പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഴാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ 2023

Posted On: 06 JAN 2023 7:14PM by PIB Thiruvananthpuram

പ്രവാസി ഭാരതീയ ദിവസ് () പി ബി ഡി ) കൺവെൻഷൻ കേന്ദ്ര  ഗവൺമെന്റിന്റെ ഒരു സുപ്രധാന പരിപാടിയാണ്. വിദേശ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനും ബന്ധപ്പെടുന്നതിനും പ്രവാസികളെ പരസ്പരം ഇടപഴകാൻ പ്രാപ്തരാക്കുന്നതിനും ഇത് ഒരു പ്രധാന വേദി നൽകുന്നു. 17-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ മധ്യപ്രദേശ് ഗവണ്മെന്റിന്റെ  പങ്കാളിത്തത്തോടെ 2023 ജനുവരി 08-10 വരെ ഇൻഡോറിൽ സംഘടിപ്പിക്കുന്നു. ഈ പിബിഡി കൺവെൻഷന്റെ പ്രമേയം  "പ്രവാസികൾ : അമൃത് കാലത്തു്  ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയമായ പങ്കാളികൾ" എന്നതാണ്. ഏകദേശം 70 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 3,500-ലധികം പ്രവാസികൾ   പിബിഡി കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പിബിഡി കൺവെൻഷനിൽ മൂന്ന് ഭാഗങ്ങൾ  ഉണ്ടാകും. 2023 ജനുവരി 08-ന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ  യുവ പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കും  . യുവ പ്രവാസി ഭാരതീയ ദിവസിൽ ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗം  സനെറ്റ മസ്‌കരനാസ് വിശിഷ്ടാതിഥിയാകും.

2023 ജനുവരി 09 ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിബിഡി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.    ഗയാന സഹകരണ റിപ്പബ്ലിക് പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയായിരിക്കും മുഖ്യാതിഥി . വിശിഷ്ടാതിഥി  സുരിനാം   പ്രസിഡന്റ് ശ്രീ. ചന്ദ്രികാ പെർസാദ് സന്തോഖി വിശിഷ്ടാതിഥിയായിരിക്കും 

സുരക്ഷിതവും നിയമപരവും ചിട്ടയുള്ളതും നൈപുണ്യമുള്ളതുമായ കുടിയേറ്റത്തിന്റെ പ്രാധാന്യം അടിവരയിടുന്നതിനായി ‘സുരക്ഷിത് ജായേൻ, പ്രശിക്ഷിത് ജായേൻ’ എന്ന സ്മരണിക തപാൽ സ്റ്റാമ്പ് പുറത്തിറക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ നമ്മുടെ പ്രവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനായി "ആസാദി കാ അമൃത് മഹോത്സവ് - ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രവാസികളുടെ സംഭാവന" എന്ന വിഷയത്തിൽ നടക്കുന്ന ആദ്യത്തെ ഡിജിറ്റൽ പിബിഡി എക്സിബിഷനുംട്ട പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ജി 20 യുടെ പ്രത്യേക ടൗൺ ഹാളും ജനുവരി 09 ന് സംഘടിപ്പിക്കും.


2023 ജനുവരി 10-ന്, രാഷ്ട്രപതി ജി, ശ്രീമതി. ദ്രൗപതി മുർമു 2023-ലെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ നൽകുകയും സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയും ചെയ്യും. പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ തിരഞ്ഞെടുത്ത ഇന്ത്യൻ പ്രവാസി അംഗങ്ങൾക്ക് അവരുടെ നേട്ടങ്ങൾ തിരിച്ചറിയുന്നതിനും ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ മേഖലകളിലെ അവരുടെ സംഭാവനകളെ ആദരിക്കുന്നതിനുമാണ് നൽകുന്നത്.

പി ബി ഡി  കൺവെൻഷനിൽ അഞ്ച്  പ്ലീനറി സെഷനുകൾ ഉണ്ടായിരിക്കും-

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂറിന്റെ അധ്യക്ഷതയിൽ ‘നവീനാശയങ്ങളിലും   പുതിയ സാങ്കേതികവിദ്യകളിലും പ്രവാസി യുവാക്കളുടെ പങ്ക്’ എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്  ആദ്യ പ്ലീനറി.

ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ   അമൃത് കാലത്തു്  ഇന്ത്യൻ ആരോഗ്യ പരിചണ ആവാസവ്യവസ്ഥ  പ്രോത്സാഹിപ്പിക്കുന്നതിൽ വിദേശ ഇന്ത്യക്കാർരുടെ  പങ്ക്: വിഷൻ @2047  എന്ന വിഷയത്തിൽ നടക്കുന്ന രണ്ടാം  പ്ലീനറിയിൽ വിദേശകാര്യ സഹമന്ത്രി ഡോ. രാജ്കുമാർ രഞ്ജൻ സിംഗ്  സഹ അധ്യക്ഷനായിരിക്കും.


വിദേശകാര്യ സഹമന്ത്രി ശ്രീമതി മീനാക്ഷി ലേഖി അധ്യക്ഷയായ ‘ഇന്ത്യയുടെ സോഫ്റ്റ് പവറിനെ  പ്രയോജനപ്പെടുത്തുക - കരകൗശലത്തിലൂടെയും പാചകരീതിയിലൂടെയും സർഗ്ഗാത്മകതയിലൂടെയും സദ്ഭാവന’ എന്ന വിഷയത്തിൽ  മൂന്നാം പ്ലീനറി സമ്മേളനം നടക്കും. 

വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ അധ്യക്ഷനായ 'ഇന്ത്യൻ തൊഴിലാളികളുടെ ആഗോള ചലനാത്മകത - ഇന്ത്യൻ പ്രവാസികളുടെ പങ്ക്' എന്ന വിഷയത്തിലാണ്  നാലാമത്തെ പ്ലീനറി.

കേന്ദ്ര ധനമന്ത്രി ശ്രീമതിയുടെ  നിർമല സീതാരാമന്റെ  അധ്യക്ഷതയിൽ 'രാജ്യനിർമ്മാണത്തിനായുള്ള സമഗ്രമായ സമീപനത്തിലേക്ക് പ്രവാസി സംരംഭകരുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക' എന്ന വിഷയത്തിലാണ്  അഞ്ചാമത് പ്ലീനറി. 

എല്ലാ പ്ലീനറി സെഷനുകളിലും പ്രഗത്ഭരായ പ്രവാസി വിദഗ്ധർ  നയിക്കുന്ന  പാനൽ ചർച്ചകൾ ഉണ്ടായിരിക്കും.

 17-ാമത് പിബിഡി കൺവെൻഷന് ഒട്ടേറെ  പ്രാധാന്യമുണ്ട്, കാരണം ഇത് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷവും കോവിഡ് -19 മഹാമാരി  ആരംഭിച്ചതിന് ശേഷവുംനേരിട്ട് നടത്തുന്ന  പരിപാടിയായി സംഘടിപ്പിക്കുന്നു. 2021-ലെ അവസാന പിബിഡി കൺവെൻഷൻ മഹാമാരിയുടെ വേളയിലാണ്  നടന്നത്.

പരിപാടികൾ  പി ബി ഡി വെബ്‌സൈറ്റായ http://www.pbdindia.gov.in, https://www.youtube.com/user/MEAIndia എന്നിവയിൽ തത്സമയം വെബ്‌കാസ്റ്റ് ചെയ്യും.

--ND--

 



(Release ID: 1889295) Visitor Counter : 493