ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
വർഷാന്ത്യ അവലോകനം 2022
കേന്ദ്ര ഇലക്ട്രോണിക്സ് , ഐ ടി മന്ത്രാലയം
Posted On:
15 DEC 2022 5:29PM by PIB Thiruvananthpuram
യു.ഐ.ഡി.എ. രാജ്യത്തുടനീളമുള്ള 72 നഗരങ്ങളിലായി 88 ആധാര്‍ സേവാകേന്ദ്രങ്ങള്‍ തുറന്നു.
5.49 ലക്ഷം പൊതു സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്, അതില്‍ 4.37 ലക്ഷം സിഎസ്സികള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഡിജിലോക്കര്‍, രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സംഭരണം, പങ്കിടല്‍, സ്ഥിരീകരണം എന്നിവയ്ക്കായി താമസക്കാര്‍ക്ക് ഒരു വ്യക്തിഗത ഇടമായി ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്‌ഫോം നല്‍കുന്നു.
ആരോഗ്യസേതു ആപ്പ് ഇപ്പോള്‍ ദേശീയ ആരോഗ്യ ആപ്പായി രൂപാന്തരപ്പെട്ടിരിക്കുന്നു, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ഊര്‍ജം പകരുന്ന ഡിജിറ്റല്‍ ആരോഗ്യ സേവനങ്ങളുടെ സമൃദ്ധി വരുന്നു.
2018-19 സാമ്പത്തിക വര്‍ഷത്തിലും 2019-20 സാമ്പത്തിക വര്‍ഷത്തിലും 2020-21 സാമ്പത്തിക വര്‍ഷത്തിലും യഥാക്രമം 3134 കോടി, 4572 കോടി, 5554 കോടി എന്ന തോതില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി.
ഉല്‍പ്പാദന മികവിനുള്ള ആനുകൂല്യം, ഇലക്ട്രോണിക് ഘടങ്ങളുടെയും അര്‍ദ്ധചാലകങ്ങളുടെയും നിര്‍മ്മാണം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളിലൂടെ ഇലക്ട്രോണിക് മേഖലയിലെ ഉല്‍പാദനത്തില്‍ ഇന്ത്യ വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു.
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം 2016-17ല്‍ 3,17,331 കോടി രൂപയുടേത്. 2021-22ല്‍ ഇത് 6,40,810 കോടി രൂപയായി ഉയര്‍ന്നു.
താങ്ങാനാവുന്നതും ഉള്‍ച്ചേത്തുള്ളതും പരിവര്‍ത്തനം സാധ്യമാക്കുന്നതുമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐസിടി നയിക്കുന്ന വികസനമാണ് ഇന്ത്യയുടെ ഡിജിറ്റല്‍ ഗാഥ. 'ഡിജിറ്റല്‍ ഇന്ത്യ' പരിപാടി ഇന്ത്യയെ ഡിജിറ്റല്‍ രംഗത്തു ശാക്തീകരിക്കപ്പെട്ട സമൂഹമായും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയായും മാറ്റാന്‍ ലക്ഷ്യമിടുന്നു. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യത്തിന്റെയും ഡിജിറ്റല്‍ സേവനങ്ങളുടെയും നിലനില്‍പിനുള്ള ശേഷി മഹാവ്യാധിക്കാലത്തു തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിവേഗ ഡിജിറ്റല്‍ പരിവര്‍ത്തനം അനുഭവപ്പെട്ട രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഗവണ്‍മെന്റിന്റെ കേന്ദ്രീകൃത സമീപനവും നൂതന സംരംഭങ്ങളുടെ നടത്തിപ്പും കൊണ്ടാണ് ഇത് നേടിയെടുത്തത്. ഈ സംരംഭങ്ങള്‍ പൗരന്മാരുടെ ജീവിതം സുഗമമാക്കുക മാത്രമല്ല, ഇന്ത്യയെ ഒരു 'ആത്മനിര്‍ഭര' രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായങ്ങള്‍, ഇലക്ട്രോണിക്‌സ് നിര്‍മ്മാണം എന്നിവയ്ക്ക് അനുകൂലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ പ്രധാന സംരംഭങ്ങളും നേട്ടങ്ങളും പരിശോധിക്കാം.
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം:
ഡിജിറ്റല്‍ തിരിച്ചറിയല്‍: ആധാര്‍
ബയോമെട്രിക്കും ജനസംഖ്യയും അടിസ്ഥാനമാക്കി തനത് ഡിജിറ്റല്‍ തിരിച്ചറിയല്‍ പ്രദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ തിരിച്ചറിയല്‍ പദ്ധതിയാണ് ആധാര്‍. അതുവഴി എപ്പോള്‍ വേണമെങ്കിലും എവിടെയും ഉറപ്പുവരുത്താനും ഇരട്ട വ്യക്തിത്വങ്ങളും വ്യാജ വ്യക്തിത്വങ്ങളും ഇല്ലാതാക്കാനും കഴിയും. വിവിധ സാമൂഹ്യക്ഷേമ പരിപാടികള്‍ നടപ്പാക്കുന്നതിനുള്ള ഒതിരിച്ചറിയല്‍ അടിസ്ഥാനസൗകര്യം ഇത് പ്രദാനം ചെയ്യുന്നു. 2022 നവംബര്‍ 31 വരെ, 129.41 കോടി ആധാര്‍ നല്‍കിയിട്ടുണ്ട്.
ജനങ്ങള്‍ക്ക് സൗകര്യപ്രദമായ ആധാര്‍ എന്റോള്‍മെന്റും അപ്‌ഡേറ്റ് സേവനങ്ങളും നല്‍കുന്നതിനായി, യു.ഐ.ഡി.എ.ഐ. രാജ്യത്തുടനീളമുള്ള 72 നഗരങ്ങളിലായി 88 ആധാര്‍ സേവാകേന്ദ്രങ്ങള്‍ (എ.എസ്.കെ.) ആരംഭിച്ചു.
ആധാര്‍ ആധികാരികത ഉപയോഗിച്ച് ആധാര്‍ നമ്പര്‍ ഉടമയെ തിരിച്ചറിയാന്‍ കഴിയുന്ന മുഖ പ്രാമാണീകരണ രീതി യു.ഐ.ഡി.എ.ഐ. ആരംഭിച്ചു. നിലവില്‍, 21 സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പാദന പരിതസ്ഥിതിയില്‍ മുഖം തിരിച്ചറിയല്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. 2021 ഒക്ടോബര്‍ 15 മുതല്‍ 2022 നവംബര്‍ 30 വരെയുള്ള മൊത്തം മുഖം തിരിച്ചറിയല്‍ ഇടപാടുകളുടെ എണ്ണം 1.15 കോടിയാണ്.
സേവനങ്ങള്‍ ഡിജിറ്റലായി ലഭ്യമാക്കല്‍
പൊതുസേവന കേന്ദ്രങ്ങള്‍ (സിഎസ്സികള്‍): ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് തലം വരെ ഗ്രാമപ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സേവന വിതരണ ശൃംഖലയാണ് സിഎസ്സികള്‍. ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയുള്ള ഈ വിവര, ആശയവിനിമയ സാങ്കേതികവിദ്യ പ്രാപ്തമാക്കിയ കിയോസ്‌കുകള്‍ പൗരന്മാര്‍ക്ക് വിവിധ ഗവണ്‍മെന്റ്, സ്വകാര്യ, സാമൂഹികവുമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇതുവരെ, നഗരങ്ങളിലും ഗ്രാമങ്ങളിലൂമായി 5.49 ലക്ഷം സിഎസ്സികള്‍ പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞു ഇതില്‍ 4.37 ലക്ഷം സിഎസ്സികള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2022 ജൂലൈ 4-ന് ആരംഭിച്ച ദേശീയ സിംഗിള്‍ സൈന്‍-ഓണ്‍ (എന്‍.എസ്.എസ്.ഒ.) ആയ മേരി പെഹ്ചാന്‍, ഒരൊറ്റ കൂട്ടം ക്രെഡന്‍ഷ്യലുകള്‍ക്ക് ഒന്നിലധികം ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലേക്കോ സേവനങ്ങളിലേക്കോ ബന്ധപ്പെടുത്താന്‍ കഴിയുന്ന ഒരു ഉപയോക്തൃ പ്രാമാണീകരണ സേവനമാണ്. നിലവില്‍, വിവിധ മന്ത്രാലയങ്ങളുടെ/സംസ്ഥാനങ്ങളുടെ 5057 സേവനങ്ങള്‍ എന്‍.എസ്.എസ്.ഒയുമായി സംയോജിപ്പിച്ചിരിക്കുന്നു.
2022 ജൂലൈ 4-ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി മൈസ്‌കീം സമാരംഭിച്ചു, പൗരന്മാര്‍ക്ക് ജനസംഖ്യാശാസ്ത്രത്തെ അടിസ്ഥാനമാക്കി യോഗ്യമായ പദ്ധതികള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു പദ്ധതി ഇ-മാര്‍ക്കറ്റ്പ്ലേസ് ആണ്. 13 വൈവിധ്യമാര്‍ന്ന വിഭാഗങ്ങളിലായി 27 കേന്ദ്ര-സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റുകളുടെ 180-ലധികം പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
ഡിജിലോക്കര്‍ താമസക്കാര്‍ക്ക് ഒരു വ്യക്തിഗത ഇടമായി ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോം നല്‍കിയിട്ടുണ്ട്, അതിനാല്‍ രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും സംഭരണം, പങ്കിടല്‍, സ്ഥിരീകരണം എന്നിവയ്ക്കായി കടലാസ് രേഖകളുടെ ഉപയോഗം ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. 13.5 കോടിയിലധികം ഉപയോക്താക്കള്‍ ഡിജിലോക്കറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കൂടാതെ 562 കോടിയിലധികം രേഖകള്‍ ഡിജിലോക്കര്‍ വഴി നേടിയെടുക്കാന്‍ കഴിയും.
പ്രധാന ഗവണ്‍മെന്റ് സേവനങ്ങള്‍ മൊബൈലിലൂടെ നല്‍കുന്നതിനുള്ള ഒരു ഏകീകൃത പ്ലാറ്റ്ഫോമായി ഉമാങ് (നവീനകാല ഭരണത്തിനായുള്ള ഏകീകൃത മൊബൈല്‍ ആപ്ലിക്കേഷന്‍) വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റില്‍ നിന്ന് 1,658 സേവനങ്ങള്‍ ഉള്‍പ്പെടെ 20,197 ഭാരത് ബില്‍ പേയ്മെന്റ് സേവനങ്ങള്‍ (ബിബിപിഎസ്) ഉമാങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ സ്റ്റാക്കും അതിന്റെ നിര്‍മ്മാണ ബ്ലോക്കുകളും ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഇന്ത്യ സ്റ്റാക്ക് ഗ്ലോബല്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍, ആധാര്‍, യുപിഐ, കോ-വിന്‍, എപിഐ സേതു, ഡിജിലോക്കര്‍, ആരോഗ്യസേതു, ജിഇഎം, ഉമാങ്, ദീക്ഷ, ഇ-സഞ്ജീവനി, ഇ-ഹോസ്പിറ്റല്‍, ഇ-ഓഫീസ് എന്നിങ്ങനെ 12 പ്രധാന പദ്ധതികള്‍/പ്ലാറ്റ്ഫോമുകള്‍ ഇന്ത്യയുടെ പോര്‍ട്ടലില്‍ ലഭ്യമാണ്. എല്ലാ യുഎന്‍ ഭാഷകളിലും സ്റ്റാക്ക് ഗ്ലോബല്‍ ലഭ്യമാണ്.
എപി.ഐ. സേതു: ഇലക്ട്രോണിക്‌സ് മന്ത്രാലയം 2015-ല്‍ 'ഓപ്പണ്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസുകളുടെ (എപിഐകള്‍) നയം' പുറപ്പെടുവിച്ചിരുന്നു. പരസ്പരം പ്രവര്‍ത്തനക്ഷമമായ സംവിധാനങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഡാറ്റ ഉടമകളും ഗവണ്‍മെന്റ് ഏജന്‍സികളും ഒന്നിലേറെ ഗവണ്‍മെന്റ് ഏജന്‍സികള്‍ പരസ്പരവും ഡാറ്റ കാര്യക്ഷമമായി പങ്കിടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് നയം. ഒരു സംയോജിത രീതിയില്‍ സേവനങ്ങള്‍ നല്‍കുന്നതിനാണ് ഇത്. അതിനാല്‍, ഈ നയം നടപ്പിലാക്കാന്‍ എ.പി.ഐ. സേതു പദ്ധതി ഉദ്ദേശിക്കുന്നു. എന്‍.ഡി.എച്ച്. ഗേറ്റ്വേയില്‍ കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍ നല്‍കുന്ന ഏകദേശം 2,118 എ.പി.ഐകള്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചു. നിലവില്‍ 1047 പ്രസാധകരും 330 ഉപഭോക്താക്കളുമുണ്ട്.
ഒരു ആധാര്‍ ഉടമ ഇലക്ട്രോണിക് രേഖകളില്‍ എളുപ്പവും കാര്യക്ഷമവും സുരക്ഷിതവുമായ ഒപ്പിടല്‍, ഇ-സൈന്‍ നല്‍കുന്നു. ഇതുവരെ 34.41 കോടി ഇ സൈനുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ സിഡിഎസി (അതായത് ഇ-ഹസ്തക്ഷര്‍) പദ്ധതിക്ക് കീഴില്‍ നല്‍കിയ ഇ-സൈന്‍ 8.22 കോടിയാണ്.
നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരേ സ്ഥലത്ത് എല്ലാ പങ്കാളികള്‍ക്കും നല്‍കാനും രാജ്യത്ത് നിര്‍മിത ബുദ്ധിയെക്കുറിച്ചുള്ള അവബോധവും ആശയവിനിമയവും പ്രോത്സാഹിപ്പിക്കാനും ദേശീയ നിര്‍മിതബുദ്ധി പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2022 ഒക്ടോബര്‍ 31 വരെ, നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട 1520 ലേഖനങ്ങള്‍, 799 വാര്‍ത്തകള്‍, 262 വീഡിയോകള്‍, 114 ഗവേഷണ റിപ്പോര്‍ട്ടുകള്‍, 120 ഗവണ്‍മെന്റ് സംരംഭങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചു.
ആരോഗ്യസേതു: ഗവണ്‍മെന്റിന്റെ കോവിഡ്-19 പ്രതിരോധ ശ്രമങ്ങളെ സഹായിക്കുന്നതിനായി 2020 ഏപ്രില്‍ 2-ന് ഇന്ത്യാ ഗവണ്‍മെന്റ് സമാരംഭിച്ച ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് ഇത്. കോണ്‍ടാക്റ്റ് ട്രെയ്സിംഗ് രീതിയെ അടിസ്ഥാനമാക്കിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്, കൂടാതെ രാജ്യത്തുടനീളമുള്ള കോവിഡ് 19ന്റെ വ്യാപനം തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനും ലഘൂകരിക്കുന്നതിനും ഗവണ്‍മെന്റിനെ സഹായിക്കുന്നു. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ (എബിഡിഎം) നല്‍കുന്ന ഡിജിറ്റല്‍ ആരോഗ്യ സേവനങ്ങളുടെ മൊത്തത്തിലുള്ള ആപ്പ് ഇപ്പോള്‍ ദേശീയ ആരോഗ്യ ആപ്പായി രൂപാന്തരപ്പെട്ടിരിക്കുന്നു. ആരോഗ്യസേതു ഉപയോഗിച്ച് പൗരന്മാര്‍ക്ക് ഇപ്പോള്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടിനായി (അതായത്, ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി) രജിസ്റ്റര്‍ ചെയ്യാനും പങ്കെടുക്കുന്ന ആരോഗ്യ പരിരക്ഷാ ദാതാക്കളുമായി ആശയവിനിമയം നടത്താനും കഴിയും.
ജിഎസ്ടി പ്രൈം: ജിഎസ്ടി-പ്രൈം എന്നത് നികുതി അധികാരികള്‍ക്ക് അവരുടെ അധികാരപരിധിക്കുള്ളിലെ നികുതി ശേഖരണവും പാലിക്കലും വിശകലനം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു ഉല്‍പ്പന്നമാണ്. ജിഎസ്ടി-പ്രൈം ജിഎസ്ടി പാലിക്കല്‍ മെച്ചപ്പെടുത്തുന്നു, നികുതി പിരിവ് വര്‍ദ്ധിപ്പിക്കുന്നു, നികുതി അടിത്തറ വര്‍ദ്ധിപ്പിക്കുന്നു, നികുതി വെട്ടിപ്പും വഞ്ചനയും കണ്ടെത്തുകയും നയ മാറ്റത്തിന്റെ ഫലം പ്രവചിക്കുകയും ചെയ്യുന്നു.
ഇ-താല്‍ 3.0 (ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ അഗ്രഗേഷന്‍ ആന്‍ഡ് അനാലിസിസ് ലെയര്‍): ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഗവണ്‍മെന്റുകളുടെ വിവിധ ഏജന്‍സികളിലുടനീളം വിതരണം ചെയ്യുന്ന ഇ-സേവനങ്ങളുടെ അളവിന്റെ തത്സമയ സംഗ്രഹിച്ച കാഴ്ച ഇതാല്‍ നല്‍കുന്നു. ജി2സി, ജി2ബി, ബി2സി ഇ-സേവനങ്ങളുടെ പ്രകടനം അളക്കുന്നതിനുള്ള സൂചകമായി ഇ-താല്‍ ഡാഷ്ബോര്‍ഡ് 'എന്‍ഡ്-ടു-എന്‍ഡ് ഇലക്ട്രോണിക് ഇടപാടുകളുടെ' എണ്ണം പ്രദര്‍ശിപ്പിക്കുന്നു. 2022 ജനുവരി മുതല്‍ 2022 ഡിസംബര്‍ 7 വരെ ഏകദേശം 13,897 കോടി ഇ-ഇടപാടുകള്‍ രേഖപ്പെടുത്തുകയും 20 അധിക ഇ-സേവനങ്ങള്‍ പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കുകയും ചെയ്തു. മൊത്തം 4033 ഇ-സേവനങ്ങള്‍ സംയോജിപ്പിച്ചിട്ടുണ്ട്.
വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം (വിഎല്‍ടിഎസ്) വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് അധിഷ്ഠിത ട്രാക്കിംഗ് ഉപകരണങ്ങളുടെ സഹായത്തോടെ പൊതു വാഹനങ്ങളെ പിന്‍തുടരാനും നിരീക്ഷിക്കാനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ഉപയോഗിച്ച് ഫലപ്രദമായ നിരീക്ഷണത്തിന്റെ സഹായത്തോടെ ദുരിതത്തിലായ യാത്രക്കാരെ സഹായിക്കുന്നതിന് അടിയന്തര പ്രതികരണ നടപടിക്രമങ്ങള്‍ നിര്‍ദേശിക്കുന്ന പാനിക് അലേര്‍ട്ട് അയക്കുന്നതിനുള്ള വ്യവസ്ഥയും സംവിധാനത്തിലുണ്ട്.
ഇചലാന്‍: സി.സി.ടി.വി/എ.എന്‍.പി.ആര്‍. (ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡിംഗ്) ക്യാമറകള്‍, ആര്‍.എല്‍.വി.ഡി./ഒ.എസ്.വി.ഡി. (റെഡ് ലൈറ്റ്/ലംഘനം) ഉപകരണങ്ങള്‍ തുടങ്ങിയവയുമായി സംയോജിപ്പിച്ചുള്ള ഒരു മൊബൈല്‍ അധിഷ്ഠിത ആപ്പും കോംപ്ലിമെന്ററി വെബ് ആപ്ലിക്കേഷനും ഉപയോഗിച്ചുള്ള സമഗ്രമായ ട്രാഫിക് മാനേജ്മെന്റ് സൊല്യൂഷന്‍. ചലാന്‍/ നോട്ടീസ്.
ഇലക്ട്രോണിക് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഇഎച്ച്ആര്‍എംഎസ്): നിയമനം മുതല്‍ വിരമിക്കുന്നതുവരെ ഇലക്ട്രോണിക് രൂപത്തില്‍ ജീവനക്കാരുടെ രേഖകള്‍ പരിപാലിക്കുന്നതിന് ഇഎച്ച്ആര്‍എംഎസ ആപ്ലിക്കേഷന്‍ വഴി സാധിക്കും. ലെഗസി ഡാറ്റ ക്യാപ്ചര്‍ ചെയ്യുന്നതിനായി സര്‍വീസ് ബുക്കിന്റെ സ്‌കാനിംഗ്/ഡിജിറ്റലൈസേഷന്‍, വിവിധ മൊഡ്യൂളുകള്‍ വഴി നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു; അതായത് സര്‍വീസ് ബുക്ക്, ലീവ്, എല്‍ടിസി, വ്യക്തിഗത വിവരങ്ങള്‍, റീഇംബേഴ്സ്മെന്റുകള്‍, അഡ്വാന്‍സുകള്‍, ടൂര്‍, ഹെല്‍പ്പ്ഡെസ്‌ക് മുതലായവ.
സര്‍വീസ് പ്ലസ്: ഇത് മെറ്റാ ഡാറ്റാ അടിസ്ഥാനപ്പെടുത്തിയുള്ള ഇ-സര്‍വീസ് വിതരണ ചട്ടക്കൂടാണ്, ഇത് പൊതു സേവനം ലഭ്യമാക്കുന്ന കേന്ദ്രങ്ങളിലൂടെ എല്ലാ ഗവണ്‍മെന്റ് സേവനങ്ങളും അതതു പ്രദേശത്തെ സാധാരണക്കാര്‍ക്കു ലഭ്യമാക്കാന്‍ സഹായിക്കുന്നു. നിലവില്‍, 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ ചട്ടക്കൂട് വിജയകരമായി പ്രവര്‍ത്തിക്കുന്നു.
ഓപ്പണ്‍ ഗവണ്‍മെന്റ് ഡാറ്റ (ഒജിഡി 2.0)ഛ ഒ.ജി.ഡി. പ്ലാറ്റ്‌ഫോം (https://data.gov.in) ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള പങ്കിടാവുന്ന ഡാറ്റയിലേക്ക് സജീവമായ ഇടപെടല്‍ സാധ്യമാക്കുന്നതിന് സജ്ജീകരിച്ചിരിക്കുന്നു. 2022 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 7 വരെ, ഒ.ജി.ഡി. പ്ലാറ്റ്ഫോമിന് 66,000 ഡാറ്റാസെറ്റ് ഉറവിടങ്ങളുണ്ട്, 571 മന്ത്രാലയം/വകുപ്പുകള്‍ സംഭാവന ചെയ്ത 876 കാറ്റലോഗുകള്‍, 210 വിഷ്വലൈസേഷനുകള്‍ സൃഷ്ടിച്ചു, 44,704 എ.പി.ഐകള്‍ സൃഷ്ടിച്ചു. ഇന്നുവരെ, ഡാറ്റാസെറ്റുകള്‍ ഒ.ജി.ഡി. പ്ലാറ്റ്ഫോമില്‍ 32.22 ലക്ഷം തവണ കാണുകയും 94.7 ലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു.
ആഗോള സൂചികകള്‍ (ഇ-ഗവണ്‍മെന്റ് വികസന സൂചിക): ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് എന്നീ രണ്ടു മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കുമൊപ്പം ഇ-ഗവണ്‍മെന്റ് വികസന സൂചിക(ഇജിഡിഐ)യുടെ നോഡല്‍ മന്ത്രാലയമാണ് ഇലക്ട്രോണിക് മന്ത്രാലയം. ഇ-ഗവണ്‍മെന്റിന്റെ മൂന്ന് പ്രധാന മാനങ്ങളുടെ സംയോജിത അളവുകോലാണ് ഇ.ജി.ഡി.ഐ. ഓണ്‍ലൈന്‍ സേവന സൂചിക, ടെലികമ്മ്യൂണിക്കേഷന്‍ അടിസ്ഥാനസൗകര്യ സൂചിക, മനുഷ്യ മൂലധന സൂചിക എന്നിവയാണ് ഈ മാനങ്ങള്‍.
---ND---
(Release ID: 1887203)
Visitor Counter : 158