സാംസ്‌കാരിക മന്ത്രാലയം

വർഷാന്ത്യ അവലോകനം 2022


കേന്ദ്ര സാംസ്കാരിക മന്ത്രാലയം

Posted On: 14 DEC 2022 2:53PM by PIB Thiruvananthpuram

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഹർ ഘർ തിരംഗ ഉൾപ്പെടെ 1,36,000 പരിപാടികൾ സംഘടിപ്പിച്ചു.

പ്രധാനമന്ത്രി സംഗ്രഹാലയം ഉദ്ഘാടനം ചെയ്തു

ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 28 അടി ഉയരമുള്ള പ്രതിമ അനാവരണം ചെയ്തു

ഹർ ഘർ തിരംഗ പ്രചാരണം 23 കോടി കുടുംബങ്ങളിൽ എത്തി, ദേശീയ പതാകയോടൊപ്പം സെൽഫി 6 കോടിയിൽ പരം ഡിജിറ്റലായി രജിസ്റ്റർ ചെയ്തു

നേപ്പാളിലെ ലുംബിനിയിൽ ഇന്ത്യാ അന്താരാഷ്ട്ര ബുദ്ധമത സാംസ്കാരിക പൈതൃക കേന്ദ്രം സ്ഥാപിക്കാൻ പ്രധാനമന്ത്രി തറക്കല്ലിട്ടു

ബുദ്ധ ഭഗവാന്റെ 4 വിശുദ്ധ തിരുശേഷിപ്പുകൾ  കപിലവസ്തുവിൽ നിന്ന് 11 ദിവസത്തെ പ്രദർശനത്തിനായി മംഗോളിയയിലേക്ക് കൊണ്ടു പോയി.

ശ്രീ ഗുരു തേജ് ബഹാദൂർ സിങ്ങിന്റെ 400-ാം പ്രകാശ പർവ്വത്തോടനുബന്ധിച്ചുള്ള അനുസ്മരണ ചടങ്ങ് ചുവപ്പ്കോട്ടയിൽ നടന്നു.

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടേയും സ്മരണികകളുടേയും ഇ - ലേലം സംഘടിപ്പിച്ചു.

ആസാദി കാ അമൃത് മഹോത്സവ് :

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും രാജ്യത്തെ ജനതയുടേയും സംസ്കാരങ്ങളുടേയും യശസ്സാർന്ന ചരിത്രം  ആഘോഷിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് രൂപം കൊടുത്ത സംരംഭമാണ്  ആസാദി കാ അമൃത് മഹോത്സവ്. 2021 മാർച്ച് 12-ന് തുടക്കം കുറിച്ച ഈ യാത്ര 75 ആഴ്ചകൾക്ക് ശേഷം 2023 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ പര്യവസാനിക്കും. സ്വാതന്ത്ര്യ സമരം, 75 ന്റെ ആശയങ്ങൾ, 75 ന്റെ നേട്ടങ്ങൾ,
75 ന്റെ പ്രവർ‌ത്തനങ്ങൾ, 75 ന്റെ ദൃഢപ്രതി‍ജ്ഞകൾ‌ എന്നീ അഞ്ച് തൂണുകളാണ് ആസാദി കാ അമൃത് മഹോത്സവിന് മുഖ്യമായി ഉള്ളത്.
ജനപങ്കാളിത്തതോടെ രാജ്യത്തിന്റെ 75 വർഷത്തെ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും അടുത്ത് 25 വർഷത്തേക്കുള്ള സങ്കൽപ്പങ്ങൾക്ക് ചട്ടക്കൂട് നൽകുന്നതിനും വേണ്ടിയാണ് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നത്. ഹർ ഘർ തിരംഗ, വന്ദേ ഭാരതം, കലാഞ്ജലി  തുടങ്ങിയ മെഗാ പരിപാടികൾ ഉൾപ്പെടെ 1,36,000ത്തിലധികം പരിപാടികൾ ഇതിന് കീഴിൽ സംഘടിപ്പിച്ചിരുന്നു.

പ്രധാനമന്ത്രി സംഗ്രഹാലയത്തിന്റെ ഉദ്ഘാടനം

2022 ഏപ്രിൽ 14 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രി സംഗ്രഹാലയം ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്കിടെ ഉദ്ഘാടനം ചെയ്ത സംഗ്രഹാലയം സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായിരുന്ന പ്രധാനമന്ത്രിമാരുടെ ജീവിതം, സംഭാവനകൾ എന്നിവയിലൂടെ ഇന്ത്യയുടെ കഥ പറയുന്നു.

2022 ഡിസംബർ 7-ന്  പ്രധാൻമന്ത്രി സംഗ്രഹാലയത്തിൽ  ആദ്യം പ്രദർശിപ്പിച്ച ലൈറ്റ് ആന്റ് സൗണ്ട് ഷോ ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന്റെ യാത്രയെ കുറിച്ചുള്ളതായിരുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ  ഇന്ത്യാ ഗേറ്റിന് സമീപമുള്ള കനോപിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാജിയുടെ ഹോളോഗ്രാം ഉദ്ഘാടനം ചെയ്തു. കനോപിയിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

2022 സെപ്റ്റംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ കനോപിയിൽ അനാവരണം ചെയ്തു. 28 അടി ഉയരമുള്ള ഈ പ്രതിമ ഇന്ത്യയിൽ നിർമിച്ച ഏറ്റവും വലിയ ഏകശിലാ നിർമിതിയാണ്.

280 മെട്രിക് ടൺ ഭാരമുള്ള ഒറ്റ ഗ്രാനൈറ്റ് ശിലയിൽ നിന്നാണ് നേതാജിയുടെ പ്രതിമ കൊത്തിയെടുത്തിരിക്കുന്നത്. 65 മെട്രിക് ടൺ ഭാരമുള്ള ഈ പ്രതിമ നിർമിക്കാൻ 26,000 മണിക്കൂർ പ്രവർത്തി സമയം വേണ്ടി വന്നു.

ഹർഘർ തിരംഗ  (എച്ച് ജി ടി) പ്രചാരണവും തിരംഗ ഉത്സവും

ആസാദി കാ അമൃത് മഹോത്സവിന് രാജ്യത്തുണ്ടായിരുന്ന ദേശസ്നേഹത്തിന്റെ പ്രഭാവം മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിന്  പ്രധാനമന്ത്രി   ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 22-ന്  ഹർഘർ തിരംഗ  (എച്ച് ജി ടി) പ്രചാരണത്തിന് തുടക്കം കുറിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ദേശിയ പതാക ഉയർത്തുന്നതിനും പ്രദർശിപ്പിക്കുന്നതിനും  ഇതിലൂടെ ജനങ്ങളെ പ്രോത്സാഹിപ്പിക്കും. 23 കോടി വീടുകൾ പ്രചാരണത്തിന്റെ ഭാഗമായി. 6 കോടി സെൽഫി വിത്ത് തിരംഗ ഡിജിറ്റലായി രജിസ്റ്റർ ചെയ്തു. ഔദ്യോഗിക വെബ്സൈറ്റിലെ പിൻ എ ഫ്ലാഗ് സംവിധാനത്തിൽ 5 കോടിയിലധികം എൻട്രികൾ ലഭിച്ചു.

ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ സംഭാവനകൾ അനുസ്മരിക്കുന്നതിനായി സാംസ്കാരിക മന്ത്രാലയം 2022 ഓഗസ്റ്റ് 2-ന് തിരംഗാ ഉത്സവ് സംഘടിപ്പിച്ചു. കലാ-സാംസ്കാരിക പരിപാടികളുടെ രാവായിരുന്നു ന്യൂഡൽഹിയിൽ സംഘടിപ്പിച്ച തിരംഗാ ഉത്സവ്.  പിംഗളി വെങ്കയ്യയുടെ 146-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ഗാനവും പുറത്തിറക്കി.

ഹർഘർ തിരംഗയുടെ ഭാഗമായി പുരാവസ്തു വകുപ്പ് (എ എസ് ഐ) നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

‌. 15 മീറ്റർ ഉയരമുള്ള പതാക 154 കേന്ദ്ര സംരക്ഷിത സ്മാരകങ്ങളിൽ  ഉയർത്തി.
. 154 കേന്ദ്ര സംരക്ഷിത സ്മാരകങ്ങളിൽ ത്രീവർണ ദീപാലങ്കാരം.

ഇന്ത്യാ അന്താരാഷ്ട്ര ബുദ്ധമത സാംസ്കാരിക പൈതൃക കേന്ദ്രത്തിന് തറക്കല്ലിട്ടു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 16 ന് നേപ്പാളിലെ ലുംബിനിയിൽ ഇന്ത്യാ അന്താരാഷ്ട്ര ബുദ്ധമത സാംസ്കാരിക പൈതൃക കേന്ദ്രത്തിന് തറക്കല്ലിട്ടു. ബുദ്ധ പൂർ‍ണിമയുടെ ശുഭദിനത്തിൽ നേപ്പാൾ പ്രധാനമന്ത്രി ശ്രീ ഷേർ ബഹാദൂർ ദ്യൂബയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സാംസ്കാരിക മന്ത്രാലയം നിർമാണ ചെലവ് വഹിക്കുന്ന പൈതൃക കേന്ദ്രം നിർമിക്കുന്നത് അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫിഡറേഷനാണ്.

കപിലവസ്തുവിൽ നിന്ന് കൊണ്ടുപോയ ബുദ്ധ ഭഗവാന്റെ 4 വിശുദ്ധ തിരുശേഷിപ്പുകളുടെ  11 ദിവസത്തെ പ്രദർശനം മംഗോളിയയിൽ.

മംഗോളിയൻ ബുദ്ധ ദിനത്തിലാണ് ബുദ്ധ ഭഗവാന്റെ 4 വിശുദ്ധ തിരുശേഷിപ്പുകൾ  കപിലവസ്തുവിൽ നിന്ന് 11 ദിവസത്തെ പ്രദർശനത്തിനായി മംഗോളിയയിലേക്ക് കൊണ്ടു പോയത്. കേന്ദ്ര നിയമ മന്ത്രി ശ്രീ കിരൺ റിജിജുവിന്റെ നേതൃത്വത്തിൽ 25 അംഗ സംഘം വിശുദ്ധ തിരുശേഷിപ്പുകളെ അനുഗമിച്ചു. ഉലാൻബാറ്റർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മംഗോളിയൻ സാംസ്കാരിക മന്ത്രി,വിദേശകാര്യ മന്ത്രി,സ്പീക്കർ തുടങ്ങിയ പ്രമുഖർ ചേർന്ന് തിരുശേഷിപ്പുകൾ ഏറ്റുവാങ്ങി. ഇതാദ്യമായി ഭഗവാൻ ബുദ്ധന്റെ തിരുശേഷിപ്പുകൾ മംഗോളിയയിലെ ബുദ്ധവിഹാര കേന്ദ്രത്തിൽ പ്രദർശനത്തിന് വെച്ചു.

മംഗാർ ധാം കി ഗൗരവ് ഗാഥ:

രാജസ്ഥാനിലെ ബൻസ്വാരയിലെ മംഗാർ ഹില്ലിൽ നടന്ന "മംഗാർ ധാം കി ഗൗരവ് ഗാഥ", എന്ന പൊതു പരിപാടിയിൽ പ്രധാനമന്ത്രി  പങ്കെടുത്തു. സ്വാതന്ത്ര്യസമരത്തിലെ അറിയപ്പെടാതെ പോയ രക്തസാക്ഷികളുടെയും ഗോത്രവർഗ വിഭാഗത്തിലെ ധീരന്മാരുടെയും ത്യാഗത്തിന് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.  ഭിൽ സ്വാതന്ത്ര്യ സമര സേനാനി ശ്രീ ഗോവിന്ദ് ഗുരുവിന് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി പ്രദേശത്തെ ഭിൽ ആദിവാസികളുടേയും മറ്റ് ആദിവാസി ജനവിഭാഗങ്ങളുടേയും സമ്മേളനത്തെ അഭിസംബോധന ചെയ്തു.

പി എം മെമന്റോകളുടെ ലേലം: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ലഭിച്ച അവിസ്മരണീയമായ സമ്മാനങ്ങളുടെ ഇ-ലേലത്തിന്റെ നാലാമത്തെ പതിപ്പ് സാംസ്കാരിക മന്ത്രാലയം  2022 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിച്ചു. ഏകദേശം 1200 സ്മരണികകളും സമ്മാനങ്ങളും ഇ-ലേലത്തിൽ വെച്ചു. നിരവധി പ്രമുഖരും ദിവ്യാംഗരും സാധാരണക്കാരും ലേലത്തിന് എത്തിയിരുന്നു.

ജി-20 യും ദീപാലങ്കാരവും : ജി-20 യുടെ  അഭിമാനകരമായ അധ്യക്ഷസ്ഥാനം ഡിസംബർ ഒന്നു മുതൽ ഇന്ത്യ ഏറ്റെടുത്തതോടനുബന്ധിച്ച്, ഇന്ത്യയിലുടനീളമുള്ള 100 സ്മാരകങ്ങളിൽ സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡിസംബർ 1 മുതൽ 7 വരെ ജി-20 ലോഗോയുടെ ദീപാലങ്കാരം ഒരുക്കി.  

പുരാവസ്തുക്കൾ എഎസ്‌ഐ വീണ്ടെടുത്തു.

കൈമാറൽ ചടങ്ങ് : യുഎസ്എയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും വീണ്ടെടുത്ത പത്ത് പുരാവസ്തുക്കൾ കൈമാറുന്നതിനുള്ള ചടങ്ങ്  2022 ജൂൺ ഒന്നിന് സംഘടിപ്പിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഈ പുരാതന ശിൽപങ്ങൾ ന്യൂഡൽഹിയിലെ ഐജിഎൻസിഎയിൽ സംഘടിപ്പിച്ച വർണ്ണാഭമായ ചടങ്ങിൽ തമിഴ്‌നാട്ടിലെ ഐഡൽ വിംഗിന് കൈമാറി. ദ്വാരപാല, നടരാജ, കങ്കളമൂർത്തികടയം, നടികേശ്വരകടയം, നാല് ആയുധങ്ങൾ ധരിച്ച വിഷ്ണു, ശ്രീ ദേവി, ശിവ പാർവതി, നിൽക്കുന്ന കുട്ടി സംബന്ധർ, എന്നീ പ്രതിമകൾ
ഇതിൽ ഉൾപ്പെടുന്നു.

മോഷ്ടിക്കപ്പെട്ട 13 പുരാവസ്തുക്കൾ മാത്രമാണ് ഇന്ത്യൻ സ്വതന്ത്ര്യലബന്ധിക്ക് ശേഷം 2014 വരെ കണ്ടെടുത്തത്. 2014 മുതലുള്ള മോഷ്ടിക്കപ്പെട്ട 228 പുരാവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്.

'ഹൈദരാബാദ് വിമോചന ദിന' ആഘോഷം :

2022 സെപ്റ്റംബർ 17 ന് തെലങ്കാനയിൽ 75-ാമത് 'ഹൈദരാബാദ് വിമോചന ദിനം' ഏറെ ആവേശത്തോടെയും ദേശസ്‌നേഹത്തോടെയും ആഘോഷിച്ചു. രാവിലെ 8.45ന് സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ പതാക ഉയർത്തി.

നിസാം രാജിൽ നിന്നുള്ള മഹത്തായ വിമോചന യുദ്ധത്തിന്റെ ചരിത്രവും  യുവതലമുറയുടെ മനസ്സിൽ ദേശസ്‌നേഹത്തിന്റെ ജ്വാല പുനരുജ്ജീവിപ്പിക്കുകയുമാണ് ദിനാഘോഷത്തിന്റെ ഉദ്ദേശം. ഇതു കൂടാതെ, ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന ഗോൽക്കൊണ്ട കോട്ടയിലും ചാർമിനാറിലും ഹൈദരാബാദ് സർക്കിൾ ഓഫ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) ദീപാലങ്കാരം ഒരുക്കി.
 
ആസാദി കാ അമൃത് മഹോത്സവ് സംബന്ധിച്ച ദേശീയ സമിതിയുടെ മൂന്നാമത് യോഗം :

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഓഗസ്റ്റ് 6-ന് രാഷ്ട്രപതി ഭവനിൽ നടന്ന ആസാദി കാ അമൃത് മഹോത്സവ് ദേശീയ സമിതിയുടെ മൂന്നാമത് യോഗത്തെ അഭിസംബോധന ചെയ്തു. ഹൈബ്രിഡ് മോഡിലൂടെ നടന്ന യോഗത്തിൽ ദേശീയ സമിതിയിലെ ലോക്‌സഭാ സ്പീക്കർ, ഗവർണർമാർ, കേന്ദ്ര മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമങ്ങൾ തുടങ്ങി വിവിധ അംഗങ്ങൾ പങ്കെടുത്തു.

ജന്മ-മരണ വാർഷികങ്ങൾ:

ശ്രീ ഗുരു തേജ് ബഹാദൂർ സിങ്ങിന്റെ 400-ാം പ്രകാശ് പർവ് :

ശ്രീ ഗുരു തേജ് ബഹാദൂർ സിങ്ങിന്റെ 400 -ാം പ്രകാശ് പർവിന്റെ ഒരു വർഷത്തെ അനുസ്മരണ കാലയളവ് അവസാനിച്ചതിന്റെ ഭാഗമായി 2022 ഏപ്രിൽ 21-22 തീയതികളിൽ ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ വിപുലമായ ചടങ്ങ് സംഘടിപ്പിച്ചു.  സ്മാരക നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്ത ബഹുമാനപ്പെട്ട പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധനയും ചെയ്തു.

ഭീമവാരത്തിൽ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ ജന്മവാർഷികം :

ഐതിഹാസിക സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാർഷികാഘോഷം ആന്ധ്രാപ്രദേശിലെ ഭീമവാരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അല്ലൂരി സീതാരാമ രാജുവിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

ശ്രീ അരബിന്ദോ :

മഹർഷി അരബിന്ദോയുടെ 150-ാം ജന്മവാർഷികവും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് സാംസ്കാരിക മന്ത്രാലയം ഓഗസ്റ്റ് 12 നും 15 നും ഇടയിൽ രാജ്യത്തെ 75 ജയിലുകളിൽ ആത്മീയ പരിപാടികൾ നടത്തി ശ്രീ അരബിന്ദോയുടെ ജീവിതത്തെയും തത്വശാസ്ത്രത്തെയും അനുസ്മരിച്ചു. ശ്രീ അരബിന്ദോയുടെ തത്ത്വചിന്ത, യോഗ, ധ്യാനം എന്നിവയിലൂടെയും ജയിൽ തടവുകാരുടെ ജീവിതത്തെ പരിവർത്തനം ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള നിശ്ചലദൃശ്യം 2022 ജനുവരി 26ന് റിപ്പബ്ലിക് ദിന പരേഡിൽ സാംസ്കാരിക മന്ത്രാലയം പ്രദർശിപ്പിച്ചു. 2022 ഡിസംബർ 13-ന് ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി പ്രധാനമന്ത്രി തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കി.

മഹാത്മാഗാന്ധി :

മഹാത്മാഗാന്ധിയുടെ 74-ാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം രക്തസാക്ഷിത്വം വരിച്ച ഗാന്ധി സ്മൃതിയിൽ സർവ്വമതപ്രാർഥനാ  സംഘടിപ്പിച്ചു. പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള തുടങ്ങിയ പ്രമുഖർ ഗാന്ധിജിക്ക് ആദരാഞ്ജലി അർപ്പിച്ചു.

രവീന്ദ്രനാഥ ടാഗോർ :

കൊൽക്കത്തയിലെ സാൾട്ട് ലേക്കിലെ ഈസ്റ്റ് സോൺ കൾച്ചറൽ സെന്ററിൽ (EZCC) രവീന്ദ്രനാഥ ടാഗോർ ജയന്തിയോടനുബന്ധിച്ച് 2022 മെയ് 9 ന്  നൃത്ത നാടക ഉത്സവം സംഘടിപ്പിച്ചു. ബംഗാളിലെ മഹാനായ കവിയുടെ  ജന്മവാർഷികം സുരിനാമിലെ പരമാരിബോയിലും, ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി, ബെബനോൺ; ധാക്ക, ബംഗ്ലാദേശ് എന്നിങ്ങനെ അന്താരാഷ്ട്രതലത്തിൽ ആഘോഷിച്ചു.

റാഷ് ബിഹാരി ബോസ് :

റാഷ് ബിഹാരി ബോസിന്റെ 136-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഈസ്റ്റ് സോൺ സാംസ്കാരിക കേന്ദ്രം 2022 മെയ് 25 ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ഹ്രസ്വ നാടക അവതരണം സംഘടിപ്പിച്ചു. രാജ്യചരിത്രത്തിൽ രേഖപ്പെടുത്തിയ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരാഞ്ജലിയായിരുന്നു അത്.

ശ്രീ രാജാ റാം മോഹൻ റോയ് :

കൊൽക്കത്തയിലെ സാൾട്ട് ലേക്കിലെ  രാജാ റാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷനിലും സയൻസ് സിറ്റി ഓഡിറ്റോറിയത്തിലും 2022 മെയ് 22 മുതൽ 2023 മെയ് 22 വരെ ശ്രീ രാജാ റാം മോഹൻ റോയിയുടെ 250-ാം ജന്മവാർഷിക പരിപാടികളുടെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു.  വടക്കു കിഴക്കൻ മേഖലയുടെ കേന്ദ്ര സാംസ്കാരിക, ടൂറിസം, വികസന മന്ത്രി (DoNER) ശ്രീ ജി. കിഷൻ റെഡ്ഡിയും പശ്ചിമ ബംഗാൾ ഗവർണർ ശ്രീ ജഗ്ദീപ് ധങ്കറും 2022 മെയ് 22 ന് നടന്ന ചടങ്ങിൽ പങ്കെടുത്തു.

സംസ്കാരവും അന്താരാഷ്ട്ര സഹകരണവും:

ലോക പൈതൃകം :

 2021ഡിസംബറിൽ മാനവികതയുടെ അദൃശ്യമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതിനിധി പട്ടികയിൽ 'കൊൽക്കത്തയിലെ ദുർഗ്ഗാപൂജ'യെ  യുനെസ്‌കോയുടെ അന്തർ ഗവൺമെന്റ് തല സമിതി ഉൾപ്പെടുത്തി.  കലാകാരന്മാരെയും ദുർഗാപൂജ ആഘോഷങ്ങളുമായി ബന്ധപ്പെട്ടവരെയും സാംസ്‌കാരിക മന്ത്രാലയം സെപ്റ്റംബർ 24-ന് കൊൽക്കത്തയിൽ ആദരിച്ചു.

2022 ജൂലൈയിൽ, 24 അംഗങ്ങളുള്ള (180 അംഗരാജ്യങ്ങളിൽ) യുനെസ്‌കോയുടെ അന്തർ ഗവൺമെന്റ് തല സമിതിയിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. ഇത് രാജ്യത്തിന് അഭിമാനകരമായ വസ്തുതയാണ്.

ഹൊയ്സാല സാമ്രാജ്യത്തിന്റെ സേക്രഡ് എൻസെംബിൾസ് 31.1.2022-ന് ലോക പൈതൃക സമിതിയുടെ 2022-23 വർഷത്തേക്കുള്ള   നാമനിർദേശക ഫയൽ സമർപ്പിച്ചു. മൂന്ന് സ്മാരകങ്ങളുടെ അനുക്രമത്തിലുള്ളനാമനിർദേശമാണിത്. എ): ഹൊയ്സാലേശ്വര ക്ഷേത്രം; ഹലേബേഡു, ബി): സോമനാഥ്പൂർ ക്ഷേത്രം, സോമനാഥ്പൂർ; സി): ചന്നകേശവ ക്ഷേത്രം, ബേലൂർ, കർണാടക.

യുനെസ്കോയുടെ താൽക്കാലിക ലിസ്റ്റ് :  മൂന്ന് സ്മാരകങ്ങൾ : 1. കൊങ്കൺ മേഖലയിലെ ജിയോഗ്ലിഫ്സ്, 2. ജിംഗ് കിയെങ്ങ് ജ്രി, ലിവിംഗ് റൂട്ട് ബ്രിഡ്ജ് സാംസ്കാരിക ലാൻഡ്സ്കേപ്പുകൾ, മേഘാലയ, 3. ശ്രീ വീർഭദ്ര ക്ഷേത്രവും ഒറ്റക്കല്ലിൽ തീർത്ത നന്ദി, ലേപാക്ഷി (വിജയനഗര ശില്പകലയുടെയും ചിത്രകലയുടെയും പാരമ്പര്യം) യുനെസ്കോയുടെ താൽക്കാലിക പട്ടികയിൽ ലോക പൈതൃക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ യുനെസ്‌കോയുടെ താൽകാലിക പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ആകെ സ്മാരകങ്ങളുടെ എണ്ണം 49 ആയി ഉയർന്നു.

UNESCO-MONDIACULT 2022 ലോക സമ്മേളനം : കേന്ദ്ര സാംസ്കാരിക സഹമന്ത്രി ശ്രീ അർജുൻ റാം മേഘ് വാൾ മെക്സിക്കോയിൽ നടന്ന UNESCO-MONDIACULT 2022 ലോക സമ്മേളനത്തിൽ പങ്കെടുത്തു.

അന്താരാഷ്ട്ര സാംസ്കാരിക വിനിമയ പരിപാടികൾ:

ഇന്ത്യയും ഹെല്ലനിക് റിപ്പബ്ലിക്ക് ഗവൺമെന്റും തമ്മിൽ 2022 മാർച്ച് 23 ന് സാംസ്കാരിക വിദ്യാഭ്യാസ പരസ്പരം കൈമാറുന്ന പദ്ധതിയിൽ ഒപ്പുവച്ചു. സാംസ്കാരിക കലാ മേഖലകളിൽ ഇന്ത്യൻ സാംസ്കാരിക മന്ത്രാലയവും ഡെന്മാർക്കിലെ സാംസ്കാരിക മന്ത്രാലയവും 2022-2026 വർഷത്തേക്ക് സാംസ്കാരിക കൈമാറ്റ പരിപാടി 2022 ഏപ്രിൽ 30 ന് ഒപ്പുവച്ചു.

2021-2024 വർഷത്തേക്ക് ഇന്ത്യയും പനാമ റിപ്പബ്ലിക്ക് ഗവൺമെന്റും തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടി  2022 ഏപ്രിൽ 28-ന് ഒപ്പുവച്ചു.

സെനഗൽ റിപ്പബ്ലിക്ക് ഗവൺമെന്റും ഇന്ത്യൻ  ഗവൺമെന്റും 2022-2026 വർഷത്തേക്ക് സാംസ്കാരിക വിദ്യാഭ്യാസ കൈമാറ്റ പദ്ധതിയിൽ 2022 ജൂൺ 1-ന് ഒപ്പുവച്ചു.

പ്രദർശനങ്ങളും സമ്മേളനങ്ങളും :

 "ദേവയാതനം" ഇന്ത്യൻ ക്ഷേത്ര വാസ്‌തു വിദ്യയിലെ ഇതിഹാസകാവ്യം:  ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2022 ഫെബ്രുവരി 25-26 തീയതികളിൽ ഹംപിയിൽ വച്ച് ക്ഷേത്ര വാസ്തുവിദ്യയെക്കുറിച്ച് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിൽ ക്ഷേത്ര വാസ്തുവിദ്യയെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്താൻ ദേശീയ - അന്തർദേശീയ തലങ്ങളിൽ പ്രശസ്തരായ 27 പ്രഭാഷകർ നേരിട്ടും ഓൺലൈനായും പങ്കെടുത്തു. ക്ഷേത്രത്തിന്റെ ദാർശനിക, മത, സാമൂഹിക, സാമ്പത്തിക, സാങ്കേതിക, ശാസ്‌ത്രീയ, കല, വാസ്‌തുവിദ്യ എന്നീ മേഖലകൾ സമ്മേളനം ചർച്ച ചെയ്തു. നാഗര, വേസര, ദ്രാവിഡ, കലിംഗ തുടങ്ങിയ ക്ഷേത്ര വാസ്തുവിദ്യയുടെ വിവിധ ശൈലികളുടെ വളര്‍ച്ച, വികാസം തുടങ്ങിയവയെ കുറിച്ചുള്ള ചർച്ചകൾക്കും ഇത് തുടക്കമിട്ടു.

"ഇന്ത്യയിലെ മ്യൂസിയങ്ങൾ പുനരാവിഷ്‌കരിക്കുന്നു":

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി "ഇന്ത്യയിലെ മ്യൂസിയങ്ങൾ പുനരാവിഷ്‌കരിക്കുന്നു" എന്ന വിഷയത്തിൽ സാംസ്‌കാരിക മന്ത്രാലയം ആദ്യമായി, രണ്ട് ദിവസത്തെ ആഗോള ഉച്ചകോടി 2022 ഫെബ്രുവരി 15-16 തീയതികളിൽ ഹൈദരാബാദിൽ സംഘടിപ്പിച്ചു. ആഗോള ഉച്ചകോടിയിൽ മികച്ച സമ്പ്രദായങ്ങളും മാർഗങ്ങളും ചർച്ച ചെയ്യുന്നതിന് മ്യൂസിയം വികസന, മാനേജ്‌മെന്റ് മേഖലയിലെ ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള പ്രമുഖർ, വിദഗ്ധർ തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവന്നു.  25-ലധികം വരുന്ന മ്യൂസിയങ്ങളെ കുറിച്ച് പഠിക്കുന്നവരും  മ്യൂസിയം പ്രൊഫഷണലുകളും പുനർരൂപകൽപ്പന മുൻഗണനകളും സമ്പ്രദായങ്ങളും പരിശോധിച്ചു. പുതിയ മ്യൂസിയങ്ങൾ വികസിപ്പിക്കുക, നവീകരണ ചട്ടക്കൂട് പരിപോഷിപ്പിക്കുക, മ്യൂസിയങ്ങളെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയവയ്ക്കുള്ള രൂപരേഖ സൃഷ്ടിക്കാൻ ഈ അറിവ് പങ്കുവയ്ക്കലിന്റെ ഫലമായി സാധിച്ചു.

സ്മാരകങ്ങൾക്കും സൈറ്റുകൾക്കുമുള്ള അന്താരാഷ്ട്ര ദിനം, ലോക പൈതൃക ദിനം 2022 ഏപ്രിൽ 18-ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിവിധ സർക്കിളുകൾ/മ്യൂസിയങ്ങൾ/ബ്രാഞ്ച് ഓഫീസുകൾ എന്നിവിടങ്ങളിൽ ആചരിച്ചു. ഈ അവസരത്തിൽ നിരവധി സ്മാരകങ്ങളിൽ/സ്ഥലങ്ങളിൽ എഎസ്ഐ ഓൺലൈൻ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ലോക പൈതൃക ദിനാഘോഷത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം, പൈതൃക നടത്തം, ശുചിത്വ യജ്ഞ പ്രവർത്തനങ്ങൾ എന്നിവയും നടന്നു. സ്‌കൂൾ വിദ്യാർത്ഥികളും പൊതുജനങ്ങളും  പങ്കാളികളായി.

ഡൽഹിയിലെ ബാവോലിസിനെക്കുറിച്ച്  എഎസ്‌ഐയുടെ നേതൃത്വത്തിൽ ഡൽഹിയിലെ പുരാന ക്വിലയിൽ 18 ഏപ്രിൽ 2022ന്
ലോക പൈതൃക ദിനത്തോടനുബന്ധിച്ച് ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

സാഗാ ഓഫ് ഫ്രീഡം : അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ പോരാട്ടം' എന്ന പേരിൽ നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ ന്യൂഡൽഹിയിൽ  പ്രദർശനം സംഘടിപ്പിച്ചു.

"ദുർഗ: ദി ഡിവൈൻ പവർ" എന്ന പേരിൽ  ഇന്ത്യൻ മ്യൂസിയം ഇൻ-ഹൗസ് പ്രദർശനവും സംഘടിപ്പിച്ചു. സ്ത്രീത്വത്തിന്റെ ശക്തിയുടെയും അഭിമാനത്തിന്റെയും മാനവികതയുടെ രക്ഷയുടെയും പ്രതീകമായി ദുർഗ്ഗാ ദേവിയെ  "മാതൃരൂപേണ", "ശക്തിരൂപേണ" എന്നീ സ്വരൂപങ്ങളിൽ പ്രദർശിപ്പിച്ചു. 

വിഭജന ഭീതിയുടെ ഓർമ്മ ദിനം : 1947 ലെ ഇന്ത്യാ വിഭജനത്തെ അടിസ്ഥാനമാക്കിയുള്ള പ്രദർശനവും അനുസ്മരണ ദിനത്തിൽ സംഘടിപ്പിച്ചു.
ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട് കാമ്പസിൽ ശ്രീ ജി കിഷൻ റെഡ്ഡിയും ശ്രീ അർജുൻ റാം മേഘ്‌വാളും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. രാജ്യ വിഭജനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉൾപ്പെടുത്തിയ ഈ പ്രദർശനം ഓഗസ്റ്റ് 31 വരെ നീണ്ടു. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ (ECOR) വിവിധ സ്റ്റേഷനുകളിലും പ്രദർശനങ്ങൾ സംഘടിപ്പിച്ചു.

1857-ലെ വിപ്ലവത്തിന്റെ ഓർമ്മയ്ക്കായി ജൂൺ 18-ന് ഝാൻസിയിലെ പഞ്ച്മഹലിൽ  ഫോട്ടോ പ്രദർശനവും പ്രത്യേക പ്രഭാഷണവും സംഘടിപ്പിച്ചു.  ഉദയ്പൂരിലെ WZCC യുടെ സഹകരണത്തോടെ ലളിത കലാ അക്കാദമി വനിതാ സ്വാതന്ത്ര്യ സമര സേനാനികളുമായി ബന്ധപ്പെട്ട പ്രദർശനവും സംഘടിപ്പിച്ചു.

കൊൽക്കത്തയിലെ സയൻസ് സിറ്റിയുടെ രജത ജൂബിലി 2022 ജൂലൈ 1- ന് സമുചിതമായി ആഘോഷിച്ചു.  ഇതോടനുബന്ധിച്ച് , സ്‌പേസ് തിയേറ്ററിൽ "കൊൽക്കത്ത: ദി സിറ്റി ഓഫ് ജോയ്" എന്ന ഫുൾ ‍ഡോൺ സിനിമയുടെ പ്രദർശനം നടന്നു. "ശാസ്ത്ര നഗരത്തിന്റെ 25 വർഷങ്ങൾ"  എന്ന  പ്രദർശനവും  സ്‌പേസ് ഒഡീസി ഹാളിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സയൻസ് പാർക്കിൽ "അകം സൺ ഡയൽ" എന്ന പ്രദർശനവും നടന്നു.

അലഹബാദ് മ്യൂസിയത്തിന്റെ ആസാദി കാ അമൃത് മഹോത്സവ് യ‍‍ജ്ഞത്തിന് കീഴിൽ 2022 ഓഗസ്റ്റ് 1 മുതൽ 28 വരെ അപൂർവ തപാൽ ടിക്കറ്റുകളെ കുറിച്ച് 28 ദിവസത്തെ പ്രദർശനം സംഘടിപ്പിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രദർശനം 14.8.2022-ന് പട്നയിലെ ഖുദാ ബക്ഷ് ഓറിയന്റൽ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ചു. അതോടൊപ്പം, 2022 ഓഗസ്റ്റ് 15 മുതൽ 31 വരെ രാംപൂരിലെ റാസ ലൈബ്രറി സംഘടിപ്പിച്ച ആസാദി (സ്വാതന്ത്ര്യ സമര പോരട്ടം) എന്ന പ്രദർശനം നടന്നു.

ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ സംസ്കാരത്തിന്റെ ആഘോഷം ജനപങ്കാളിത്തതോടെ :

വന്ദേഭാരതം : സാംസ്കാരിക മന്ത്രാലയം മൂന്ന് മാസത്തെ 'വന്ദേഭാരതം- നൃത്യ ഉത്സവ് ' സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ നൃത്ത മത്സരം ഗംഭീര ആഘോഷങ്ങളോടെ ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ  അവസാനിച്ചു.
അവസാന റൗണ്ടിൽ വിജയിച്ച 36 ടീമുകൾ 2022ലെ റിപ്പബ്ലിക് ദിന പരേഡ് പങ്കെടുത്തു, വന്ദേഭാരതം 2.0 യിലൂടെ 2023-ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നത് തുടരുകയാണ്. മത്സരം സോണൽ തലത്തിലെത്തി.

'കല കുംഭ് ':  2022 റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായി രാജ്പഥിൽ 'കല കുംഭ്' എന്ന പേരിൽ വളരെ വലിയ ചുവർ ചിത്രങ്ങൾ സ്ഥാപിച്ചു.

കലാഞ്ജലി : കലാഞ്ജലിക്ക് കീഴിൽ കഥാപ്രസംഗം, നൃത്തം, നാടകം, പാവകളി തുടങ്ങിയ സാംസ്കാരിക പ്രകടനങ്ങൾ എല്ലാ ആഴ്ചയും സെൻട്രൽ വിസ്റ്റയിൽ സംഘടിപ്പിക്കാറുണ്ട്. 2022 നവംബർ 5, 6 തീയതികളിൽ കർത്തവ്യ പാതയിലും ഇന്ത്യാ ഗേറ്റിലും (സെൻട്രൽ വിസ്ത) രാജാ റാംമോഹൻ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നൃത്ത നാടകത്തോടെയാണ് കലാഞ്ജലി ആരംഭിച്ചത്.

ചിത്രങ്ങൾ അടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനം: ആസാദി കാ അമ‍ൃ‍ത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ അറിയപ്പെടാതെ പോയ സ്ത്രീകളെ കുറിച്ചുള്ള പുസ്തകം കേന്ദ്ര സാംസ്കാരിക സഹമന്ത്രി ശ്രീമതി. മീനാക്ഷി ലേഖി  ന്യൂഡൽഹിയിൽ പ്രകാശനം ചെയ്തു. അമർ ചിത്ര കഥയുടെ പങ്കാളിത്തത്തോടെയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

തിരംഗ ഉത്സവത്തോടനുബന്ധിച്ച്  ഓഗസ്റ്റ് 2 ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിലെ ഗോത്രവർഗക്കാരുടെ സ്മരണയ്ക്കായുള്ള പുസ്തകം പുറത്തിറക്കി. അമർ ചിത്ര കഥയുമായി സഹകരിച്ചാണ് ഇത്.


ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ എല്ലാ സർക്കിൾ/ഹോർട്ടികൾച്ചർ/മ്യൂസിയം/ശാസ്ത്ര ശാഖാ ഓഫീസുകളും 2022 ജൂൺ 21-ന് ഏഴാമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. 2022 ലെ അന്താരാഷ്ട്ര യോഗ ദിനത്തിലേക്കുള്ള കൗണ്ട്‌ഡൗൺ പരിപാടി എന്ന നിലയിൽ, 2022 ജൂൺ 18 ന് ഡൽഹിയിലെ പുരാന ക്വിലയിൽ സാംസ്‌കാരിക മന്ത്രാലയം യോഗ മഹോത്സവം സംഘടിപ്പിച്ചു.

ദേശീയ പതാക വീശിയതിന്റെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് :

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ സാന്നിധ്യത്തിൽ, ഒരേ സമയം 78,220  ത്രിവർണ പതാകകൾ വീശിയതിന്റെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ഇന്ത്യ സൃഷ്ടിച്ചു. 2022 ഏപ്രിൽ 23-ന് ബിഹാറിലെ ഭോജ്പൂരിലെ ജഗദീഷ്പൂരിലെ ദുലേർ ഗ്രൗണ്ടിലാണ് കൻവർ സിംഗ് വിജയുത്സവിനോടനുബന്ധിച്ച് പരിപാടി നടന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ ആഭ്യന്തര മന്ത്രാലയവും സാംസ്കാരിക മന്ത്രാലയവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ബിപ് ലോബി ഭാരത് ഗാലറിയുടെ ഉദ്ഘാടനം :  ആസാദി കാ അമൃത് മഹോത്സവവും ഷഹീദ് ദിവസും പ്രമാണിച്ച് വിക്ടോറിയ മെമ്മോറിയലിൽ ഇന്ത്യൻ ദേശീയവാദികളെക്കുറിച്ചുള്ള  ബിപ് ലോബി ഭാരത് ഗാലറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി   2022 മാർച്ച് 23-ന് ഡിജിറ്റലായി  ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി നൃത്ത-സംഗീത പരിപാടികളിലൂടെ പ്രശസ്ത ഒഡീസി നർത്തകി ശർമിള ബിശ്വാസും സംഘവും ദേശീയവാദികൾക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ചു.

ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് ഏകദേശം 80 സ്ഥലങ്ങളിൽ 80,000 പേർ പങ്കെടുത്ത രംഗോലി പരിപാടികൾ സംഘടിപ്പിച്ചു.

'പോസ്റ്റ് കാർഡ് ടു പ്രൈം മിനിസ്റ്റർ' പരിപാടിയിൽ 64,201 സ്‌കൂളുകളിൽ നിന്നായി 1.07 കോടി വിദ്യാർത്ഥികൾ പങ്കെടുത്തു.

ഉഡാൻ കൈറ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ച് പാൻ ഇന്ത്യ പരിപാടികളിൽ 1.5 കോടി പേർ പങ്കെടുത്ത് പട്ടങ്ങൾ പറത്തി. കൂടുതൽ  ഇതോടൊപ്പം ഡിജിറ്റൽ പരിപാടികളും സംഘടിപ്പിച്ചു.


വിജ്ഞാൻ സർവത്ര പൂജ്യതേ : അമൃത് മഹോത്സത്തിന്റെ ഭാഗമായി : 2047 ലേക്കുള്ള  ആഘോഷങ്ങളുടെ രൂപരേഖ, 2022 ഫെബ്രുവരി 22 മുതൽ 28 വരെ വിവിധ മേഖലാ ശാസ്ത്ര കേന്ദ്രങ്ങളിൽ "വിജ്ഞാന സർവത്രപൂജ്യതേ" എന്ന പേരിൽ നടന്നു.  2022 ഫെബ്രുവരി 22-ന് സാംസ്‌കാരിക മന്ത്രാലയം ഈ പരമ്പരയിലെ ആദ്യ പരിപാടിയായ ധാര സംഘടിപ്പിച്ചു.

സംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ  IGNCA & UNESCO ക്ലസ്റ്റർ ഓഫീസ് ന്യൂഡൽഹിയുമായി സഹകരിച്ച്  അന്താരാഷ്ട്ര മാതൃഭാഷാ ദിനം "ഏകം ഭാരതം" ആചരിച്ചു.

ആസാദി കേ അമൃത് കാൽ കി ശുഭ് വേള : കലാകാരൻമാരുടേയും ശിൽപികളുടേയും മേള: സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള  സെന്റർ ഫോർ കൾച്ചറൽ റിസോഴ്‌സസ് & ട്രെയിനിംഗ് ദേശീയ സാംസ്കാരികോത്സവം സംഘടിപ്പിച്ചു. ന്യൂഡൽഹിയിലെ ദ്വാരകയിലെ CCRT സംസ്‌കൃതിഹാട്ടിൽ "ആസാദി കേ അമൃത് കാൽ കി ശുഭ് വേള: കലാകാരോൺ ശിൽപകരോൺ കാ മേള " 2022 മാർച്ച് 23 മുതൽ 27 വരെ നടന്നു. പരിപാടിയിൽ ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും കല, പൈതൃകം, സംസ്കാരം, പാചകരീതികൾ എന്നിവയും സംസ്കാരിക പരിപാടികളും അവതരിപ്പിച്ചു.

ഭാരത് ഭാഗ്യ വിധാത എന്ന സാംസ്കാരിക ഉത്സവം ഗവൺമെന്റിന്റെ "പൈതൃകം സ്വീകരിക്കുക: അപ്നിധാരോവർ, അപ്നി പെഹ്ചാൻ" പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെങ്കോട്ടയിൽ  25 മാർച്ച്  മുതൽ ഏപ്രിൽ 3 വരെ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ചു.

 

---ND---(Release ID: 1886905) Visitor Counter : 348