ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ നാളെ കേരളം സന്ദർശിക്കും


താമരശ്ശേരിയിൽ 20 കലാലയങ്ങളിൽ നിന്നും ആയിരത്തിൽപ്പരം വിദ്യാർത്ഥികളുമായി ആധുനിക ഇന്ത്യയിലെ അവസരങ്ങൾ സംബന്ധിച്ച് സംവദിക്കും

കോരങ്ങാട് അൽഫോൻ സ്കൂളും സന്ദർശിക്കും

ന്യൂ ഡൽഹി: ഡിസംബർ 29, 2022

प्रविष्टि तिथि: 29 DEC 2022 12:44PM by PIB Thiruvananthpuram
ആധുനിക  ഇന്ത്യ നൽകുന്ന അവസരങ്ങളെക്കുറിച്ച് യുവജനങ്ങളുമായി സംവദിക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ് & ഐ ടി, നൈപുണ്യ വികസന-സംരംഭകത്വ വകുപ്പ് മന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ നാളെ (ഡിസംബർ 30, 2022) കോഴിക്കോട് എത്തും.

ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് അദ്ദേഹം കേരളം സന്ദർശിക്കുന്നത്. ഈ സന്ദർശനത്തിൽ രണ്ട് ചടങ്ങുകളിൽ മന്ത്രി പങ്കെടുക്കും. താമരശ്ശേരി ബിഷപ്പ് ഹൗസ് വളപ്പിൽ നടക്കുന്ന ആദ്യ ചടങ്ങിൽ 20 കലാലയങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർത്ഥികളുമായി 'യുവജനങ്ങളുടെ ആധുനിക ഭാരതം - സാങ്കേതിക വിദ്യാ ദശകത്തിലെ അവസരങ്ങൾ ' എന്ന വിഷയത്തിൽ അദ്ദേഹം സംവദിക്കും. ഡിജിറ്റൽ രംഗത്ത് വർദ്ധിച്ചു വരുന്ന തൊഴിൽ-സംരംഭക അവസരങ്ങൾ കേരളത്തിലെ യുവജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ അദ്ദേഹം പകർന്നു നൽകും.

കോരങ്ങാട് സെയിന്റ് അൽഫോൻസ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മലബാർ യുവജന സംഗമത്തിലും  ശ്രീ രാജീവ് ചന്ദ്രശേഖർ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ ആയിത്തോളം പേര് പങ്കെടുക്കും എന്ന് പ്രതീഷിക്കുന്നു.
*****

(रिलीज़ आईडी: 1887319) आगंतुक पटल : 203
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Tamil , Telugu , Kannada