പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോൺ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 05 JAN 2023 8:23PM by PIB Thiruvananthpuram

പ്രതിരോധം, സുരക്ഷ, ഇന്തോ-പസഫിക് തുടങ്ങി തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ മേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള അടുത്ത സഹകരണം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ ജി20 പ്രസിഡൻസിക്കുള്ള ഫ്രാൻസിന്റെ പിന്തുണ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സൗഹൃദ സന്ദേശം ശ്രീ. ബോൺ പ്രധാനമന്ത്രിയെ അറിയിക്കുകയും രാജ്യരക്ഷ ഉപദേഷ്ടാവ്  ശ്രീ അജിത് ഡോവലുമായുള്ള തന്ത്ര പരമായ  സംഭാഷണങ്ങളെ  കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.

ഊർജം, സംസ്‌കാരം എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യവും സഹകരണവും ഉള്ള മറ്റ് മേഖലകളെക്കുറിച്ചും ചർച്ചകൾ നടന്നു.

--ND--

 


(Release ID: 1889034) Visitor Counter : 124