ഷിപ്പിങ് മന്ത്രാലയം
ലൈറ്റ് ഹൗസ് ടൂറിസം പദ്ധതികൾ.
Posted On:
09 DEC 2022 12:30PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 08, 2022
കേരളത്തിൽ നിന്നുള്ള 10 എണ്ണം ഉൾപ്പെടെ 65 ലൈറ്റ് ഹൗസുകൾ പിപിപി മോഡിൽ ടൂറിസം വികസനത്തിനായി നീക്കിവച്ചിട്ടുണ്ട്.
കണ്ണൂർ, പൊന്നാനി, ചേറ്റുവ, വൈപ്പിൻ , മനക്കോടം, ആലപ്പുഴ, വലിയഴീക്കൽ,തങ്കശ്ശേരിപോയിന്റ്, അഞ്ചുതെങ്ങ്, വിഴിഞ്ഞം എന്നിവയാണ് കേരളത്തിൽ നിന്നും ഉള്ള ലൈറ്റ് ഹൗസുകൾ.
കേരളത്തിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ടൂറിസം വികസനത്തിനായി തെരഞ്ഞെടുത്തിട്ടുള്ള 10 ലൈറ്റ് ഹൗസുകളുടെ തീരദേശ നിയന്ത്രണ മേഖല (CRZ) മാപ്പിംഗ് പൂർത്തിയായി. ഇവയിൽ കണ്ണൂർ ലൈറ്റ് ഹൗസ് ഉൾപ്പെടെ ആറ് (06) ലൈറ്റ് ഹൗസുകൾക്കുള്ള സി ആർ ഇസഡ് ക്ലിയറൻസ് ആരംഭിച്ചു. ബാക്കിയുള്ള നാല് എണ്ണം "നോ ഡെവലപ്‌മെന്റ് സോൺ" (NDZ) യുടെ കീഴിലാണ് വരുന്നത്. അവിടെ സ്ഥിരമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുവദിക്കുന്നതല്ല. സി ആർ ഇസഡ് ക്ലിയറൻസുകളും ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് വകുപ്പിന്റെ അംഗീകാരവും ലഭിക്കുന്ന തീയതി മുതൽ രണ്ട് വർഷത്തിനുള്ളിൽ പദ്ധതികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യം.
കേരളത്തിലെ ലൈറ്റ് ഹൗസ് ടൂറിസം പദ്ധതികൾ ഏറ്റെടുക്കാൻ 11 സ്വകാര്യ പങ്കാളികളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:
S.No.
|
Details of the Private Stakeholders
|
1.
|
M/s Impresario, Kochi, Kerala
|
2.
|
M/s Beach Resort, Kannur, Kerala
|
3.
|
M/s Mascat Beach Resort, Kannur, Kerala
|
4.
|
M/s Sagara Holiday Resorts, Trivandrum, Kerala
|
5.
|
M/s D Fort, Thangassery, Kollam, Kerala
|
6.
|
M/s Grant Thornton, Bangalore, Karnataka
|
7.
|
M/s Sai Sadguru Power Projects, Hyderabad, Telangana
|
8.
|
M/s Jll, Gurgaon, Haryana
|
9.
|
M/s Swami Shipping & Hospitality Pvt. Ltd., Surat, Gujarat
|
10.
|
M/s Pench Jungle Resorts, New Delhi
|
11.
|
M/s Lalloji & Sons, Ahmedabad, Gujarat
|
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്
SKY
(Release ID: 1882103)
Visitor Counter : 119