വിദ്യാഭ്യാസ മന്ത്രാലയം

പരീക്ഷാ പേ ചർച്ച 2023-ൽ വിപുലമായ പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് ശ്രീ ധർമ്മേന്ദ്ര പ്രധാൻ

Posted On: 06 DEC 2022 3:21PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ഡിസംബർ 06, 2022

കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഇന്ന് വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും "പരീക്ഷ പേ ചർച്ച 2023" ന്റെ ആറാമത് പതിപ്പിൽ പങ്കെടുക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയിൽ നിന്നും മാർഗദർശനത്തിന് അവസരം നേടാനും ക്ഷണിച്ചു . കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് കഴിഞ്ഞ അഞ്ച് വർഷമായി ഈ പരിപാടി വിജയകരമായി സംഘടിപ്പിച്ച്‌ വരികയാണ് .

9 മുതൽ 12 വരെ ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഓൺലൈനായി നടത്തുന്ന ക്രിയേറ്റീവ് റൈറ്റിംഗ് മത്സരത്തിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. https://innovateindia.mygov.in/ppc-2023/ എന്ന പോർട്ടൽ രജിസ്‌ട്രേഷനായി 2022 നവംബർ 25 മുതൽ ലഭ്യമാക്കിയിട്ടുണ്ട്. ചുവടെ ലിസ്റ്റുചെയ്‌തിരിക്കുന്ന പ്രമേയങ്ങളുമായി 2022 ഡിസംബർ 30 വരെ ഈ പോർട്ടൽ ലഭ്യമാകും:

A. വിദ്യാർത്ഥികൾക്കുള്ള പ്രമേയങ്ങൾ:

1. സ്വാതന്ത്ര്യ സമര സേനാനികളെ അറിയുക

2. നമ്മുടെ സംസ്കാരമാണ് നമ്മുടെ അഭിമാനം

3. എന്റെ പുസ്തകം, എന്റെ പ്രചോദനം

4. വരും തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കുക

5. എന്റെ ജീവിതം, എന്റെ ആരോഗ്യം

6. എന്റെ സ്റ്റാർട്ടപ്പ് സ്വപ്നം

7. STEM വിദ്യാഭ്യാസം/അതിരുകളില്ലാത്ത വിദ്യാഭ്യാസം

8. സ്കൂളുകളിൽ പഠിക്കാനുള്ള കളിപ്പാട്ടങ്ങളും കളികളും

B. അധ്യാപകർക്കുള്ള പ്രമേയങ്ങൾ:

1. നമ്മുടെ പൈതൃകം

2. പഠന അന്തരീക്ഷം സാധ്യമാക്കുക

3. നൈപുണ്യത്തിനുള്ള വിദ്യാഭ്യാസം

4. കുറഞ്ഞ പാഠ്യപദ്ധതി ഭാരവും; പരീക്ഷയെ ഭയപ്പെടേണ്ടതില്ല

5. ഭാവിയിലെ വിദ്യാഭ്യാസ വെല്ലുവിളികൾ

C. മാതാപിതാക്കൾക്കുള്ള പ്രമേയങ്ങൾ:

1. എന്റെ കുട്ടി, എന്റെ അധ്യാപകൻ

2. മുതിർന്നവർക്കുള്ള വിദ്യാഭ്യാസം- എല്ലാവരെയും സാക്ഷരരാക്കുക

3. ഒരുമിച്ച് പഠിക്കുകയും വളരുകയും ചെയ്യുക

MyGov ലൂടെ നടത്തുന്ന മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഏകദേശം 2050 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും PPC കിറ്റുകളും എൻസിഇആർടി ഡയറക്ടറുടെ പ്രശംസാപത്രവും ലഭിക്കാം.

 
RRTN/SKY


(Release ID: 1881179) Visitor Counter : 169