പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
അഴിമതിക്കാരായ 2724 ഉദ്യോഗസ്ഥർക്കെതിരെ 2021ൽ നടപടിയെടുത്തു
Posted On:
21 DEC 2022 1:37PM by PIB Thiruvananthpuram
2021ൽ പ്രോസിക്യൂഷന് അനുമതി നൽകിയ 248 കേസുകൾ ഉൾപ്പെടെ 2724 അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായി കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്സ് & പെൻഷൻസ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
കേന്ദ്ര വിജിലൻസ് കമ്മീഷൻ (സിവിസി) നൽകിയ വിവരമനുസരിച്ച്, 2724 കേസുകളിൽ സിവിസിയുടെ ഉപദേശപ്രകാരം ബന്ധപ്പെട്ട അധികാരികൾ അന്തിമ തീരുമാനമെടുത്തതായി ലോക് സഭയിൽ ഇന്ന് ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇതിൽ 55 കേസുകളിൽ കമ്മിഷന്റെ ഉപദേശത്തിൽ നിന്ന് വ്യതിചലിച്ചു.
*****************************************************************************
RRTN
(Release ID: 1885409)