ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

വര്‍ഷാന്ത്യ അവലോകനം-2022


കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (ശാസ്ത്ര സാങ്കേതിക മന്ത്രാലയം)

Posted On: 27 DEC 2022 1:55PM by PIB Thiruvananthpuram

-ആഗോളതലത്തില്‍ രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക റാങ്കിംഗ് മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.
-നിലവില്‍ ആഗോള നൂതനാശയ സൂചിക യില്‍ ഇന്ത്യ 40-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. എന്‍.എസ്.എഫ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ ലോകത്തെ ആദ്യത്തെ മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യ ഇടംപിടിച്ചു. അതോടൊപ്പം പിഎച്ച്.ഡികളുടെയും സ്റ്റാര്‍ട്ട് അപ്പുകളുടെയും എണ്ണത്തിലും ഇന്ത്യ മികച്ച സ്ഥാനത്തിലാണ്.
-നൂതനാശയ പിരിമിഡുകളുടെ അടിത്തറയുടെ വിപുലീകരണണത്തിനും താഴേത്തട്ടിലുള്ള നൂതനാശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്നതും ലക്ഷ്യമിട്ടുകൊണ്ട് നാഷണല്‍ ഇന്‍ഷ്യേറ്റീവ് ഫോര്‍ ഡെവലപ്പിംഗ് ആന്റ് ഹാര്‍നെസിംഗ് ഇന്നോവേഷന്‍ (നിധി) പരിപാടിക്ക് കീഴില്‍ ബിസിനസ് ഇന്‍ക്യുബേറ്റേഴ്‌സും ശാസ്ത്ര സാങ്കേതിക സംരംഭകത്വ പാര്‍ക്കുകളും രാജ്യത്തുടനീളം ആരംഭിച്ചു.
-ഇതിന്റെ ഭാഗമായി തെലുങ്കാനയിലെ ഹൈദ്രാബാദിലെ ടി-ഹബ്ബില്‍ ഒരു മികവിന്റെ കേന്ദ്രം 2022ല്‍ ആരംഭിച്ചു. 30 പ്രയാസ് കേന്ദ്രങ്ങള്‍ക്ക് പിന്തുണയും നല്‍കി.
-സൂപ്പര്‍ കമ്പ്യൂട്ടിംഗ് ശേഷിയില്‍ പുതിയ ഉയരങ്ങള്‍ കൈവരിച്ചുകൊണ്ട് അഞ്ച് ഐ.ഐ.ടികളില്‍ പുതിയ ഉയര്‍ന്ന പ്രകടനമുള്ള കമ്പ്യൂട്ടേഴ്‌സ് സ്ഥാപിച്ചു. ഈ ദൗത്യത്തിന് കീഴില്‍ പരിശീലനം ലഭിച്ച മാനവവിഭവശേഷി 17,500 ആയി.
-സൈബര്‍ ഫിസിക്കല്‍ മേഖലകളായ നിര്‍മ്മിത ബുദ്ധി, റോബോട്ടിക്, ഐ.ഒ.ടി എന്നിവയില്‍ ഗവേഷണ, നൂതനാശയ ഹബ്ബുകളിലൂടെ സാങ്കേതിക വികസനം വര്‍ദ്ധിപ്പിച്ചു. കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ നാഷണല്‍ മിഷന്‍ ഓണ്‍ ഇന്റര്‍ ഡിസിപ്‌ളിനറി സൈബര്‍ ഫിസിക്കല്‍ സിസ്റ്റം ദൗത്യം രാജ്യത്തെ ഏറ്റവും അഭിമാനകരമായ അക്കാദമിക സ്ഥാപനങ്ങളില്‍ രൂപീകരിച്ച 25 സാങ്കേതിക നൂതനാശയ ഹബ്ബുകളിലൂടെ നടപ്പാക്കുന്നു.
-ഇന്ത്യയുടെ ജി 20ന്റെ അദ്ധ്യക്ഷപദവിയുടെയും ജി.20 നേതാക്കളുടെ ഉച്ചകോടിയുടെയും ഭാഗമായി സയന്‍സ്-20ന്റെയും നൂതനാശയ മുന്‍കൈ കൂട്ടായ്മകളുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയൂം ചുമതല ഏറ്റെടുത്തു.
-ഐക്യരാഷ്ട്ര സംഘടനയുഒടെ രണ്ടാമത് ലോക ജിയോസ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ കോണ്‍ഗ്രസ് ഒക്‌ടോബര്‍ 10 മുതല്‍ 14 വരെ വിജയകരമായി ഹൈദ്രാബാദില്‍ സംഘടിപ്പിച്ചു.
-പുതുതായി രൂപീകരിച്ച ഇന്റഗ്രേറ്റഡ് ജിയോസ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ ഫ്രെയിംവര്‍ക്കിന്റെ ചെയര്‍മാന്‍ സ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചു.
-ജിയോസ്‌പേഷ്യല്‍ പരിപാടിക്ക് കീഴില്‍ ആറു പ്രാദേശിക കേന്ദ്രങ്ങള്‍ക്ക് രൂപം നല്‍കി.
-രാജ്യത്താകമാനം കണ്ടിന്യൂവസ് ഓപ്പറേഷന്‍ റെഫറന്‍സ് സ്‌റ്റേഷന്‍സ് സ്ഥിരമായി സ്ഥാപിച്ചു.
-വെള്ളപ്പൊക്ക അപകട രൂപരേഖയ്ക്കും മറ്റ് ആസൂത്രണ നടപടികള്‍ക്കുമായി പ്രധാനപ്പെട്ട നദീതടങ്ങളുടെയെല്ലാം ഏറ്റവും ഉയര്‍ന്ന റെസല്യൂഷനിലുള്ള മാപ്പിംഗ് നടത്തി.
-ഭൂമിശാസ്ത്രപരമായി പ്രദേശങ്ങളുടെ പേരുകള്‍ ക്രമീകരിക്കുന്നതിനായി 23 ഭാഷകളില്‍ ദേശീയ ടോപോണിമിക് വിവരങ്ങള്‍ തയാറാക്കി.
-ബോട്ട് ലാബ് ഡൈനാമിക്‌സിന്റെ നേതൃത്വത്തില്‍ വനിതകള്‍ നയിച്ച ഡ്രോണ്‍ ഷോ ഇന്ത്യയെ ലോകതലത്തില്‍ ഈ ഇനത്തില്‍ നാലാം സ്ഥാനത്ത് എത്തിച്ചു.
-ഗുര്‍ഗാവിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ സ്വരാജ് വാട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ് പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെ ഉപയോഗം കുറയ്ക്കുക മാത്രമല്ല, ശുദ്ധീകരിച്ച വെള്ളത്തിന്റെ വില 25 പൈസയായി കുറയ്ക്കുകയും ചെയ്തു.
-കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രീകൃത ഡേലൈറ്റ് സംവിധാനവും അവതരിപ്പിക്കപ്പെട്ടു. അവര്‍ തന്നെ കോവിഡ് ഇന്‍ട്രാ നേസല്‍ വാക്‌സിനും തയാറാക്കി.
- ദേശീയ ഹൈഡ്രജന്‍ മിഷന്‍ സംബന്ധിച്ച പ്രധാനമന്ത്രിയുടെ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ മള്‍ട്ടി നാനോ സെന്‍സ് ടെക്‌നോളജി തദ്ദേശീയമായി ഹൈഡ്രജന്‍ സെന്‍സറുകള്‍ തയാറാക്കുന്നതിനുള്ള പദ്ധതിയുമായി രംഗത്തുവന്നു.
-സര്‍വകലാശാല ഗവേഷണവും ശാസ്ത്രീയ മികവു പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട ഗവേഷണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഫിസ്റ്റിന് കീഴില്‍ വിവിധ അക്കാദമിക സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും 65 വകുപ്പുകള്‍ക്ക് ധനസഹായം ലഭ്യമാക്കി.
-ശാസ്ത്രീയ സാങ്കേതിക അടിസ്ഥാനസൗകര്യങ്ങള്‍ ഉപോയിച്ചുകൊണ്ട് സിനര്‍ജിസ്റ്റിക്ക് പരിശീലന പരിപാടിക്ക് കീഴില്‍ 191 പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.
- ഊര്‍ജ്ജ പരിസ്ഥിതി വെല്ലുവിളികള്‍ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍.
ഇന്ത്യയുടെ ഊര്‍ജ്ജ മമഖലയുടെ പ്രവര്‍ത്തന സാമ്പത്തിക നില പരിവര്‍ത്തനപ്പെടുത്തുന്നതിനും സ്വകാര്യമേഖലയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് ഏറ്റവും അനിവാര്യമായ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായി വിതരണ സംവിധാന പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കി.
-യഥാസമയ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്ന ഒരു സവിശേഷ സംവിധാനവും വികസിപ്പിച്ചു.
-ഹൈആഷില്‍ നിന്നും മെഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കോള്‍ ടു മെഥനോളിന്റെ ഒരു പൈലറ്റ് പ്ലാന്റ് ഹൈദ്രാബാദിലെ-ബെല്ലില്‍ പ്രദര്‍ശിപ്പിച്ചു. 99% ശുദ്ധമായ മെഥനോളാണ് ഉല്‍പ്പാദിപ്പിച്ചത്.
-ഊര്‍ജ്ജ സംരക്ഷണവും സംഭരണ വേദിയും പരിപാടിയെ പിന്തുണയ്ക്കുന്നതിനായി ലിഥിയം മെറ്റല്‍ ബാറ്ററികളില്‍ അതിവേഗ ചാര്‍ജ്ജ് ഡിസ്ചാര്‍ജ് റേറ്റുകള്‍ ലഭിക്കുന്നതിനുള്ള ഒരു നൂതനാശയ എഞ്ചിനീയറിംഗ് സംവിധാനം വികസിപ്പിച്ചു.
-കാലാവസ്ഥ വ്യതിയാനത്തിന്റെ രണ്ടു ദൗത്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വകുപ്പ് നാലു പുതിയ സംസ്ഥാന കാലാവസ്ഥാ വ്യതിയാന സെല്ലുകള്‍ ആരംഭിച്ചു.
-സൂക്ഷ്മ കാലാവസ്ഥയില്‍ തെര്‍മ്മല്‍ പവര്‍ പ്ലാന്റുകളുടെ പ്രത്യാഘാതം പഠിക്കുന്നതിനായി വിദര്‍ഭ മേഖലയിലുള്ള ഒരു മികവിന്റെ കേന്ദ്രത്തെ പിന്തുണയ്ക്കുന്നുമുണ്ട്.
-സ്ത്രീകള്‍ പ്രതിനിധാനം ചെയ്യുന്നത് കുറവായ സ്‌റ്റെം മേഖലയില്‍ വനിതാസാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് വിജ്ഞാന ജ്യോതി പദ്ധതിയിലൂടെ ഈ വര്‍ഷംവിവിധ ഇടപെടലുകള്‍ക്ക് സഹായം നല്‍കുന്നതിന് 200 ജില്ലകളിലെ ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ള 30,000 പെണ്‍കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-വനിതകള്‍ക്കുള്ള ഗവേഷണ പിന്തുണ ഏകദേശം 370 വനിതാ ശാസ്ത്രജ്ഞര്‍ക്കായി വിപുലീകരിച്ചിട്ടുണ്ട്.
-99 വനിതാ ശാസ്ത്രജ്ഞര്‍ക്ക് ബൗദ്ധിക സ്വത്ത് അവകാശത്തില്‍ പരിശീലനം ലഭ്യമാക്കി.
-ഉന്നതവിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പിനായി 10,833 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു.
-മത്സരാധിഷ്ഠിതമായി തെരഞ്ഞെടുക്കപ്പെട്ട 16 ഇന്‍സ്പയര്‍ ഷി സ്‌കോളേഴ്‌സിന് ഓഗസ്റ്റില്‍ ദക്ഷിണകൊറിയയില്‍ നടന്ന ഏഷ്യന്‍ ശാസ്ത്ര ക്യാമ്പില്‍ പങ്കെടുക്കുന്നതിന് അവസരമൊരുക്കി.
-ശാസ്ത്ര സാങ്കേതികമേഖലയില്‍ ഡോക്ടറല്‍ ഡിഗ്രി പരിപാടിക്കായി 845 ഫെല്ലോകള്‍ക്ക് ഇന്‍സ്‌പെയര്‍ ഫെല്ലോഷിപ്പ് വാഗ്ദാനം ചെയ്തു.
-ഈ വര്‍ഷം സെര്‍ബ്-നാഷണല്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് 300 ഫെല്ലോകള്‍ക്കായി വിപുലീകരിച്ചു.
-ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പാരമ്പര്യം സംരക്ഷിക്കുന്നതിനുള്ള വിവിധ പരിപാടികളും നടപ്പാക്കി.
-സംസ്ഥാന സര്‍വകലാശാലകളിലും സ്വകാര്യമേഖലയിലുള്‍പ്പെടെ കോളജുകളിലും കരുത്തുറ്റ ഒരു ഗവേഷണ വികസന പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി യൂണിവേഴ്‌സിറ്റി റിസര്‍ച്ച് എക്‌സലന്‍സ് എന്നൊരു സമര്‍പ്പിത പദ്ധതിക്ക് രൂപം നല്‍കി.
-വകുപ്പിന് കീഴിലുള്ള വിവിധ സ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
-ക്വാണ്ടം സയന്‍സ് ആന്റ് ടെക്‌നോളജി, അസ്‌ട്രോണമി, നാനോ സയന്‍സ്, കാലാവസ്ഥയും പരിസ്ഥിതിയും ആരോഗ്യം, ഊര്‍ജ്ജം, എന്നീ മേഖലകളില്‍ വകുപ്പിന് കീഴിലെ സ്വയംഭരണസ്ഥാപനങ്ങള്‍ വളരെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു.
-ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ വിവിധ സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിലുകള്‍ വളരെ സകാരാത്മകമായ പ്രവര്‍ത്തനങ്ങളാണ് ഈ രംഗത്ത് നടപ്പാക്കുന്നത്.
- ഗുജറാത്ത് സംസ്ഥാനത്തെ കോളജുകളില്‍ വിവിധ വിഷയങ്ങളിലുള്ള 483 ക്ലബുകള്‍ രൂപീകരിച്ചു.
-പഞ്ചാബ് മൊഹാലിയില്‍ 400 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന അത്യന്താധുനിക വിജ്ഞാന നഗരത്തിന് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി.
-ഒ.ഇ.സി.ഡി തത്വത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ലാബുകളെ സര്‍ട്ടിഫിക്കറ്റ് ചെയ്യുന്നതിനാനയി നീരിക്ഷിക്കുന്നതിന് വേണ്ട സംവിധാനം വകുപ്പ് നടപ്പാക്കി. നാലു പുതിയ ലാബുകള്‍ക്ക് പുതുതായും നിലവിലുള്ള 16 ലാബുകളുടെ സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുകയും ചെയ്തു.
-ശാസ്ത്രീയ ഗവേഷണ അടിസ്ഥാനസൗകര്യങ്ങള്‍ പങ്കുവച്ച്പരിപാലിക്കലും ശൃംഖലകളും മാര്‍ഗ്ഗനിര്‍ദ്ദേശം.
-ശാസ്ത്രീയ സാമൂഹിക ഉത്തരവാദിത്വ മാര്‍ഗ്ഗനിര്‍ദ്ദേശം.
-ശാസ്ത്ര സാങ്കേതിക നൂതനാശയ നയം
-ദേശീയ ജിയോസ്‌പേഷ്യല്‍ നയം എന്നിങ്ങനെ ഈ വര്‍ഷം പുതിയ രണ്ടു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നയങ്ങളും പുറത്തിറക്കി.

 

---ND---


(Release ID: 1887722) Visitor Counter : 173