വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത്യ അവലോകനം -വ്യവസായ,ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Posted On: 16 DEC 2022 5:22PM by PIB Thiruvananthpuram


വകുപ്പ് സ്വീകരിച്ച സംരംഭങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:


1. IIP പ്രവണതകള്‍ സൂചിപ്പിക്കുന്നതുപോലെ വ്യാവസായിക ഉത്പാദനം വർദ്ധന രേഖപ്പെടുത്തി

വ്യാവസായിക ഉത്പാദനം 2022 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.0% വർദ്ധിച്ചതായി IIP കണക്കാക്കുന്നു. ഖനനം, ഉത്പാദനം, വൈദ്യുതി എന്നീ മൂന്ന് മേഖലകളും ഈ കാലയളവിൽ വളർച്ച രേഖപ്പെടുത്തി.

2. എട്ട് പ്രധാന വ്യവസായങ്ങളുടെ വളർച്ചാ പ്രവണതകൾ

കഴിഞ്ഞ 3 വർഷങ്ങളിലെ, അതായത് 2018-19 മുതൽ 2020-21 വരെയുള്ള ശരാശരി വളർച്ചാ നിരക്കായ 0.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2021-22 കാലയളവിൽ, ICI വളർച്ചാ നിരക്ക്  10.4 ശതമാനമായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷം (2022-23 ഏപ്രിൽ മുതൽ ഒക്ടോബർ വരെ) 8.2% വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നു.
 

3. PM ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ (NMP)

ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയുടെ 1200-ലധികം ഡാറ്റാ ലെയറുകളും സംസ്ഥാന /കേന്ദ്രഭരണപ്രദേശങ്ങളുടെ 755 അവശ്യ ലെയറുകളും പ്രയോജനപ്പെടുത്തി PM ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമാണ്. 36 സംസ്ഥാന /കേന്ദ്രഭരണപ്രദേശങ്ങളിലും നിലവിൽ വന്ന   പ്രത്യേക പോർട്ടലുകൾ, ആവശ്യമായ ഡാറ്റാ ലെയറുകളും തദനുസൃതമായ ഉപാധികളും പ്രവർത്തനരീതികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

4. ലോജിസ്റ്റിക്സ്:

2022 സെപ്റ്റംബറിലാണ് ദേശീയ ലോജിസ്റ്റിക്സ് നയം (National Logistics Policy -NLP) നിലവിൽ വന്നത്. ഇത് ലോജിസ്റ്റിക്സ് മേഖലയ്ക്കായി സമഗ്രമായ ഒരു നയ ചട്ടക്കൂട് സൃഷ്ടിക്കുകയും PM ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ പൂർത്തീകരണത്തിന് സഹായമേകുകയും ചെയ്യുന്നു.

ഏകീകൃത ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റ്ഫോം (ULIP) വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ തമ്മിലുള്ള ഏകീകരണം പ്രോത്സാഹിപ്പിക്കുന്നനായി  ഏകജാലക സംവിധാനം  സൃഷ്ടിക്കുകയും കാര്യക്ഷമതയും സുതാര്യതയും മത്സരക്ഷമതയും സാധ്യമാക്കുകയും ചെയ്യുന്നു.

ഈസ് ഓഫ് ലോജിസ്റ്റിക്സ് സർവീസസ് പ്ലാറ്റ്ഫോം (ELoGs) 2022 സെപ്റ്റംബറിൽ സമാരംഭിച്ചു. കമ്പനികൾക്ക് ELoGS പ്ലാറ്റ്‌ഫോമിൽ പരാതികൾ ഉന്നയിക്കാം. പരാതികൾ മുൻഗണനാടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കും.

5. ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതികൾ  ( Production Linked Incentive (PLI) Schemes)

14 പ്രധാന മേഖലകൾക്കായി ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതികൾ  ( Production Linked Incentive (PLI) Schemes)  പ്രഖ്യാപിച്ചു. രാജ്യത്തിൻറെ ഉത്പാദന ശേഷിയും കയറ്റുമതിയും വർധിപ്പിക്കാൻ 1.97 ലക്ഷം കോടി രൂപ വകയിരുത്തി.


6. പ്രോജക്ട് മോണിറ്ററിംഗ് ഗ്രൂപ്പ് (PMG)
 

PMG പോർട്ടൽ ഒരു വിഷയ -അധിഷ്‌ഠിത നിര്‍ണ്ണയ ഘടനയിൽ നിന്ന് ഒരു പുതിയ സംവിധാനത്തിലേക്ക് 2021 ഡിസംബർ മുതൽ, അപ്‌ഗ്രേഡുചെയ്‌തു. അത് പദ്ധതികളുടെ നിരീക്ഷണം ഉറപ്പാക്കുകയും സമയബന്ധിതമായി  തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സഹായിക്കുകയും ചെയ്യും. ഇതുവരെ 64 ലക്ഷം കോടി രൂപയുടെ 1912 പദ്ധതികൾ PMG യുടെ നിരീക്ഷണത്തിന് വിധേയമായിട്ടുണ്ട്.
 

7. വ്യവസായിക ഇടനാഴി പദ്ധതി


8. സ്റ്റാർട്ടപ്പ് ഇന്ത്യ പ്രോഗ്രാം:

8.5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചെയ്ത 84,000-ത്തിലധികം സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ അംഗീകാരം നൽകി. രാജ്യത്തെ 662 ജില്ലകളിലായി അംഗീകൃത സ്റ്റാർട്ടപ്പുകൾ  വ്യാപിച്ചുകിടക്കുന്നു. 36 സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിൽ കുറഞ്ഞത് ഒരെണ്ണമെങ്കിലും ഉണ്ട്.

9. മേക്ക് ഇൻ ഇന്ത്യ

മേക്ക് ഇൻ ഇന്ത്യ 2.0 യ്ക്ക് കീഴിൽ 27 മേഖലകളിലാണ് ഇപ്പോൾ  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 15 ഉത്പാദന മേഖലകളുടെ പ്രവർത്തന പദ്ധതികൾ DPIIT ഏകോപിപ്പിക്കുന്നു. വാണിജ്യ വകുപ്പ് 12 സേവന മേഖലകൾ  ഏകോപിപ്പിക്കുന്നു.

10. IPR ശക്തിപ്പെടുത്തൽ

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ (GII) ഇന്ത്യയുടെ റാങ്ക് മെച്ചപ്പെടുത്തുന്നതിനായി DPIIT  നീതി ആയോഗുമായി ചേർന്ന് പ്രവർത്തിക്കുന്നു. GII-ൽ ഇന്ത്യയുടെ റാങ്ക് 2015-ലെ 81-ൽ നിന്ന് 2022-ൽ 40-ആം സ്ഥാനത്തേക്ക് ഉയർന്നു.

11. ബിസിനസ് സൗഹൃദ അന്തരീക്ഷം

രാജ്യത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് DPIIT  ഒട്ടേറെ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു. ലോകബാങ്കിന്റെ  ബിസിനസ് സൗഹൃദ റിപ്പോർട്ട് പ്രകാരം (2014 ലെ 142 ൽ നിന്ന് 2019 ൽ 63 ലേക്ക്) 5 വർഷത്തിനുള്ളിൽ അഭൂതപൂർവമായ 79 ആം റാങ്ക് എന്ന കുതിച്ചു ചാട്ടത്തിൽ നിന്ന് ഇത് വ്യക്തമാണ്. ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിന്റെ (BRAP) ഭാഗമായി സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും  പരിഷ്കാരങ്ങൾ നടപ്പിലാക്കൽ, ബിസിനസ് നിയമപാലനം  വ്യവസ്ഥാപിതമാക്കൽ/ലളിതമാക്കൽ, നിലവിലുള്ള ബിസിനസ്  നിയമങ്ങൾ/വ്യവസ്ഥകൾ കുറ്റകരമല്ലാതാക്കൽ  എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

12. ദേശീയ ഏകജാലക സംവിധാനം (NSWS)

ദേശീയ ഏകജാലക സംവിധാനം  [www.nsws.gov.in] 2021 സെപ്റ്റംബർ 22-ന് വാണിജ്യ-വ്യവസായ മന്ത്രി ഉദ്‌ഘാടനം ചെയ്തു. നിലവിൽ, 54,000-ലധികം സജീവ ഉപയോക്താക്കൾ ഉൾപ്പെടെ ഏകദേശം 3.7 ലക്ഷം സന്ദർശകരാണ് NSWS പോർട്ടലിനുള്ളത്. NSWS മുഖേന 44,000-ലധികം അപേക്ഷകൾ അംഗീകരിച്ചു. ഏകദേശം  28,000 അപേക്ഷകൾ അംഗീകാര പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലാണ്.

13. പൊതുസംഭരണം (ഇന്ത്യയിൽ നിർമ്മിക്കുന്നവയ്ക്ക്  മുൻഗണന) ഉത്തരവ്, 2017
(Public Procurement (Preference to Make in India) Order, 2017)

PPP-Mll ഉത്തരവ് പ്രകാരം പൊതു സംഭരണത്തിൽ പ്രാദേശികമായ ചരക്കുകൾ, ജോലികൾ, സേവനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്നു. അതുവഴി രാജ്യത്തെ വ്യാവസായിക വളർച്ചയ്ക്ക് ഉത്തേജനം പകരുകയും വരുമാനവും തൊഴിലവസരവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

14. നേരിട്ടുള്ള വിദേശ നിക്ഷേപം

ഇന്ന് ലോകത്തിലെ ഏറ്റവും ആകർഷകമായ നേരിട്ടുള്ള വിദേശ നിക്ഷേപ ലക്ഷ്യ സ്ഥാനങ്ങളിൽ (FDI destinations) ഒന്നാണ് ഇന്ത്യ. നിക്ഷേപ സൗഹൃദ വിദേശ നിക്ഷേപ നയം ഗവൺമെന്റ് സാധ്യമാക്കിയിട്ടുണ്ട്. തന്ത്രപരമായി ചില മേഖലകൾ ഒഴികെ മിക്ക മേഖലകളും സ്വയമേവ  100% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്.

2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന നേരിട്ടുള്ള വിദേശ നിക്ഷേപ വാർഷിക വരവായ  84.84 ബില്യൺ ഡോളർ (കണക്കുകൾ പൂർണ്ണമല്ല) രേഖപ്പെടുത്തി.


15. ഒരു ജില്ല ഒരു ഉത്പന്നം (ODOP)

ODOP സംരംഭത്തെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ DGFT യിലൂടെ  'ഡിസ്ട്രിക്റ്റ്‌സ് ആസ് എക്‌സ്‌പോർട്ട് ഹബ് (DEH)' സംരംഭവുമായി പ്രവർത്തനത്തലത്തിൽ ബന്ധിപ്പിച്ച് DPIIT യെ സുപ്രധാന പങ്കാളിയാക്കി മാറ്റിയിരിക്കുന്നു.

ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസിലെ (GeM) ODOP GeM ബസാർ വാണിജ്യ, വ്യവസായ മന്ത്രി (HCIM) ഉദ്‌ഘാടനം ചെയ്തു. GeM ൽ എല്ലാ സർക്കാർ വിഭാഗങ്ങൾക്കും സംഭരിക്കാൻ കഴിയുന്ന 250-ലധികം ODOP  ഉത്പന്ന വിഭാഗങ്ങളുണ്ട്.

16. ഡിജിറ്റൽ വാണിജ്യത്തിനായി ഓപ്പൺ നെറ്റ്‌വർക്ക് (ONDC)

ഡിജിറ്റൽ അല്ലെങ്കിൽ ഇലക്ട്രോണിക് നെറ്റ്‌വർക്കുകൾ വഴി ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിന്  ഓപ്പൺ നെറ്റ്‌വർക്കുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള DPIIT യുടെ ഒരു സംരംഭമാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC).

തിരഞ്ഞെടുത്ത വ്യാപാരികളും ഉപയോക്താക്കളുമായി 2022 ഏപ്രിലിൽ ഡൽഹി, ബെംഗളൂരു, ഷില്ലോങ്, കോയമ്പത്തൂർ, ഭോപ്പാൽ എന്നീ 5 നഗരങ്ങളിൽ  ONDC നെറ്റ്‌വർക്കിന്റെ പരീക്ഷണ സംരംഭം ആരംഭിച്ചു.
 

17. സ്വച്ഛത കാമ്പയിൻ 2.0
 

02.10.2022 മുതൽ 31.10.2022 വരെയുള്ള കാലയളവിൽ DPIIT (അതിന്റെ 18 അനുബന്ധ ഓഫീസുകൾ) ഉൾപ്പെടെ ഇന്ത്യാ ഗവണ്മെന്റിന്റെ എല്ലാ മന്ത്രാലയങ്ങളിലും/വകുപ്പുകളിലും പ്രത്യേക സ്വച്ഛത 2.0 പ്രചാരണം നടത്തി.

18. ആസാദി കാ അമൃത് മഹോത്സവത്തിന്  വകുപ്പിന്റെ സംഭാവന

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, DPIIT 2022 ഓഗസ്റ്റ് 15 മുതൽ ഇനിപ്പറയുന്ന വിഷയങ്ങളിൽ 75 ദിവസത്തെ പ്രവർത്തന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്:

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് (ബിസിനസ് സൗഹൃദ പരിഷ്‌ക്കാരങ്ങൾ)
ഈസ് ഓഫ് ലിവിംഗ് (ജീവിതം സുഗമമാക്കുന്നതിനുള്ള പരിഷ്‌ക്കാരങ്ങൾ)
ബിസിനസ് നിയമപാലനം ലളിതമാക്കൽ
ചെറുതും നടപടിക്രമാധിഷ്ഠിതവും സാങ്കേതികവുമായ നിയമലംഘനങ്ങൾ കുറ്റകരമല്ലാതാക്കൽ

കൂടുതൽ വിവരങ്ങൾക്ക്  ലിങ്ക് സന്ദർശിക്കുക


 
 
 
SKY
 
*****

(Release ID: 1888072) Visitor Counter : 146