ഭൗമശാസ്ത്ര മന്ത്രാലയം

വർഷാന്ത്യ അവലോകനം 2022


കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

Posted On: 26 DEC 2022 12:29PM by PIB Thiruvananthpuram

ചെന്നൈ, ലേ, ആയാനഗര്‍ (ഡല്‍ഹി), മുംബൈ, സുര്‍ക്കന്ദ ദേവി (ഉത്തരാഖണ്ഡ്), ബനിഹാള്‍ ടോപ്പ് (ജമ്മു കശ്മീര്‍) എന്നിവിടങ്ങളില്‍ ആറ് ഡോപ്ലര്‍ കാലാവസ്ഥാ റഡാറുകള്‍ (ഡിഡബ്ല്യുആര്‍) കമ്മീഷന്‍ ചെയ്തതോടെ മൊത്തം ഡിഡബ്ല്യുആറുകളുടെ എണ്ണം 35 ആയി. ചക്രവാതം പ്രവചിക്കുന്നതിലെ പാളിച്ച കുറച്ചുകൊണ്ടുവരാന്‍ സാധിച്ചതാണു മറ്റൊരു പ്രധാന നേട്ടം.
2016-2020 കാലഘട്ടത്തില്‍ പ്രവചനത്തില്‍ സംഭവിച്ച പാളിച്ചകളെ അപേക്ഷിച്ച് വളരെയധികം പുരോഗതി 2021ല്‍ ഉണ്ടായി. ചക്രവാതം, ശക്തമായ മഴ, ഉഷ്ണതരംഗം, ശൈത്യ തരംഗം, ഇടിമിന്നല്‍, മഞ്ഞുവീഴ്ച തുടങ്ങിയ ഗുരുതരമായ കാലാവസ്ഥാ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണക്കാക്കുന്നതില്‍ 40 മുതല്‍ 50 വരെ ശതമാനം മെച്ചമുണ്ടായി.
നൗകാസ്റ്റ് സ്റ്റേഷനുകളുടെ എണ്ണം മുന്‍വര്‍ഷം 1089 ആയിരുന്നത് 2022ല്‍ 1124 ആയി വര്‍ദ്ധിച്ചു നഗര പ്രവചന സ്റ്റേഷനുകളുടെ എണ്ണം 1069 (2021) ല്‍ നിന്ന് 1181 (2022) ആയും വര്‍ദ്ധിച്ചു.
ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ അതിവേഗ വെള്ളപ്പൊക്ക മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് സൗത്ത് ഏഷ്യ ഫ്‌ളാഷ് ഫ്‌ളഡ് ഗൈഡന്‍സ് സംവിധാനം (എസ്.എ.എഫ്.എഫ്.ജി.എസ്.) വിപുലീകരിച്ചു. ഇത് ഒരു ദിവസത്തിനകം സംഭവിക്കാനിടയുള്ള വെള്ളപ്പൊക്ക ഭീഷണിയും അപകടസാധ്യതയും സംബന്ധിച്ചു പ്രവചിക്കാന്‍ പര്യാപ്തമാണ്.
വളരെ ഉയര്‍ന്ന റെസല്യൂഷനുള്ള(400 മീറ്റര്‍)തും ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റവുമായി (ഡിഎസ്എസ്) സംയോജിപ്പിച്ചിരിക്കുന്നതുമായ എയര്‍ ക്വാളിറ്റി എര്‍ലി വാണിംഗ് സിസ്റ്റം (എക്യുഇഡബ്ല്യുഎസ്) വികസിപ്പിച്ചു. ഇത് മലിനീകരണം പ്രവചിക്കുന്നതില്‍ 88% കൃത്യത കാണിക്കുന്നു. ലോകമെമ്പാടുമുള്ള സമാന സംവിധാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്‍പിലാണ് ഇത്.
ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാനുള്ള സംവിധാനം പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സംസ്ഥാന ദുരന്ത പരിപാലന അധികൃതര്‍ ചുക്രവാതത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കാന്‍ വ്യാപകമായി ഉപയോഗപ്പെടുത്തി. ആറു ലക്ഷം എസ്.എം.എസ്സുകളും മറഅറു സന്ദേശങ്ങളും പ്രാദേശിക ഭാഷകളില്‍ താമസക്കാര്‍ക്ക് അയച്ചു.
മധ്യപ്രദേശിലെ സെഹോറ ജില്ലയിലെ സില്‍ഖേദ ഗ്രാമത്തില്‍ 100 ഏക്കറില്‍ അറ്റ്‌മോസ്‌ഫെറിക് റിസര്‍ച്ച് ടെസ്റ്റ് ബെഡ് (എ.ആര്‍.ടി.) സൗകര്യം സ്ഥാപിച്ചു. കാര്‍മേഘങ്ങളും സംവഹനവും, ഭൂമിയും അന്തരീക്ഷവും തമ്മിലുള്ള വിനിമയങ്ങള്‍, ഇടിമിന്നല്‍ തുടങ്ങിയ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാനും മറ്റും ഇതു സഹായകമായി.
പ്രവചനം മെച്ചപ്പെടുത്താന്‍ എന്‍.സി.എം.ആര്‍.ഡബ്ല്യു.എഫ്. വിവര ശേഖരണ സംവിധാനം തുടര്‍ച്ചയായ പരിശ്രമങ്ങളാണു നടത്തിവരുന്നത്.
2022 മെയില്‍ കൊച്ചിയിലും വിശാഖപട്ടണത്തും കടല്‍ത്തീരത്ത് കോസ്റ്റല്‍ ഒബ്‌സര്‍വേറ്ററികള്‍ സ്ഥാപിച്ചു. തീരത്തുനിന്ന് 30 മീറ്ററോളം ആഴവും തീരത്തുനിന്ന് ആറു മുതല്‍ എട്ടു വരെ കിലോമീറ്റര്‍ ദൂരവും ഉള്ള ഇടങ്ങളിലാണ് ഇവ വിന്യസിച്ചത്. താപനില, ഉപ്പുരസം, ആഴം, ഉപരിതല ഒഴുക്ക് തുടങ്ങിയ കാര്യങ്ങളും ലയിച്ചു ചേര്‍ന്നിരിക്കുന്ന ഓക്‌സിജന്‍, പോഷകാംശങ്ങള്‍, ക്ലോറോഫില്‍, പിഎച്ച് തുടങ്ങി ജലത്തിന്റെ സവിശേഷതകളും മനസ്സിലാക്കാനുള്ള സംവിധാനം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രഭരണ പ്രദേശമായ ലക്ഷ്ദ്വീപിലെ അമിനി, ആന്ത്രോത്ത്, ചെതലത്, കല്‍പേനി, കില്‍റ്റന്‍, കടമത്ത് എന്നിവിടങ്ങളില്‍ പ്രതിദിനം ഒന്നര ലക്ഷത്തോളം ശേഷിയുള്ള ആറു പ്‌ളാന്റുകള്‍കൂടി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തി്‌ലാണ് എന്‍.ഐ.ഒ.ടി. കല്‍പേനിയിലെ ഉപ്പ് ഒഴിവാക്കുന്ന പ്ലാന്റില്‍ 2020 ജനുവരിയിലും അമിനിയിലെ ഉപ്പ് ഒഴിവാക്കുന്ന പ്ലാന്റില്‍ 2022 ജൂലൈയിലും ശുദ്ധജലം വേര്‍തിരിച്ചെടുത്തുതുടങ്ങി.  
ശ്രദ്ധേയമായ നയങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. 2022 ഓഗസ്റ്റ് ഒന്നിന് പാര്‍ലമെന്റ് അന്റാര്‍ട്ടിക് ബില്‍ പാസാക്കി. ഇത് 2022 ഓഗസ്റ്റ് ആറിന് ഇന്ത്യന്‍ അന്റാര്‍ട്ടിക് ആക്റ്റ് എന്ന പേരില്‍ നിയമമാക്കി. അന്റാര്‍ട്ടിക് കരാര്‍ വ്യവസ്ഥകള്‍ക്കു വിധേയമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ചട്ടക്കൂട് രൂപീകരിക്കാന്‍ ഇതിലൂടെ സാധിക്കും. 2022 മാര്‍ച്ച് 17ന് ആര്‍ട്ടിക് നയവും പുറത്തിറക്കി. ആര്‍ട്ടിക്കില്‍ ഇന്ത്യക്കു നിര്‍ണായകമായ ഓഹരി പങ്കാളിത്തമുണ്ട്. ഉത്തരധ്രുവത്തിലുള്ള രാജ്യാന്തര സഹകരണം മെച്ചപ്പെടുത്തുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. നോര്‍വീജിയന്‍ പോളാര്‍ കേന്ദ്രം സംഘടിപ്പിച്ച ഉത്തരധ്രുവ പര്യവേക്ഷണത്തില്‍ ആര്‍ട്ടിക് ഡിവിഷനിലെ രണ്ടു ശാസ്ത്രജ്ഞര്‍ പങ്കെടുത്തു.
ധ്രുവ, സമുദ്ര ഗവേഷണത്തിനായുള്ള ദേശീയ കേന്ദ്രം (എന്‍.സി.പി.ഒ.ആര്‍.) ഭൗമമന്ത്രാലയത്തിന്റെ പിന്‍തുണയോടെ ആര്‍ട്ടിക് മേഖലയ്ക്കായുള്ള ശാസ്ത്ര സമൂഹ(സ്‌കാര്‍)ത്തിന്റെ സമ്മേളനം സ്‌കാര്‍ 2022 സംഘടിപ്പിച്ചു. ഇതാദ്യമായാണ് സ്‌കാര്‍ പൊതു ശാസ്ത്ര സമ്മേളനത്തിനും സ്‌കാര്‍ ബിസിനസ്, പ്രതിനിധി സമ്മേളനങ്ങള്‍ക്കും ഇന്ത്യ ആതിഥ്യം വഹിക്കുന്നത്. മഹാവ്യാധിക്കാലമായതിനാല്‍ ഓണ്‍ലൈനായാണു പരിപാടികള്‍ നടത്തിയത്. സ്‌കാര്‍ പൊതു ശാസ്ത്ര സമ്മേളനം 2022 ഓഗസ്റ്റ് ഒന്നു മുതല്‍ പത്തു വരെയും സ്‌കാര്‍ ബിസിനസ് സംഗമം 2022 ജൂലൈ 27 മുതല്‍ 29 വരെയുമാണു നടന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് സമ്മേളനം നടത്തിയത്.
ഭൗമശാസ്ത്ര മന്ത്രാലയവും എന്‍.സി.എസ്സും ചേര്‍ന്നു ഭൂകമ്പത്തെക്കുറിച്ചു മനസ്സിലാക്കാന്‍ ഒരുക്കിയ സംവിധാനങ്ങള്‍ ഭൂകമ്പങ്ങള്‍ സൃഷ്ടിക്കാനിടയുള്ള ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാനും ആളപായവും മറ്റു നാശനഷ്ടങ്ങളും ഒഴിവാക്കാനും സഹായകമാണ്. ജബല്‍പ്പൂര്‍, ഗോഹട്ടി, ബംഗളുരു, സിക്കിം, അഹമ്മദാബാദ്, ഗാന്ധിദാം-കാണ്ട്‌ല, കൊല്‍ക്കത്ത, ഡെല്‍ഹി എന്നീ നഗരങ്ങളിലെ സാഹചര്യത്തെക്കുറിച്ചുള്ള പഠനം പൂര്‍ത്തിയായി. ഭൂവനേശ്വര്‍, ചെന്നൈ, കോയമ്പത്തൂര്‍, മംഗലാപുരം എന്നീ നഗരങ്ങളിലെ പഠനം അവസാന ഘട്ടത്തിലുമാണ്.
രാജ്യത്തെ ഭൗമശാസ്ത്രജ്ഞരുടെ പഠനം സുഗമമാക്കുന്നതിനായി ഭൗമശാസ്ത്ര മന്ത്രാലയം ന്യൂഡെല്‍ഹിയില്‍ അന്തര്‍ സര്‍വകലാശാലാ ആക്‌സിലറേറ്റര്‍ കേന്ദ്രം തുടങ്ങി. ആക്‌സിലേറ്റര്‍ മാസ് സ്‌പെക്ട്രോമെട്രി, ഹൈ-റസല്യൂഷന്‍ സെക്കന്‍ഡറി അയോണൈസേഷന്‍ മാസ് സ്‌പെക്ട്രോമെട്രി എന്നീ രണ്ടു പ്രധാന യന്ത്രങ്ങള്‍ ഇവിടെ ഉണ്ടായിരിക്കും.
ആഴക്കടല്‍ വിഭവങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ആഴക്കടല്‍ ദൗത്യം 2021 ജൂണില്‍ ആരംഭിച്ചു. ഈ ദൗത്യത്തിന് കീഴില്‍, ശാസ്ത്ര സെന്‍സറുകളും ആയുധങ്ങളും അടങ്ങിയ കവചങ്ങളുമായി സമുദ്രത്തില്‍ 6000 മീറ്റര്‍ താഴ്ചയിലേക്ക് 3 പേരെ വഹിക്കാന്‍ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചുവരികയാണ്. ഇതിന്റെ രൂപകല്‍പന പൂര്‍ത്തിയാക്കുകയും പല പ്രധാന ഘടകങ്ങളും സജ്ജമാക്കുകയും ചെയ്തുകഴിഞ്ഞു. മൂന്നു മനുഷ്യരെ വഹിക്കാനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കി 500 മീറ്റര്‍ വരെ ആഴത്തില്‍ പരീക്ഷിക്കുകയും ചെയ്തു.
മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 6000 മീറ്റര്‍ ആഴത്തില്‍ നിന്ന് പോളിമെറ്റാലിക് നോഡ്യൂളുകള്‍ ഖനനം ചെയ്യുന്നതിനായി ഒരു സംയോജിത ഖനന സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ആഴക്കടല്‍ ധാതുക്കള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്ത സംയോജിത ഖനന സംവിധാനത്തിന്റെ ആദ്യ ഘടകമായ ആഴക്കടല്‍ ഖനന യന്ത്രം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മധ്യഭാഗത്ത് 5270 മീറ്റര്‍ റെക്കോര്‍ഡ് ആഴത്തില്‍ പരീക്ഷിച്ചു.
ഓപ്പറേഷണല്‍ ഓഷ്യാനോഗ്രഫി പരിശീലനത്തിനുള്ള രാജ്യാന്തര കേന്ദ്രം (ഐ.ടി.സി.ഒ.ഓഷ്യന്‍) 10 പരിശീലന പരിപാടികളും ഒരു സെമിനാറും ഒരു വെബിനാറും നടത്തി. ആകെ 532 പേര്‍ പരിശീലനം നേടിയവരില്‍ 424 പേര്‍ (പുരുഷന്‍: 257, സ്ത്രീകള്‍: 167) ഇന്ത്യയില്‍ നിന്നുള്ളവരും 108 (പുരുഷന്‍: 68, സ്ത്രീകള്‍: 40) ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.
ഡെവലപ്മെന്റ് ഓഫ് സ്‌കില്‍ഡ് മാന്‍പവര്‍ ഇന്‍ എര്‍ത്ത് സിസ്റ്റം സയന്‍സസ് ആന്‍ഡ് ക്ലൈമറ്റ് (ഡെസ്‌ക്) ഇരുന്നൂറോളം ശാസ്ത്രജ്ഞര്‍ക്കായി 5 പരിശീലന പരിപാടികള്‍ നടത്തി.

 

-ND-



(Release ID: 1887220) Visitor Counter : 105