കൃഷി മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം 2022


കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം

Posted On: 26 DEC 2022 12:25PM by PIB Thiruvananthpuram

- ബജറ്റ് വിഹിതത്തില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവ്
-കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയത്തിനായുള്ള ബജറ്റ് വിഹിതം 2022-23ല്‍ 1,24,000 കോടി രൂപയായി ഉയര്‍ത്തി.
- ഭക്ഷ്യധാന്യങ്ങളുടെയും ഹോര്‍ട്ടികള്‍ച്ചറിന്റെയു ഉല്‍പ്പാദനത്തില്‍ റെക്കാര്‍ഡ്
-ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം 2022 ജനുവരിയിലെ 308.65 ദശലക്ഷം ടണ്ണില്‍ നിന്ന് 2022 ഡിസംബറില്‍ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 315.72 ദശലക്ഷം ടണ്ണായി വര്‍ദ്ധിച്ചു.
-2020-21 ലെ ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പാദനം 331.05 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നതും 2021-22 ല്‍ എക്കാലത്തേയും ഉയര്‍ന്ന ഉല്‍പ്പാദനമായ 342.33 ദശലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു.
-ഉല്‍പ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിച്ചു.
- നെല്ലിന്റെ താങ്ങുവില(സാധാരണയായത്) ക്വിന്റലിന് ജനുവരിയില്‍ 1940 രൂപയായിരുന്നത് ഡിസംബറില്‍ 2040 ആയി വര്‍ദ്ധിപ്പിച്ചു.
- ഗോതമ്പിന്റേത് ജനുവരിയിലെ 2015ല്‍ നിന്ന് ഡിസംബറില്‍ ക്വിന്റലിന് 2125 ആയി ഉയര്‍ത്തി.
- 11,040 കോടി വിഹിതത്തോടെ ഭക്ഷ്യ എണ്ണകള്‍ക്കായുള്ള ദേശീയ മിഷന്‍ - ഓയില്‍ പാമിന് സമാരംഭം കുറിച്ചു
-അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇതിലൂടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 3.28 ലക്ഷം ഹെക്ടറിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ 3.22 ലക്ഷം ഹെക്ടറിലും ഉള്‍പ്പെടെ ഓയില്‍ പാം തോട്ടങ്ങളുടെ വിസ്തൃതി 6.5 ലക്ഷം ഹെക്ടര്‍ ആയി വര്‍ദ്ധിക്കും.
- കര്‍ഷകര്‍ക്ക് ആദായകരമായ വില ലഭ്യമാക്കുകയും ലളിതമായ വിലനിര്‍ണ്ണയ ഫോര്‍മുല ഉപയോഗിച്ച് വ്യവസായങ്ങളില്‍ നിന്നുള്ള സംഭരണം ഉറപ്പാക്കുകയും ലക്ഷ്യം. കമ്പനികള്‍ നല്‍കുന്ന വിലകുറവാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും.
-കര്‍ഷകരില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണത്തില്‍ വര്‍ദ്ധനവ്
-ഖാരിഫ് സീസണില്‍ ഡിസംബര്‍ വരെ 915.79 കോടി രൂപ താങ്ങുവില വരുന്ന 1,03,830.50 മെട്രിക് ടണ്‍ പയറുവര്‍ഗ്ഗങ്ങളും എണ്ണക്കുരുക്കളും കൊപ്രയും സംഭരിച്ചു. 61,339 കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു.
- കര്‍ഷകര്‍ക്ക് വരുമാന പിന്തുണ ഉറപ്പാക്കാന്‍ പിഎം കിസാന്‍ ഫലപ്രദമായി
- പി.എം കിസാന്‍ പദ്ധതിയില്‍, 2022 ജനുവരിയില്‍ 11.74 കോടിയിലധികം കര്‍ഷകര്‍ക്കായി 1.82 ലക്ഷം കോടി അനുവദിച്ചു.
-2022 ഡിസംബര്‍ വരെ യോഗ്യരായ 11 കോടിയിലധികം കര്‍ഷകര്‍ക്കായി ഇതുവരെ 2 ലക്ഷം കോടി അനുവദിച്ചു.
- കര്‍ഷകരുടെ വിളകള്‍ക്ക് ഉയര്‍ന്ന നിരക്കിനായി പ്രധാനമന്ത്രി ഫസല്‍ ബീമായോജന (പി.എം.എഫ്.ബി.വൈ) നടപ്പാക്കി.
-നടപ്പിലാക്കിയതുമുതല്‍, 29.39 കോടി കര്‍ഷകവെ ഇതില്‍ ചേര്‍ത്തു
-9.01 കോടിയിലധികം (താല്‍ക്കാലിക) അപേക്ഷകര്‍ക്കാണ് ക്‌ളെയിമുകള്‍ ലഭിച്ചത്,
- 2022 ല്‍ പദ്ധതിയില്‍ ചേര്‍ത്ത കര്‍ഷകരുടെ എണ്ണം 38 കോടിയായി ഉയര്‍ന്നു. 2022 ഡിസംബര്‍ വരെ 12.24 കോടി കര്‍ഷര്‍കര്‍ക്ക് 1,28,522 കോടിയുടെ അവകാശങ്ങളും ലഭിച്ചു.
- കാര്‍ഷിക മേഖലയ്ക്ക് സ്ഥാപനപരമായ വായ്പ പദ്ധതി നടപ്പാക്കി
കാര്‍ഷിക മേഖലയ്ക്കുള്ള സ്ഥാപനപരമായ വായ്പ 2022 ജനുവരിയില്‍ 16.5 ലക്ഷം കോടി രൂപയായിരുന്നത് ഡിസംബറില്‍ 18.5 ലക്ഷം കോടിയായി ഉയര്‍ത്തി.
-ഹ്രസ്വകാല പ്രവര്‍ത്തന മൂലധനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് മൃഗസംരക്ഷണത്തിനും മത്സ്യബന്ധന കര്‍ഷകര്‍ക്കും പദ്ധതി മുഖേന പ്രതിവര്‍ഷം 4% പലിശ നിരക്കില്‍ സ്ഥാപന വായ്പയുടെ ആനുകൂല്യം.
-2022 ജനുവരി വരെ, 291.67 ലക്ഷം പുതിയ അപേക്ഷകള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്പ അനുവദിച്ചു
-ബയോസ്റ്റിമുലന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. -രാസവള നിയന്ത്രണ ഉത്തരവില്‍ നാനോ യൂറിയ ഉള്‍പ്പെടുത്തി.
-രാജ്യത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പരമ്പരാഗത് കൃഷി വികാസ് യോജന സജീവമാക്കി.
-2022 ജനുവരി വരെ 30934 ക്ലസ്റ്ററുകള്‍ രൂപീകരിക്കുകയും 6.19 ലക്ഷം ഹെക്ടര്‍ വിസ്തൃതിയില്‍ 15.47 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്തു,
-ഡിസംബറില്‍ ഇത് 32384 ക്ലസ്റ്ററുകളായി വര്‍ദ്ധിക്കുകയും 16.19 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന തരത്തില്‍ 6.53 ലക്ഷം ഹെക്ടര്‍ പ്രദേശത്തേയ്ക്ക് വ്യാപിക്കുകയും ചെയ്തു.
- ഇതിന് പുറമെ നമാമി ഗംഗെ പരിപാടിയുടെ 1,23,620 ഹെക്ടര്‍ പ്രദേശവും പ്രകൃതി കൃഷിക്ക് കീഴിലായി.
-ഇതിനൊക്കെ പുറമെ സര്‍ട്ടിഫിക്കേഷനുള്ള പാര്‍ട്ടിസി ഗ്യാരന്റി സിസ്റ്റത്തിലൂടെ 2022 ഡിസംബര്‍ വരെ 13.98 ലക്ഷം ചെറുകിട കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി.
- ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് അവരുടെ ജൈവ ഉല്‍പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതിന് സഹായിക്കുന്നതിനായി ഒരു ജയ്‌വിഖേതി പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്.
- 2022 ജനുവരി വരെ 5.73 ലക്ഷം കര്‍ഷകര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2022 ഡിസംബര്‍ വരെ 6.09 ലക്ഷം കര്‍ഷകര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
- 2022 ഡിസംബര്‍ വരെ 18,133 പദ്ധതികള്‍ക്കായി രാജ്യത്ത് 13,681 കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് അനുമതി നല്‍കി.
-ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ രൂപീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ആരംഭിച്ച പദ്ധതിക്ക് കീഴില്‍ 2022 ഡിസംബര്‍ വരെ 4016 എഫ്.പി.ഒകള്‍ രജിസ്റ്റര്‍ ചെയ്തു.
-ദേശീയ തേനീച്ചവളര്‍ത്തല്‍, തേന്‍ മിഷന് (എന്‍.ബി.എച്ച്.എം) കീഴില്‍ 2022 ഡിസംബര്‍ വരെ ഏകദേശം 114 പദ്ധതികള്‍ക്കായി ഏകദേശം 139.23 കോടി രൂപ അംഗീകരിച്ചു/അനുവദിച്ചു.
-ഓരോ തുള്ളി കൂടുതല്‍ വിള പദ്ധതിക്ക് കീഴിലെ പ്രദേശങ്ങള്‍ 2022 ഡിസംബറില്‍ 69.55 ലക്ഷം ഹെക്ടറായി വര്‍ദ്ധിച്ചു.
-നബാര്‍ഡിന് കീഴില്‍ രൂപീകരിച്ച മൈക്രോ ഇറിഗേഷന്‍ ഫണ്ടില്‍ 2022 ഡിസംബര്‍ വരെ 17.09 ലക്ഷം ഹെക്ടറിലെ 4710.96 കോടിയുടെ 2022 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു.
-കാര്‍ഷിക യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി നല്‍കിയ ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും എണ്ണം 2022 ഡിസംബറില്‍ 13,88,314 ആയി ഉയര്‍ന്നു.
-2022 ഡിസംബറില്‍ 18,824 കസ്റ്റം ഹയറിംഗ് കേന്ദ്രങ്ങളും 403 ഹൈടെക് ഹബുകളും 16,791 ഫാം മെഷിനറി ബാങ്കുകളും കര്‍ഷകര്‍ക്ക് വേണ്ടിപ്രവര്‍ത്തിക്കുന്നു,
- ഡ്രോണ്‍ വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് സഹായ പദ്ധതികളും നടപ്പാക്കി.
- 2022 ഡിസംബര്‍ വരെ, 22 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 1260 മണ്ഡികള്‍ ഇ-നാം പ്ലാറ്റ്‌ഫോമില്‍ സംയോജിപ്പിച്ചിട്ടുണ്ട്,
- 2022 ഡിസംബറില്‍ മണ്ഡിയില്‍ രജിസ്‌ട്രേഷന്‍ 1.74 കോടി കര്‍ഷകര്‍ 2.37 ലക്ഷം വ്യാപാരികള്‍ എന്ന നിലയില്‍ വര്‍ദ്ധിച്ചു.
- 2022 ഡിസംബര്‍ വരെ മൊത്തം 2.33 ലക്ഷം കോടി രൂപയുടെ 6.80 കോടി മെട്രിക് ടണ്‍, വ്യാപാരം ഇ-നാം പ്ലാറ്റ്‌ഫോമില്‍ രേഖപ്പെടുത്തി.
-കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിന് 2020ല്‍ ഇന്ത്യന്‍ റെയില്‍വേ തുടക്കം കുറിച്ച കിസാന്‍ റെയില്‍ 2022 ഡിസംബറില്‍ 167 റൂട്ടുകളിലായി 2359 സര്‍വീസുകളായി ഉയര്‍ത്തി.
-മിഡ് ക്ലസ്റ്റര്‍ വികസന പരിപാടിയുടെ കീഴില്‍ (സിഡിപി) മന്ത്രാലയം 55 ഹോര്‍ട്ടികള്‍ച്ചര്‍ ക്ലസ്റ്ററുകള്‍ കണ്ടെത്തി, അതില്‍ 12 എണ്ണം സി.ഡി.പിയുടെ പരീക്ഷണ ഘട്ടത്തിനായി തെരഞ്ഞെടുത്തു.
സംസ്ഥാന ഗവണ്‍മെന്റുകളുടെ ശിപാര്‍ശ പ്രകാരം എല്ലാ ക്ലസ്റ്ററുകള്‍ക്കും ക്ലസ്റ്റര്‍ വികസന ഏജന്‍സികളെ നിയമിച്ചു.
- വിവിധ വിജ്ഞാനപങ്കാളിമാരും (കെ.പി.കളും) അഗ്രിബിസിനസ് ഇന്‍കുബേറ്ററുകളും (ആര്‍-എബിഐ) ആയി തെരഞ്ഞെടുത്ത സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണം 2022 ഡിസംബറില്‍ 1055 ആയി ഉയര്‍ന്നു.
-2022 ഡിസംബര്‍ വരെ, ബന്ധപ്പെട്ട കെ.പി.കള്‍ക്കും ആര്‍-എ.ബി.ഐകള്‍ക്കും ഗ്രാന്റ്-ഇന്‍-എയ്ഡ് ആയി 6317.91 ലക്ഷം രൂപ ഗഡുക്കളായി അനുവദിച്ചു,
-കാര്‍ഷിക, അനുബന്ധ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ രാജ്യം ഉജ്ജ്വലമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.
2022 ഏപ്രില്‍-ഒകേ്ടാബര്‍ മാസങ്ങളില്‍ കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 30.21 ബില്യണ്‍ യു.എസ്. ഡോളറായിരുന്നു. 2021-22 ലെ അതേ കാലയളവിലെ 26.98 ബില്യണ്‍ ഡോളറില്‍ നിന്ന് 11% വര്‍ദ്ധനവ് രേഖപ്പെടുത്തി.

 

--ND--



(Release ID: 1887256) Visitor Counter : 197