ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത്യ അവലോകനം: ന്യൂനപക്ഷകാര്യ മന്ത്രാലയം

Posted On: 16 DEC 2022 3:19PM by PIB Thiruvananthpuram



 സ്കോളർഷിപ്പ് സ്കീമുകൾ

 വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനായി ന്യൂനപക്ഷകാര്യ മന്ത്രാലയം മൂന്ന് സ്കോളർഷിപ്പ് പദ്ധതികൾ നടപ്പിലാക്കുന്നു: (i) പ്രീ-മെട്രിക് സ്കോളർഷിപ്പ്;  (ii) പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ്;  കൂടാതെ (iii) മെറിറ്റ്-കം-മീൻസ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പ്.

സ്കോളർഷിപ്പ് പദ്ധതികളിൽ സുതാര്യത മെച്ചപ്പെടുത്തുന്നതിന്, 2016-17 കാലയളവിൽ സ്കോളർഷിപ്പുകൾ നീട്ടുന്നതിനായി ന്യൂനപക്ഷകാര്യ മന്ത്രാലയം ഉൾപ്പെടെയുള്ള കേന്ദ്ര ഗവൺമെന്റിന്റെ  വിവിധ മന്ത്രാലയങ്ങൾക്കായി ദേശീയ സ്കോളർഷിപ്പ് പോർട്ടൽ 2.0 ന്റെ പുതിയതും പരിഷ്കരിച്ചതുമായ പതിപ്പ് ആരംഭിച്ചു.  ഈ മന്ത്രാലയത്തിന്റെ മുകളിൽ പറഞ്ഞ മൂന്ന് സ്കോളർഷിപ്പ് പദ്ധതികളും NSP 2.0 പോർട്ടലിൽ ലഭ്യമാണ്.  ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി)രീതി വഴിയാണ് സ്കോളർഷിപ്പുകൾ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുന്നത്.  ആധാർ നമ്പറുകൾ ലഭ്യമാകുന്നിടത്തെല്ലാം, വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുകയും അത്തരം അക്കൗണ്ടുകളിലേക്ക് സ്കോളർഷിപ്പുകൾ മാറ്റുകയും ചെയ്യുന്നു.


 പി എം വികാസ്.

ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ നിലവിലുള്ള  സീഖോ ഔർ കമാവോ (SAK), USTTAD,  ഹമാരി ധരോഹർ, നയി റോഷിനി, നയിമൻസിൽ എന്നീ അഞ്ച് പദ്ധതികൾ സംയോജിപ്പിക്കുന്ന പ്രധാനമന്ത്രി വിരാസത് കാ സംവർദ്ധൻ (പിഎം വികാസ്) പദ്ധതി, വിഭാവനം ചെയ്തു.   കരകൗശലത്തൊഴിലാളി കുടുംബങ്ങൾ, സ്ത്രീകൾ, യുവാക്കൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, എല്ലാ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുമുള്ള ഗുണഭോക്താക്കളെ ലക്ഷ്യമിട്ട്, കുടുംബ കേന്ദ്രീകൃത സമീപനമാണ് പിഎം വികാസ് ലക്ഷ്യമിടുന്നത്.

 ഉസ്റ്റാഡ് (USTTAD)

ന്യൂനപക്ഷങ്ങളുടെ പരമ്പരാഗത കലകളുടെയും കരകൗശല വസ്തുക്കളുടെയും സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനായി USTTAD (പരമ്പരാഗത കലകൾ/ കരകൗശല വികസനത്തിനായുള്ള നൈപുണ്യവും പരിശീലനവും) പദ്ധതി ഔപചാരികമായി 2015 മെയ് 14-ന് ആരംഭിച്ചു.  2016-17 മുതൽ പദ്ധതിയുടെ ഒരു ഘടകമായി ഹുനാർ ഹാത്ത് നടപ്പിലാക്കിയിട്ടുണ്ട്.


 പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (PMJVK).

 2021-22 സാമ്പത്തിക വർഷം മുതൽ 2025-26 വരെയുള്ള 15-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ തുടരുന്നതിന്  2021-22 ൽ ,പുതുക്കിയ പിഎംജെവി കെ ഗവൺമെന്റ് അംഗീകരിച്ചു.  പുതുക്കിയ പിഎംജെവികെ പദ്ധതി എല്ലാ അഭിലാഷ ജില്ലകളും ഉൾപ്പെടെ രാജ്യത്തെ എല്ലാ ജില്ലകളിലും നടപ്പാക്കും.

 ദേശീയ ന്യൂനപക്ഷ കമ്മീഷൻ.

 കേരളം ഉൾപ്പെടെയുള്ള പതിനെട്ട് ഗവൺമെന്റുകൾ / കേന്ദ്ര ഭരണ പ്രദേശങ്ങൾ  ന്യൂനപക്ഷങ്ങൾക്കായി കമ്മീഷനുകൾ രൂപീകരിച്ചിട്ടുണ്ട്.

 സെൻട്രൽ വഖഫ് കൗൺസിൽ

 റിപ്പോർട്ട് ചെയ്ത കാലയളവിൽ,  കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീമതി.  സ്മൃതി സുബിൻ ഇറാനിയാണ് സെൻട്രൽ വഖഫ് കൗൺസിലിന്റെ എക്‌സ് ഒഫീഷ്യോ ചെയർമാൻ.

 ഹജ് തീർത്ഥാടനം 2022.

സൗദി അറേബ്യയിലെ ഹജ് 2022 പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി,79,200 ഇന്ത്യൻ തീർഥാടകർ (മെഹ്‌റം ഇല്ലാത്ത 1796 വനിതാ തീർഥാടകർ ഉൾപ്പെടെ) രണ്ട് വർഷത്തെ ഇടവേളയ്ക്ക്(അതായത് 2020 & 2021.) ശേഷം ഹജ് നിർവഹിച്ചു. ഒരു പ്രത്യേക ടോൾ ഫ്രീ നമ്പറും വാട്ട്‌സ്ആപ്പ് നമ്പറും ഒപ്പം ഓൺലൈൻ പരാതി പരിഹാര സംവിധാനവും   ഇന്ത്യൻ തീർഥാടകർക്ക് എന്തെങ്കിലും പ്രശ്‌നങ്ങളും ആശങ്കകളും ഉണ്ടായാൽ ഉടനടി പരിഹരിക്കുന്നതിന്  മുഴുവൻ സമയവും പ്രവർത്തിച്ചു.

  സൗദി അറേബ്യയിൽ നിന്നുള്ള ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തീർത്ഥാടകരിൽ എത്തിക്കുന്നതിന്, ഇന്ത്യൻ തീർത്ഥാടകർക്കായി മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി ഒരു പരിശീലന വീഡിയോ തയ്യാറാക്കി. ഏകദേശം 70000പേരാണ് ഇത് പ്രയോജനപ്പെടുത്തിയത്

 ഹാജിമാർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ"ഇന്ത്യൻ ഹാജി ഇൻഫർമേഷൻ സിസ്റ്റം" എന്ന മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചെടുത്തിട്ടുണ്ട്.


കൂടുതൽ വിവരങ്ങൾക്ക്  ലിങ്ക് സന്ദർശിക്കുക

 

SKY

(Release ID: 1888341) Visitor Counter : 144