വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

ദത്തെടുക്കൽ ചട്ടങ്ങൾ 2022, പ്രാബല്യത്തിലായ ശേഷം ഇതുവരെ 691 കുട്ടികളെ ദത്തെടുത്തു


തീർപ്പാക്കാത്തവയുടെ എണ്ണം 905 ൽ നിന്ന് 617 ആയി കുറഞ്ഞു

Posted On: 20 DEC 2022 12:46PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഡിസംബർ 20, 2022

2022 സെപ്റ്റംബറിലെ ദത്തെടുക്കൽ ചട്ടങ്ങളുടെ വിജ്ഞാപനത്തിന് തൊട്ടുപിന്നാലെ കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തുടനീളമുള്ള ജില്ലാ മജിസ്‌ട്രേറ്റുകൾ, നിരവധി ദത്തെടുക്കൽ ഉത്തരവുകൾ  പുറപ്പെടുവിച്ചു. വിജ്ഞാപനത്തിന്റെ തീയതി വരെ 905 ദത്തെടുക്കൽ ഉത്തരവുകൾ തീർപ്പുകൽപ്പിക്കാതെ കിടന്നു. നിലവിൽ അവ 617 ആയി കുറഞ്ഞു.

ഇപ്പോൾ ദത്തെടുക്കൽ വഴി മാതാപിതാക്കൾ ആകാൻ ആഗ്രഹിക്കുന്നവർക്ക് (പിഎപി) അവരുടെ സ്വന്തം സംസ്ഥാനം/പ്രദേശം തിരഞ്ഞെടുക്കാം. ഒരേ സാമൂഹിക-സാംസ്കാരിക ചുറ്റുപാടിൽ ഉൾപ്പെടുന്ന കുട്ടിയും കുടുംബവും പരസ്പരം നന്നായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഇത് വഴിയൊരുക്കുന്നു. മൊഡ്യൂൾ 10.11.2022 മുതൽ പ്രവർത്തനക്ഷമമായി. അതിനുശേഷം 2745 റെസിഡന്റ് ഇന്ത്യക്കാർ, 13 എൻആർഐ-കൾ, 15 ഒസിഐ-കൾ (ഓവർസീസ് കാർഡ് ഹോൾഡർ സിറ്റിസൺസ് ഓഫ് ഇന്ത്യ), 38 വിദേശികൾ, ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് നിയമ പ്രകാരം 5 പേർ എന്നിവ പുതിയ മൊഡ്യൂളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രാജ്യത്തിനുള്ളിൽ തന്നെ ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനായി, ദത്തെടുക്കൽ ചട്ടങ്ങൾ 2022-ൽ ഒരു പുതിയ വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. കുട്ടികളുടെ നിശ്ചിത റഫറൽ പരിവൃത്തിയിൽ (referral cycle) കുടുംബങ്ങളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, ഇപ്പോൾ RI, NRI, OCI, PAP- എന്നിവർക്ക് സീനിയോറിറ്റി പരിഗണിക്കാതെ തന്നെ കുട്ടികളെ ദത്തെടുക്കാം.

 

ഓൺലൈൻ സംവിധാനത്തിലൂടെയാണ് ദത്തെടുക്കൽ ഉത്തരവുകൾ നൽകുന്നത്. രാജ്യത്തെ എല്ലാ ജില്ലാ മജിസ്ട്രേറ്റ്മാരും മൊഡ്യൂളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില ചീഫ് മെഡിക്കൽ ഓഫീസർ  പരിശോധിക്കുന്നതും, ഓൺലൈൻ സംവിധാനത്തിലൂടെ ആരംഭിച്ചിട്ടുണ്ട്. മൊഡ്യൂളിൽ ഇതുവരെ 338 സിഎംഒ-കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 
***************************************
 
RRTN

(Release ID: 1885130) Visitor Counter : 145