നിതി ആയോഗ്
ATL മാരത്തൺ 2022-23: അടൽ ഇന്നൊവേഷൻ മിഷൻ അപേക്ഷകൾ ക്ഷണിച്ചു
Posted On:
19 DEC 2022 3:53PM by PIB Thiruvananthpuram
നിതി ആയോഗിന്റെ അടൽ ഇന്നൊവേഷൻ മിഷൻ (എഐഎം), ഇന്ന് എഐഎമ്മിന്റെ അടൽ ടിങ്കറിംഗ് ലാബ് പ്രോഗ്രാമിന് കീഴിലുള്ള ഇന്നൊവേഷൻ ചലഞ്ചായ ‘എടിഎൽ മാരത്തൺ 2022-23’-ന് അപേക്ഷകൾ ക്ഷണിച്ചു. എ ടി എൽ മാരത്തണിന്റെ ഈ പതിപ്പിന്റെ പ്രമേയം "ഇന്ത്യയുടെ G20 അധ്യക്ഷത" എന്നതാണ്.
ഇന്ത്യയിലുടനീളമുള്ള യുവ ഇന്നൊവേറ്റർമാർക്ക് ദേശീയ തലത്തിൽ നടത്തുന്ന മത്സരമാണ് എടിഎൽ മാരത്തൺ. അവർക്ക് താല്പര്യമുള്ള സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാനും വർക്കിംഗ് പ്രോട്ടോടൈപ്പുകളുടെ രൂപത്തിൽ നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കാനും അല്ലെങ്കിൽ മിനിമം വയബിൾ പ്രോഡക്റ്റ് (എംവിപി) വികസിപ്പിക്കാനും കഴിയും.
മാരത്തണിന്റെ അവസാന പതിപ്പ് 7000-ത്തിലധികം നൂതനാശയങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അതിൽ മികച്ച 350 പേർക്ക് ഇന്റേൺഷിപ്പ് അവസരങ്ങളും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിച്ചു.
ഈ വർഷം, വിദ്യാർത്ഥികൾക്ക് നിർദ്ദിഷ്ട പ്രമേയങ്ങൾ അല്ലാതെയുള്ള മേഖലകളിൽ പ്രോജക്ടുകൾ സമർപ്പിക്കാനുള്ള അവസരം ഉണ്ട്. നൽകിയിരിക്കുന്ന പ്രമേയത്തിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയും.
വിദ്യാർത്ഥികൾക്ക് ATL മാരത്തണിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും. രണ്ട് ഭാഷകളിലും അവരുടെ എൻട്രികൾ സമർപ്പിക്കാനും കഴിയും.
AIM, നിതി ആയോഗ് എന്നിവയിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും മറ്റ് നിരവധി ആവേശകരമായ അവസരങ്ങളും ഉള്ള സ്റ്റുഡന്റ് ഇന്നൊവേറ്റർ പ്രോഗ്രാമിലൂടെ മികച്ച ടീമുകൾക്ക് ഇന്ത്യയിലെ മുൻനിര കോർപ്പറേറ്റുകൾ, ഇൻകുബേഷൻ സെന്ററുകളിൽ നിന്ന് ഇന്റേൺഷിപ്പ് അവസരം ലഭിക്കും.
പ്രശ്ന പ്രസ്താവന മേഖലകൾ
1. വിദ്യാഭ്യാസം
2. ആരോഗ്യം
3. കൃഷി
4. പരിസ്ഥിതി & കാലാവസ്ഥാ സുസ്ഥിരത
5. വികസനം
6. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ
7. വിനോദസഞ്ചാരം
8. മറ്റുള്ളവ (സ്വന്തമായി പ്രശ്നം തിരിച്ചറിഞ്ഞ് അത് പരിഹരിക്കുക)
****
(Release ID: 1884832)
Visitor Counter : 155