ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിലെ ഏകീകൃത ആരോഗ്യ ഇന്റർഫേസ് പ്രവർത്തനക്ഷമമാക്കൽ’ എന്നതിനെക്കുറിച്ചുള്ള കൺസൾട്ടേഷൻ പേപ്പറിൽ എൻ എച്ച്  എ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു

Posted On: 15 DEC 2022 12:12PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 15, 2022  

‘ഓപ്പറേഷനലൈസിംഗ് യൂണിഫൈഡ് ഹെൽത്ത് ഇന്റർഫേസ് (യുഎച്ച്ഐ) ഇൻ ഇന്ത്യ’ എന്ന വിഷയത്തിൽ ഒരു കൺസൾട്ടേഷൻ പേപ്പർ നാഷണൽ ഹെൽത്ത് അതോറിറ്റി (എൻ എച്ച്  എ) പുറത്തിറക്കി. യുഎച്ച്ഐ ശൃംഖലയെ നിയന്ത്രിക്കുന്ന വിപണി നിയമങ്ങളുടെ രൂപരേഖയാണിത്. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (ABDM) അടിസ്ഥാന തലമായാണ് UHI വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഓപ്പൺ പ്രോട്ടോക്കോളുകൾ വഴി ഇന്ത്യയിലെ ആരോഗ്യ സേവനങ്ങളിൽ പരസ്പര പ്രവർത്തനക്ഷമത സാധ്യമാക്കാൻ ലക്ഷ്യമിടുന്നു.

 പേയ്‌മെന്റ്, സെറ്റിൽമെന്റ് പ്രക്രിയകൾ, റദ്ദാക്കലും പുനഃക്രമീകരിക്കലും സംബന്ധിച്ച നിയമങ്ങൾ, പരാതി പരിഹാര സംവിധാനം തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഈ കൺസൾട്ടേഷൻ പേപ്പർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ഓരോ വിഭാഗത്തിനും പ്രത്യേക  ചോദ്യങ്ങളുണ്ട്. അവിടെ പങ്കാളികളിൽ നിന്ന് അഭിപ്രായം തേടും.  UHI നെറ്റ്‌വർക്ക്  സഹകരണത്തോടെയും കൂടിയാലോചനയോടെയും രൂപകൽപ്പന ചെയ്‌തിട്ടുണ്ടെന്നും പ്രവർത്തനക്ഷമമാണെന്നും ഉറപ്പാക്കാൻ പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

കൺസൾട്ടേഷൻ പേപ്പറിന്റെ മുഴുവൻ വിശദാംശങ്ങളും ABDM-ന്റെ https://abdm.gov.in/publications എന്ന വെബ്‌സൈറ്റിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  https://abdm.gov.in/operationalising-uhi-consultation-form 2023 എന്ന ലിങ്കിൽ ജനുവരി 13 വെള്ളിയാഴ്ച വരെ  സമർപ്പിക്കാം.

 
 
 
 
RRTN/SKY


(Release ID: 1883743) Visitor Counter : 108