സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം-2022


അംഗപരിമിത ശാക്തീകരണ വകുപ്പ്

Posted On: 24 DEC 2022 7:06PM by PIB Thiruvananthpuram

അംഗപരിമിതരെ മുഖ്യധാര സമ്പദ്ഘടനയുടെ ഭാഗമാക്കുന്നതിനുള്ള മുഖ്യധാര നൈപുണ്യവികസനത്തിനായി അംഗപരിമിത ശാക്തീകരണ വകുപ്പ് ആദ്യമായി ആമസോണും ഫിള്പ്കാര്‍ട്ടുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു

കാഴ്ചപരിമിതരുടെ ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യയുടെ കാഴ്ചപരിമിത ക്രിക്കറ്റ് ടിമീനെ കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് മന്ത്രി ഡോ: വീരേന്ദ്രകുമാര്‍ ആദരിച്ചു

ദിവ്യാംഗരെ  സമൂഹത്തില്‍ ഉള്‍ച്ചേര്‍ക്കുകയും അവരെ ഉല്‍പ്പാദനക്ഷമതവും സുരക്ഷിതവും അഭിമാനകരവുമായ ഒരു ജീവിതം നയിക്കുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുകയാണ് വകുപ്പിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, സാമ്പത്തിക സാമൂഹിക വികസന പുനരധിവാസ പദ്ധതികളിലൊക്കെ വേണ്ടിടത്ത് ഇടപെട്ടാണ് അത് നിര്‍വഹിക്കുന്നതും. പ്രതിരോധം, കാലേക്കൂട്ടിയുള്ള കണ്ടെത്തല്‍, ഇടപെടല്‍, വിദ്യാഭ്യാസം, ആരോഗ്യ, തൊഴില്‍ പരിശീലനം, പുനരധിവാസം, സാമൂഹിക സംയോജനം എന്നിവയൊക്കെ ചേര്‍ന്നതാണ് അംഗപരിമിതരുടെ ശാക്തീകരണം എന്നത്. അംഗപരിമിതര്‍ക്ക് വളര്‍ച്ചയ്ക്ക് തുല്യപങ്കാളിത്തം നല്‍കികൊണ്ടുള്ള ഒരു ഉള്‍ച്ചേര്‍ന്ന സമൂഹമാണ് ലക്ഷ്യം. അതിന്റെ ദൗത്യത്തിനായി വിവിധി പരിപാടികളും നടപ്പാക്കുന്നു.
-അംഗപരിമിതരുടെ അന്താരാഷ്ട്ര ദിനമായ ഡിസംബര്‍ മൂന്നിന് അംഗപരിമിതരുടെ ശാക്തീകരണത്തിന് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള പുരസ്‌ക്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചു.
-സര്‍വശ്രേഷ്ഠ്  ദിവ്യാംഗന്‍, ശ്രഷ്ഠ ദിവ്യാംഗന്‍, ശ്രേഷ്ഠ ദിവ്യാംഗന്‍ ബാല്‍/ബാലിക, സര്‍വശ്രേഷ്ഠ് വ്യക്തി, സര്‍വശ്രേഷ്ഠ് പുനവര്‍വാസ് പേഷാവാര്‍, തുടങ്ങി പതിനഞ്ചോളം വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് പരുസ്‌ക്കാരങ്ങള്‍ സമ്മാനിച്ചത്.
-ഇന്ത്യയിലങ്ങോളമിങ്ങോളം 3200 പ്രദേശങ്ങളില്‍ ചിഹ്‌ന ഭാഷ (സൈന്‍ ലാഗ്വേംജ്) ദിനാഘോഷം നടത്തി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള സ്വയംഭരണാധികാര സ്ഥാപനമായ ഇന്ത്യന്‍ സൈന്‍ ലാഗ്വേംജ് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ 'സൈന്‍ ലാഗ്വേംജ് യൂണൈറ്റഡ് അസ്' എന്ന ആശയത്തില്‍ ചിഹ്‌നഭാഷാ ദിനമായ സെപ്റ്റംബര്‍ 23ന് വിപുലമായ ആഘോഷം സംഘടിപ്പിച്ചു.
-ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സാമൂഹിക നീതിയും ശാക്തീകരവും വകുപ്പാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഏകദേശം 3,200 സംഘടനകള്‍/സ്ഥാപനങ്ങള്‍ ആമഘാഷപരിപാടികളില്‍ പങ്കെടുത്തു.
-കേള്‍വി പരിമിതയുള്ളവര്‍ക്ക് ഈ ചിഹ്‌നഭാഷയുടെ പ്രാധാന്യമെന്താണെന്ന് ഇന്ത്യയിലെ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയെന്നതാണ് ആഘോഷപരിപാടികളുടെ പ്രധാന ഉദ്ദേശ്യം.
-ഈ ചടങ്ങില്‍ നിരവധി വിഭവ സാമഗ്രഹികള്‍ക്കും തുടക്കമായി.
- എല്ലാ ജില്ലകളിലും ചിഹ്‌ന ഭാഷ വ്യാഖ്യാതക്കള്‍ക്കു വേണ്ടി നടപടി.
-ന്യൂഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിലെ കര്‍ത്തവ്യപഥത്തില്‍ ഡിസംബര്‍ 2 മുതല്‍ 7 വരെ ആറുദിവസം നീണ്ടുനിന്ന മെഗാ ദിവ്യകലാമേള സംഘടിപ്പിച്ചു.
-ചടങ്ങില്‍ ദിവ്യാംഗനുകള്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മന്ത്രി ഡോ: വിരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
-സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് 75 ദിവ്യാംഗർക്ക് 16 ലക്ഷത്തിലധികം രൂപ വിതരണം ചെയ്തു. ഒപ്പം വിവിധ കമ്പനികളില്‍ നിന്നുള്ള നിയമനകത്തുകളും ഒരു ഡസനിലധികം ദിവ്യാംഗർക്ക് നല്‍കി.
- കലാ സാംസ്‌ക്കാരിക രംഗത്തുള്ള ദിവ്യാംഗരുടെ നൈസര്‍ഗീകമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നൂതന വേദിയായി ദിവ്യകലാ ശക്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളും യുവജനങ്ങളുമായ 15 പേര്‍ ചടങ്ങില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
-മുംബൈയില്‍ തുടക്കം കുറിച്ച ഈ പരിപാടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചു.
- ദിവ്യാംഗനുകള്‍ക്ക് സുസ്ഥിരവും ഉള്‍ച്ചേര്‍ന്നതുമായ വികസനം പ്രാപ്യമാക്കാന്‍ പൊതുസമൂഹത്തില്‍ ദിവ്യാംഗനുകള്‍ക്ക് അനുകൂലമായ ഒരു വികാരം സൃഷ്ടിക്കുന്നതിനായി കെവാഡിയായിലും ഇന്‍ഡോറിലും രണ്ടു ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചു.
- അംഗപരിതരുടെ കേന്ദ്ര ഉപദേശക സമിതിയുടെ അഞ്ചാമത് യോഗം ജൂണ്‍ 24ന് ചേര്‍ന്നു.
-കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കേന്ദ്ര മന്ത്രിമാരും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രതിനിധികളും സംബന്ധിച്ചു.
-2016ലെ ആര്‍.പി.ഡബ്ല്യൂ.ഡി ആക്ട് നടപ്പാക്കുന്നതിന്റെ സ്ഥിതിയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. യുണീക് ഡിസബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് പദ്ധതി, അക്‌സസബിഹ ഇന്ത്യ പ്രചാരണം,, അംഗപരിമിതരായവര്‍ക്കുള്ള നൈപുണ്യവികസനത്തിന്റെ ദേശീയ പദ്ധതി, അംപരിമിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ ചര്‍ച്ചചെയ്യപ്പെട്ടു.
-അംഗപരിമിതരുടെ അവകാശങ്ങള്‍ സംബന്ധിച്ച ചട്ടങ്ങള്‍ എത്രയും വേഗം വിജ്ഞാപനം ചെയ്യാനും സംസ്ഥാന ഉപദേശക സമിതികള്‍ രൂപീകരിക്കാനും കേന്ദ്ര ഉപദേശക സമിതി സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങളോട് നിര്‍ദ്ദേശിച്ചു.
- ജില്ലാതല കോടതികളും അംപരിമിതരായവര്‍ക്ക് വേണ്ടിയുള്ള സ്വതന്ത്രകമ്മിഷനുകളേയും നിയമിക്കാന്‍ ആവശ്യപ്പെട്ടു.യുണിക് ഡിസബിലിറ്റി പദ്ധതി ഓഗസ്റ്റില്‍ പരിപൂര്‍ണ്ണതയില്‍ എത്തിക്കാന്‍ അത് നടപ്പാക്കുന്നതിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.
- ദിവ്യാംഗനുകള്‍ക്ക് അഭിമാനകരമായ ജീവിതം നയിക്കുന്നതിനായി അംഗപരിതിമര്‍ക്കുള്ള അനുപാതം വര്‍ദ്ധിപ്പിക്കാനും ആവശ്യപ്പെട്ടു.
-തൊഴില്‍ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനും ഇ-കോമേഴ്‌സ് രംഗത്ത് തൊഴില്‍ സാദ്ധ്യതകള്‍ക്കായി നൈപുണ്യവികസനത്തിനുമായി അംഗപരിമിത ശാക്തീകരണ വകുപ്പ് ആമസോണും ഫിള്പ്പ്കാര്‍ട്ടുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടു.
-ഈ മുന്‍കൈയുടെ ഫലമായി അംഗപരിമിതരായവര്‍ക്ക് ഇ-കോമേഴ്‌സുമായി ആദ്യമായി ബന്ധപ്പെടാന്‍ അവസരമൊരുങ്ങി. ഈ സംയുക്ത സംരംഭം അംഗപരിമിതര്‍ക്ക് തൊഴില്‍ വിപണികളില്‍ സുസ്ഥിര ജോലി നേടുന്നതിന് പ്രയോഗികവും നിര്‍ദ്ദിഷ്ട തൊഴില്‍ അധിഷ്ഠിതമായും ഇ-കോമേഴ്‌സ് വൈദഗ്ധ്യവും ലഭ്യമാക്കും. അതോടൊപ്പം അവര്‍ക്ക് സ്വയം സംരംഭകരാകാനുള്ള അവസരങ്ങളും ലഭിക്കും.
-തടസ്സരഹിതമായ അന്തരീക്ഷത്തില്‍ മെച്ചപ്പെട്ട പുനരധിവാസ സേവനങ്ങള്‍ നല്‍കുന്നതിനായി അവരുടെ സേവന വിതരണ സംവിധാനം വിപുലീകരിക്കുന്നതിനും ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ/സംയോജിത പ്രാദേശിക കേന്ദ്രങ്ങളുടെ കെട്ടിടങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തി.
-ജനുവരി 18ന് കോഴിക്കോട് കേന്ദ്രത്തിന് കേന്ദ്ര മന്ത്രി ഡോ: വിരേന്ദ്ര കുമാര്‍ വെര്‍ച്ച്വലായി സമാരംഭം കുറിച്ചു. ഷില്ലോംഗിലെ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. കര്‍ണ്ണാടക,ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ക്ക് തറക്കല്ലിടുകയുംചെയ്തു.,
-കട്ടക്കിലെ സ്വനിര്‍ട്ടറില്‍ 100 കിടക്കകളുള്ള അനെക്‌സ് പുനരധിവാസ കെട്ടിടം ഉദ്ഘാടനം ചെയ്തു.
-കാഴ്ചപരിമിരുടെ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യയുടെ കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ടീമിനെ ആദരണീയനായ സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് മന്ത്രി ;ഡോ: വിരേന്ദ്രകുമാര്‍ ന്യൂഡല്‍ഹിയിലെ ഡോ: അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വച്ച് ഡിസംബര്‍ 22ന് ആദരിച്ചു.

 

----ND---



(Release ID: 1887029) Visitor Counter : 126