ശാസ്ത്ര സാങ്കേതിക മന്ത്രാലയം
കംബോഡിയയിൽ നടന്ന മൂന്നാമത് ആസിയാൻ-ഇന്ത്യ ഗ്രാസ്റൂട്ട്സ് ഇന്നൊവേഷൻ ഫോറത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയിൽ നിന്നുള്ള ഇന്നൊവേറ്റർ വിജയിച്ചു
Posted On:
22 DEC 2022 9:31AM by PIB Thiruvananthpuram
മൂന്നാമത് ആസിയാൻ ഇന്ത്യ ഗ്രാസ്റൂട്ട്സ് ഇന്നൊവേഷൻ ഫോറത്തിൽ, ഗ്രാസ്‌റൂട്ട്സ് ഇന്നൊവേഷൻ മത്സരത്തിൽ ഇന്ത്യയിൽ നിന്നുള്ള ശാലിനി കുമാരിക്ക് 'മോഡിഫൈഡ് വാക്കർ വിത്ത് അഡ്ജസ്റ്റബിൾ ലെഗ്സ്' എന്ന നൂതനാശയത്തിന് ഒന്നാം സമ്മാനം ലഭിച്ചു.
രാജ്യത്തെ മുൻനിര ഓർത്തോപീഡിക് ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളായ വിസ്‌കോ റീഹാബിലിറ്റേഷൻ എയ്‌ഡ്‌സി-ന് ഈ സാങ്കേതികവിദ്യ കൈമാറിയിട്ടുണ്ട്. 'ബ്രിക്ക് ആൻഡ് മോർട്ടാർ' സ്റ്റോറുകൾ വഴിയും ആമസോൺ ഇന്ത്യ പോലുള്ള വിപണികൾ വഴിയും ഇത് വാങ്ങാൻ ലഭ്യമാണ്.
ബിഹാറിലെ പട്‌ന നിവാസിയാണ് ശാലിനി കുമാരി. അവർക്ക് 1,500 US ഡോളർ തുകയുടെ ക്യാഷ് പ്രൈസ് ആണ് ലഭിച്ചത്.
മൂന്ന് ദിവസത്തെ മൂന്നാമത് ആസിയാൻ ഇന്ത്യ ഗ്രാസ്റൂട്ട്സ് ഇന്നൊവേഷൻ ഫോറം ഇന്ന് കംബോഡിയയിലെ നോം പെനിൽ സമാപിച്ചു.
***
(Release ID: 1885748)
Visitor Counter : 144