നിയമ, നീതി മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം 2022


കേന്ദ്ര നിയമകാര്യ വകുപ്പ്

Posted On: 26 DEC 2022 12:48PM by PIB Thiruvananthpuram

ന്യൂഡല്‍ഹിയിൽ  രാജ്യാന്തര മധ്യസ്ഥ കേന്ദ്രം (എന്‍.ഡി.ഐ.എ.സി.) യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതും മധ്യസ്ഥതാ ബില്‍ പാസാക്കുന്നതിനുള്ള നിര്‍ണായക ചുവടുകള്‍ വെച്ചതുമായ വര്‍ഷമായിരുന്നു 2022 നിയമകാര്യ വകുപ്പിന്. നോട്ടറി ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ (എന്‍.ഒ.എ.പി.) ആരംഭിച്ചതാണു മറ്റൊരു നേട്ടം. ഭരണഘടനാ തത്വങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചു പ്രാധാന്യത്തോടെ ഭരണഘടനാ ദിനം ആചരിച്ചു. ഇന്ത്യന്‍ നിയമ വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രാജ്യത്തിന്റെ നയരൂപകര്‍ത്താക്കള്‍ക്ക് ഒരു പൊതുവേദി നല്‍കുകയെന്ന ലക്ഷ്യത്തോടെ നിയമമന്ത്രിമാരുടെയും നിയമ സെക്രട്ടറിമാരുടെയും ദേശീയ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യയും ബ്രിട്ടനുമായുള്ള വാണിജ്യത്തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനായി 2022 ജൂലൈ അഞ്ചിന് ലണ്ടനില്‍ പ്രത്യേക സമ്മേളനം നടത്തിയിരുന്നു.
2022 ജൂണ്‍ 13ന് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ചാണ് എന്‍.ഡി.ഐ.എ.സി. യാഥാര്‍ഥ്യമാക്കിയത്. ന്യൂ ഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ആക്റ്റ്, 2019, ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനം അതായത്, സ്ഥാപനപരമായ വ്യവഹാരം സുഗമമാക്കുന്നതിന് സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതുമായ ന്യൂ ഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു. എന്‍ഡിഐഎസി, അനുരഞ്ജനത്തിനും മധ്യസ്ഥതയ്ക്കും മദ്ധ്യസ്ഥ നടപടികള്‍ക്കും സൗകര്യങ്ങളൊരുക്കുകയും ഭരണപരമായ സഹായങ്ങളും നല്‍കുകയും ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മദ്ധ്യസ്ഥരുടെ പട്ടിക തയ്യാറാക്കുകയും ചെയ്യും. ഗവേഷണവും പഠനവും പ്രോത്സാഹിപ്പിക്കുക, അദ്ധ്യാപനവും പരിശീലനവും നല്‍കുക, മധ്യസ്ഥതയ്ക്കും അനുരഞ്ജനത്തിനും വഴിയൊരുക്കുന്നതിനായും മറ്റ് ബദല്‍ തര്‍ക്ക പരിഹാര വിഷയങ്ങുമായും ബന്ധപ്പെട്ടു സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. 2022 ജൂണ്‍ 13-ലെ വിജ്ഞാപന പ്രകാരമാണ് കേന്ദ്രം സ്ഥാപിച്ചത്. അധ്യക്ഷനെയും അംഗങ്ങളെയും നിയമിച്ചിട്ടുണ്ട്. അവര്‍ ഉടന്‍ ചുമതലയേല്‍ക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ആക്ട്, 2019 പ്രകാരം ആവശ്യമായ ഇനിപ്പറയുന്ന നിയമങ്ങളും കേന്ദ്ര ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്തിട്ടുണ്ട്:

ന്യൂഡല്‍ഹി രാജ്യാന്തര മധ്യസ്ഥ കേന്ദ്രം (തസ്തികകളുടെ എണ്ണവും രജിസ്ട്രാര്‍, കൗണ്‍സല്‍, മറ്റ് ഓഫീസര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ റിക്രൂട്ട്മെന്റ്) നിയമങ്ങള്‍, 2022
ന്യൂഡല്‍ഹി രാജ്യാന്തര മധ്യസ്ഥ കേന്ദ്രം (നിബന്ധനകളും വ്യവസ്ഥകളും ചെയര്‍പേഴ്‌സണും മുഴുവന്‍ സമയ അംഗങ്ങള്‍ക്കും നല്‍കേണ്ട ശമ്പളവും അലവന്‍സുകളും) റൂള്‍സ്, 2022;
ന്യൂഡല്‍ഹി രാജ്യാന്തര മധ്യസ്ഥ കേന്ദ്രം (അക്കൗണ്ടുകളുടെ വാര്‍ഷിക പ്രസ്താവനയുടെ ഫോം) നിയമങ്ങള്‍, 2022;
ന്യൂഡല്‍ഹി രാജ്യാന്തര മധ്യസ്ഥ കേന്ദ്രം (പാര്‍ട്ട് ടൈം അംഗങ്ങള്‍ക്ക് നല്‍കേണ്ട യാത്രയും മറ്റ് അലവന്‍സുകളും) നിയമങ്ങള്‍, 2022.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായ പരിചയസമ്പന്നരായ മധ്യസ്ഥരുടെ പട്ടിക തയ്യാറാക്കുന്നതിനായി കേന്ദ്രത്തിനു കീഴില്‍ ചേംബര്‍ ഓഫ് ആര്‍ബിട്രേഷന്‍ സ്ഥാപിക്കുന്നു.

ആര്‍ബിട്രേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ ആക്റ്റ്, 1996, ആര്‍ബിട്രേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ
ആര്‍ബിട്രേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ (ഭേദഗതി) നിയമം, 2019, ആര്‍ബിട്രേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (കൗണ്‍സില്‍) സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു. ഇതുവഴി തൃപ്തികരമായ നിലയില്‍ മധ്യസ്ഥത ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുകയും അവലോകനം നടത്തുകയും കാലാനുസൃതം പരിഷ്‌കരിക്കുകയും സ്ഥാപനങ്ങളുടെ ഗ്രേഡിംഗ് നിയന്ത്രിക്കുന്ന നയങ്ങള്‍ രൂപീകരിക്കുകയും ചെയ്യാന്‍ സാധിക്കും. രാജ്യത്തെ മധ്യസ്ഥ സ്ഥാപനങ്ങള്‍ക്കിടയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതിന് മാനദണ്ഡങ്ങള്‍ രൂപീകരിക്കും. ആര്‍ബിട്രേഷന്‍ ആന്റ് കണ്‍സിലിയേഷന്‍ ആക്ടിലെ 11ാം വകുപ്പു പ്രകാരം മധ്യസ്ഥരെ നിയമിക്കുന്നതിനായി കക്ഷികള്‍ക്ക് നിയുക്തവും കൗണ്‍സില്‍ ഗ്രേഡുള്ളതുമായ ആര്‍ബിട്രല്‍ സ്ഥാപനങ്ങളെ സമീപിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നതിലൂടെ മധ്യസ്ഥ വിഷയങ്ങളില്‍ കോടതി ഇടപെടല്‍ പരമാവധി കുറയ്ക്കുന്നതിന് കൗണ്‍സിലിന്റെ സ്ഥാപനം ലക്ഷ്യമിടുന്നു.
കൗണ്‍സില്‍ സ്ഥാപിക്കുന്നതു വേഗത്തിലാക്കാന്‍, ഇനിപ്പറയുന്ന നിയമങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്:
ആര്‍ബിട്രേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (നിബന്ധനകളും വ്യവസ്ഥകളും ചെയര്‍പേഴ്‌സണും അംഗങ്ങള്‍ക്കും നല്‍കേണ്ട ശമ്പളവും അലവന്‍സുകളും) റൂള്‍സ്, 2022;
ആര്‍ബിട്രേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ സേവനത്തിനായുള്ള യോഗ്യതകള്‍, നിയമനം, മറ്റ് നിബന്ധനകളും വ്യവസ്ഥകളും) ചട്ടങ്ങള്‍, 2022;
ആര്‍ബിട്രേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (പാര്‍ട്ട് ടൈം അംഗങ്ങള്‍ക്ക് നല്‍കേണ്ട യാത്രയും മറ്റ് അലവന്‍സുകളും) റൂള്‍സ്, 2022;
ആര്‍ബിട്രേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഓഫീസര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം, അവരുടെ യോഗ്യതകള്‍, നിയമനവും മറ്റ് നിബന്ധനകളും വ്യവസ്ഥകളും) നിയമങ്ങള്‍, 2022.
നിലവില്‍ ആര്‍ബിട്രേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപിക്കുന്നതിനുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

നിയമോപദേശങ്ങളും കേസുകളുടെ നടത്തിപ്പും
നിയമകാര്യ വകുപ്പിന്റെ പ്രാഥമിക കര്‍ത്തവ്യം, നിയമോപദേശകന്‍ എന്ന നിലയില്‍ സഹായം അഭ്യര്‍ഥിക്കുന്ന മന്ത്രാലയങ്ങള്‍ക്കോ വകുപ്പുകള്‍ക്കോ നിയമോപദേശം നല്‍കുക എന്നതാണ്. ഈ വര്‍ഷം നിയമോപദേശത്തിനായി വിവിധ മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നും 5417 റഫറന്‍സുകള്‍ വകുപ്പിന് ലഭിച്ചു. ബഹുമാനപ്പെട്ട സുപ്രീം കോടതി, ഹൈക്കോടതികള്‍, മറ്റ് ജുഡീഷ്യല്‍/അര്‍ദ്ധ ജുഡീഷ്യല്‍ ഫോറങ്ങള്‍ എന്നിവയ്ക്ക് മുമ്പാകെ എസ്.എല്‍.പി./റിവ്യൂ/ അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതു സംബന്ധിച്ചും എതിര്‍ സത്യവാങ്മൂലങ്ങള്‍ പരിശോധിക്കുന്നതു സംബന്ധിച്ചും സംസ്ഥാന ബില്ലുകള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ചുമൊക്കെ നിയമോപദേശം നല്‍കി.

വ്യവഹാര (ഹൈക്കോടതി) വിഭാഗം ഗവണ്‍മെന്റിന്റെ എല്ലാ മന്ത്രാലയങ്ങള്‍ക്കും ആദായ നികുതി വകുപ്പ് ഒഴികെയുള്ള വകുപ്പുകള്‍ക്കുമായി ഡല്‍ഹി ഹൈക്കോടതിക്ക് മുമ്പാകെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നു. ഇന്ത്യയുടെ ഇന്ത്യന്‍ ഭരണഘടനയുടെ 226, 227 വകുപ്പുകള്‍ പ്രകാരമുള്ള സിവില്‍, ക്രിമിനല്‍ റിട്ട് പെറ്റീഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹി ഹൈക്കോടതി ഒഴികെയുള്ള കോടതികളില്‍ കൈകാര്യം ചെയ്യുന്ന കേസുകള്‍ പൊതുവെ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍, ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍-കം-ലേബര്‍ കോടതി, പ്രിവന്‍ഷന്‍ ട്രിബ്യൂണല്‍, കടം വീണ്ടെടുക്കല്‍ ട്രിബ്യൂണല്‍, കടം വീണ്ടെടുക്കല്‍ അപ്പലെറ്റ് ട്രിബ്യൂണല്‍, ഇമിഗ്രേഷന്‍ അപ്പലെറ്റ് കമ്മിറ്റി, വൈദ്യുതിക്കുള്ള അപ്പലേറ്റ് ട്രിബ്യൂണല്‍, സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍, ജില്ലാ ഉപഭോക്തൃ ഫോം, എന്‍ജിടി തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ വര്‍ഷം 30.11.2022 വരെ ആകെ 7903 കേസുകള്‍ ലഭിച്ചു.

വ്യവഹാരം  കാറ്റ് (പിബി) ഡല്‍ഹി സെല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകള്‍  നടത്തുുകയും കാറ്റ് പ്ട്ടികയിലേക്ക് അഭിഭാഷകരെ നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്യുന്നു. ഈ വര്‍ഷം മൊത്തം 92936 കേസുകള്‍ ഫയല്‍ ചെയ്തു. അതില്‍ 75449 കേസുകള്‍ തീര്‍പ്പാക്കി. 17436 കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ട്.

വ്യവഹാര (ലോവര്‍ കോടതി) വിഭാഗം കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കുമായി ഡല്‍ഹിയിലെ വിവിധ ജില്ലാ കോടതികള്‍, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ / ട്രിബ്യൂണലുകള്‍ എന്നിവയ്ക്ക് മുമ്പാകെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഈ വര്‍ഷം ആകെ 784 കേസുകള്‍ ലഭിച്ചു, അതില്‍ 15 കേസുകള്‍ തീര്‍പ്പാക്കി, 766 കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ട്.

രാജ്യാന്തര വാണിജ്യ മധ്യസ്ഥത
ഇന്ത്യ നിരവധി രാജ്യങ്ങളുമായി ഉഭയകക്ഷി നിക്ഷേപ ഉടമ്പടികള്‍ (ബിഐടികള്‍) അല്ലെങ്കില്‍ ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹനവും സംരക്ഷണ കരാറുകളും (ബിഐപിഎ) ഒപ്പുവച്ചിട്ടുണ്ട്. ഈ കരാറുകള്‍ നിക്ഷേപകരും നിക്ഷേപ രാജ്യവും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഇന്‍വെസ്റ്റര്‍ സ്റ്റേറ്റ് ഡിസ്പ്യൂട്ട് സെറ്റില്‍മെന്റ് (ഐഎസ്ഡിഎസ്) സംവിധാനമൊരുക്കുന്നു. ആന്‍ട്രിക്സ്-ദേവാസ്, ആന്‍ട്രിക്സ്-ദേവാസ് കൊമേഴ്സ്യല്‍ / ബിറ്റ് ആര്‍ബിട്രേഷന്‍, ഖൈതാന്‍-ലൂപ്പ് ടെലികോം കോവെപ്പോ, ജിപിക്സ്, എസ്സാര്‍, (എയര്‍സെല്‍) മാക്സിസ് കമ്മ്യൂണിക്കേഷന്‍ എന്നിങ്ങനെ വിവിധ നിക്ഷേപകര്‍ ഉള്‍പ്പെട്ട ഒന്‍പതു മധ്യസ്ഥതാ കേസുകള്‍ നിയമകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നു.

--ND--



(Release ID: 1887985) Visitor Counter : 148