽ 2022 ഡിസംബർ 31 വരെ ഡിബിടി വഴി 26.37 ലക്ഷം ആദിവാസി വിദ്യാർത്ഥികൾക്ക് 2149.70 കോടി രൂപയുടെ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു ജനജാതിയ ഗൗരവ് ദിവസ് 2022 ആഘോഷങ്ങൾക്ക് നേതൃത്വം നൽകി : നവംബർ 15-ന് ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ ഉലിഹാതു ഗ്രാമം (ഭഗവാൻ ബിർസ മുണ്ടയുടെ ജന്മസ്ഥലം) സന്ദർശിച്ച രാഷ്ട്രപതി അവിടെ പുഷ്പാഞ്ജലി അർപ്പിച്ചു.
• ജൻ ജാതീയ ഗൗരവ് ദിവസത്തിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എസ്. ജഗ്ദീപ് ധൻഖറും മറ്റ് പാർലമെന്റംഗങ്ങളും മറ്റുള്ളവരും പാർലമെന്റ് ഹൗസ് വളപ്പിൽ ഭഗവാൻ ബിർസ മുണ്ടയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ഇഎംആർഎസ് ശിലാസ്ഥാപനവും ഉദ്ഘാടന ചടങ്ങും- 2022-23 വർഷത്തിൽ 20 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്ക് (ഇഎംആർഎസ്) കേന്ദ്ര-സംസ്ഥാന തലങ്ങളിലെ പ്രമുഖർ തറക്കല്ലിട്ടു.
ഇ എം ആർ എസ് ടീച്ചർക്ക് ദേശീയ അവാർഡ് - സിക്കിമിലെ ഇ എം ആർ എസ്-ന്റെ മികച്ച പ്രിൻസിപ്പൽ ആയ സിദ്ധാർത്ഥ് യോൺസോനിന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ദേശീയ അധ്യാപക അവാർഡ്- 2022 സമ്മാനിച്ചു.
.
• ദേശീയ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, 2022 ജൂൺ 7 ന് ന്യൂഡൽഹിയിൽ ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്തു .
• ആദിവാസി വികസനത്തിനായി എല്ലാ വർഷവും DAPST/TSP ഫണ്ട് നീക്കിവെക്കാൻ 42 കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
• കേന്ദ്രമന്ത്രി ശ്രീ.അർജുൻ മുണ്ടയുമായി 378 ഇഎംആർഎസ് സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ വെർച്വൽ സംവാദം 2022 ഓഗസ്റ്റ് 9-ന് ഗോത്ര കാര്യ മന്ത്രാലയം സംഘടിപ്പിച്ചു.
• ഡിജിറ്റൽ സംരംഭകത്വത്തിലൂടെ ആദിവാസി സമൂഹങ്ങളെ ഉന്നമനത്തിനായുള്ള ഗോയിങ് ഓൺലൈൻ ആസ് ലീഡേഴ്‌സ് (ഗോൾ) പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം 2022 ജൂൺ 28-ന് ആരംഭിച്ചു.
• 2022 മാർച്ച് 8-ന് അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ഉപജീവനമാർഗം സൃഷ്ടിക്കുന്നതിൽ 75 ആദിവാസി സ്ത്രീകളുടെ നേട്ടങ്ങൾ ട്രൈ ഫെഡ് അംഗീകരിച്ചു
• പ്രധാൻ മന്ത്രി ആദി ആദർശ് ഗ്രാം യോജന (PMAAGY): ഗോത്രവർഗ ആധിപത്യമുള്ള ഗ്രാമങ്ങളുടെ സമഗ്ര വികസനം
(Release ID: 1889944)
Visitor Counter : 184