നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

2022ൽ സെപ്തംബർ 9 വരെ, വിവിധ ഹൈക്കോടതികളിൽ 165 ജഡ്ജിമാരെ ഗവണ്മെന്റ് നിയമിച്ചു - ഇതുവരെയുള്ള ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും ഉയർന്ന നിയമനം

प्रविष्टि तिथि: 15 DEC 2022 2:23PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഡിസംബർ 15, 2022  

ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് ശുപാർശ ചെയ്ത 20 നാമനിർദേശങ്ങളെ ഗവണ്മെന്റ് അടുത്തിടെ സുപ്രീം കോടതി കൊളീജിയത്തിന് തിരികെ അയച്ചതായി കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ കിരൺ റിജിജു ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി രേഖാമൂലം അറിയിച്ചു.

09.12.2022 ലെ കണക്കനുസരിച്ച്, 1108 ജഡ്ജിമാരുടെ അംഗീകൃത അംഗസംഖ്യയ്‌ക്കെതിരെ, 777 ജഡ്ജിമാർ ഹൈക്കോടതികളിൽ ജോലി ചെയ്യുന്നു. 331 (30%) ജഡ്ജിമാരുടെ ഒഴിവ് നികത്തേണ്ടതുണ്ട്.

331 ഒഴിവുകൾക്കെതിരെ, നിലവിൽ ഹൈക്കോടതികളിൽ നിന്ന് ലഭിച്ച 147 നിർദ്ദേശങ്ങൾ ഗവണ്മെന്റും സുപ്രീം കോടതി കൊളീജിയവും തമ്മിലുള്ള നടപടിക്രമങ്ങളുടെ  വിവിധ ഘട്ടങ്ങളിലാണ്

ഹൈക്കോടതികളിലെ 184 ഒഴിവുകളുടെ കാര്യത്തിൽ ഹൈക്കോടതി കൊളീജിയത്തിന്റെ കൂടുതൽ ശുപാർശകൾ ഇനിയും ലഭിക്കാനുണ്ട്.

2022-ൽ 09.12.2022 വരെ, വിവിധ ഹൈക്കോടതികളിൽ 165 ജഡ്ജിമാരെ ഗവണ്മെന്റ് നിയമിച്ചു. ഇത് ഇതുവരെയുള്ള ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും ഉയർന്ന നിയമനം ആണ്.
 
RRTN/SKY
 
****

(रिलीज़ आईडी: 1883771) आगंतुक पटल : 108
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Tamil