വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

''വസുധൈവ കുടുംബകത്തിന്റെ'' മൂര്‍ത്തിത്ഭാവമായ ഐ.എഫ്.എഫ്.ഐയില്‍ വൈവിദ്ധ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു: കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് താക്കൂര്‍


''പ്രാദേശിക സിനിമ ഇനി പ്രാദേശികമല്ല, അത് ദേശീയവും അന്തര്‍ദേശീയവുമായി കഴിഞ്ഞു''

''ഇന്ത്യയില്‍ സമ്പന്നമായ ഒരു ചലച്ചിത്ര ചിത്രീകരണ ആവാസവ്യവസ്ഥയും ഫ്യൂച്ചര്‍-റെഡി വ്യവസായവും (ഭാവിയിലെ മാറ്റങ്ങളെ സംയോജിപ്പിക്കുന്ന വ്യവസായ ശൃംഖലകള്‍) നിര്‍മ്മിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം


Posted On: 28 NOV 2022 7:12PM by PIB Thiruvananthpuram


ചലച്ചിത്രങ്ങളുടെ വിജ്ഞാനപ്രദമായ വിലയിരുത്തലും അവയോടുള്ള തീവ്രമായ സ്‌നേഹവും പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്, 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാപനമായി. ഗോവയിലെ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന താരനിബിഡമായ ഗംഭീരമായ ചടങ്ങോടെയാണ് ചലച്ചിത്രമേള സമാപിച്ചത്. യുവാക്കളും മുതിര്‍ന്നവരും നവാഗതരും അനുഭവസമ്പത്തുള്ളവരുമായ പ്രേക്ഷകര്‍ക്കായി ഐ.എഫ്.എഫ്.ഐ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ) ചലച്ചിത്രത്തിന്റെ വൈവിദ്ധ്യമായ ഒരു ലോകം തുറന്നുകൊടുത്തുവെന്ന് വര്‍ണ്ണാഭവും ഉജ്ജ്വലവുമായ സമാപന ചടങ്ങിലേക്ക് അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, യുവജനകാര്യ, കായിക മന്ത്രി ശ്രീ.  അനുരാഗ് താക്കൂര്‍ പറഞ്ഞു. ''ഐ.എഫ്.എഫ്.ഐ നമ്മെ രസിപ്പിക്കുക മാത്രമല്ല അറിവുപകര്‍ന്നു നല്‍കുകയും ചെയ്തു '' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി, 3500 മിനിറ്റ് കാഴ്ചാസമയമുള്ള 282 സിനിമകളുടെ പ്രദര്‍ശനങ്ങള്‍ ഐ.എഫ്.എഫ്.ഐ പ്രദര്‍ശിപ്പിച്ചു. ലോകമെമ്പാടുമുള്ള 78 രാജ്യങ്ങളില്‍ നിന്നുള്ള 65 അന്താരാഷ്ട്ര ഭാഷകളില്‍ നിന്നും, 15 ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമായ 183 അന്താരാഷ്ട്ര ചലച്ചിത്രങ്ങളും 97 ഇന്ത്യന്‍ ചലച്ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. 20-ലധികം മാസ്റ്റര്‍ക്ലാസുകളും, ചര്‍ച്ചാ വിഭാഗങ്ങളും, നീണ്ടപട്ടികയുള്ള പ്രശസ്തരുടെ പരിപാടികളും നടന്നു, അതില്‍ നിരവധി വിഭാഗങ്ങള്‍ ഭൗതികമായി മാത്രമല്ല, വെര്‍ച്ച്വലയായി പോലും പ്രാപ്തവുമായിരുന്നു'', ശ്രീ.അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. ചലച്ചിത്രോത്സവത്തില്‍ പ്രകടമായ വൈവിദ്ധ്യം 'വസുധൈവ  കുടുംബകത്തി'ന്റെ മൂര്‍ത്തിത്ഭാവമായിരുന്നു. അത് ലോകമെമ്പാടുമുള്ള സര്‍ഗ്ഗാത്മക ചിന്തകരെയും ചലച്ചിത്ര നിര്‍മ്മാതാക്കളെയും ചലച്ചിത്ര പ്രേമികളെയും സാംസ്‌കാരിക പ്രേമികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.എഫ്.എഫ്.ഐ 53ല്‍ നിരവധി പുതിയ തുടക്കങ്ങള്‍
നിരവധി തുടക്കങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് 53-ാമത് ഐ.എഫ്.എഫ്.ഐ സമാപിച്ചതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്ക് കാനില്‍ കണ്‍ട്രി ഓഫ് ഓണര്‍ പദവി സമ്മാനിച്ചതിന് പരസ്പരപൂരകമായി കണ്‍ട്രി ഓഫ് ഫോക്കസ് ആയി ഫ്രാന്‍സിനെ തെരഞ്ഞെടുത്തു. ടെക്‌നോളിജിക്കല്‍ പാര്‍ക്കില്‍
പ്രദര്‍ശിപ്പിച്ച ലോകസിനിമയിലെ ഏറ്റവും ആധുനികമായ നൂതനാശയങ്ങള്‍, നാളത്തെ 75 സൃഷ്ടിപരമായ മനസുകളുടെ (ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഓഫ് ടുമാറോ) 53 മണിക്കൂര്‍ വെല്ലുവിളി, മണിപ്പൂരി ചലച്ചിത്രങ്ങളുടെ പ്രത്യേക പാക്കേജ് എന്നിവ അവയില്‍ ചിലതാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയിലെ ഫിലിം സ്‌കൂളുകള്‍, ഒ.ടി.ടി മേഖലയിലുള്ളവര്‍, കുങ് ഫു പാണ്ടയുടെ സംവിധായകന്‍ മാര്‍ക്ക് ഓസ്‌ബോണിനെപ്പോലുള്ള ഓസ്‌ക്കാറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ എന്നിവരുമായി സഹകരിച്ച് മാസ്റ്റര്‍ ക്ലാസുകൾ  നടന്നത് ഇത് ആദ്യമായാണ്.

പ്രാദേശിക സിനിമ ഇനി പ്രാദേശികമല്ല

പ്രാദേശിക സിനിമയ്ക്ക് ശക്തമായ ഊന്നല്‍ നല്‍കാനും അതിന്റെ വളര്‍ച്ചയ്ക്ക് വേദിയൊരുക്കാനുമുള്ള പ്രതിജ്ഞാബദ്ധത മന്ത്രി ആവര്‍ത്തിച്ചു. പ്രാദേശിക സിനിമ ഇനി പ്രാദേശികമല്ല, അത് ദേശീയ അന്തര്‍ദേശീയതലത്തിലേക്കുയര്‍ന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഈ വര്‍ഷം ആര്‍.ആര്‍.ആര്‍, കെ.ജി.എഫ് തുടങ്ങി നിരവധി സിനിമകളുടെ നിര്‍മ്മാണം അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നത് നാം കണ്ടു. അടുത്തിടെ, ബംഗ്ലാദേശിൽ  നിന്നും മദ്ധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള 80-ലധികം യുവജനങ്ങള്‍ അടങ്ങുന്ന ഒരു പ്രതിനിധി സംഘം ഇവിടെ എത്തിയിരുന്നു. ഹിന്ദി ചലച്ചിത്രഗാനങ്ങളും പ്രാദേശിക ചലച്ചിത്രഗാനങ്ങളും ശ്രവിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ആഗ്രഹം. അതിരുകള്‍ ഭേദിച്ച മിഥുന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടം മുതല്‍ അക്ഷയ് കുമാറിന്റെയും ചിരഞ്ജീവിയുടെയും വരെയുള്ള കാലത്തെ ചലച്ചിത്രങ്ങളെ കുറിച്ച് അവര്‍ സംസാരിച്ചു. ഉള്ളടക്കം ശക്തമാണെങ്കില്‍, അത് ഒരു പ്രത്യേക പ്രദേശത്തിന്റെ പരിധിയില്‍ നില്‍ക്കില്ല''. മന്ത്രി പറഞ്ഞു

ഇന്ത്യ സമ്പന്നമായ ഒരു ചലച്ചിത്ര ചിത്രീകരണ ആവാസവ്യവസ്ഥയിലേക്ക്

ആശയങ്ങള്‍ ഉയര്‍ന്നുവരുന്ന, ചലച്ചിത്രപരമായ നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന, സഹകരണത്തിനും സഹനിര്‍മ്മാണത്തിനും തുടക്കം കുറിയ്ക്കുന്ന, അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന, തലമുറകള്‍ക്ക് ആസ്വദിക്കാനും ഓര്‍ക്കാനും കഴിയുന്ന കാലാതിവര്‍ത്തികളായ ചലച്ചിത്രങ്ങള്‍ ഉദയം കൊള്ളുന്നതിന് ഉതകുന്ന ഒരു വേദിയായി ഐ.എഫ്.എഫ്.ഐ പരിപവര്‍ത്തനപ്പെട്ടുവെന്ന് മന്ത്രി തുടര്‍ന്നു പറഞ്ഞു. പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ പൂര്‍ണ്ണ പിന്തുണയുള്ള ഫ്യൂച്ചര്‍ റെഡി വ്യവസായവും സമ്പന്നമായ ഒരു ചലച്ചിത്ര ചിത്രീകരണ ആവാസവ്യവസ്ഥയും കെട്ടിപ്പെടുക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് ഐ.എഫ്.എഫ്.ഐയുടെ ഭാവി പതിപ്പുകളിലേക്ക് ഉറ്റുനോക്കികൊണ്ട് അദ്ദേഹം പറഞ്ഞു.
തിയേറ്റര്‍ സ്‌കൂളുകള്‍, ചെറിയ സ്വതന്ത്ര പ്രൊഡക്ഷന്‍ ഹൗസുകള്‍, ഇന്ത്യയുടെ ഉള്‍പ്രദേശങ്ങള്‍ എന്നിവയില്‍ നിന്ന് കണ്ടെത്തുന്ന പ്രായോഗിക പരിജ്ഞാനമില്ലാത്ത പ്രതിഭകളുടെ തിക്കിലും തിരക്കിലുമാണ് ചലച്ചിത്രലോകമെന്ന്
ചലച്ചിത്രത്തിലെ കഴിവുകളെയും പ്രവണതകളെയും പരാമര്‍ശിച്ചുകൊണ്ട്  ശ്രീ.അനുരാഗ് താക്കൂര്‍ പറഞ്ഞു. ''വേദികള്‍ പുതിയതാണ്, അത് നിങ്ങളുടെ മൊബൈല്‍ ഉപകരണങ്ങളില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രങ്ങളോ, ചലച്ചിത്രങ്ങള്‍ പോയിയേ അല്ലെങ്കില്‍ ഒ.ടി.ടിയിലോ അമിതമായി കാണുന്നതോ ആകട്ടെ. അത്ഭുതകരമായ പ്രതിഭകള്‍ അംഗീകരിക്കപ്പെടുന്നതും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതും ആരാധകരാല്‍ സ്‌നേഹിക്കപ്പെടുന്നതും മികച്ച വ്യാപാരം ചെയ്യുന്നതും നാം കാണുന്നു''. അദ്ദേഹം പറഞ്ഞു.
മികച്ച സ്‌പോര്‍ട്‌സ് ലീഗുകള്‍, പ്രായോഗിക പരിജ്ഞാനമില്ലാത്ത പ്രതിഭകളെ ക്രിക്കറ്റ്, കബഡി, ഹോക്കി തുടങ്ങിയവയില്‍ ചെയ്തതിന് സമാനമാണ് ഇപ്പോള്‍ ചലച്ചിത്രത്തില്‍ സംഭവിക്കുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. ''ഇന്ത്യയ്ക്ക് എല്ലായ്‌പ്പോഴും പ്രതിഭയുണ്ട്. പ്രേക്ഷകര്‍ക്ക് അവരുടെ വിജയം നിര്‍ണ്ണയിക്കുന്നതിനായി കാവല്‍ക്കാരില്ലാതെ കാണാനുള്ള അവസരം മാത്രമാണ് ഇതിന് ആവശ്യം''. അദ്ദേഹം ചൂണ്ടിക്കാട്ടി


ചലച്ചിത്രത്തിന്റെ വിവിധ ധാരകളുടെ ആവിര്‍ഭാവം- ഡിജിറ്റല്‍ ഇന്ത്യയുടെ താങ്ങാനാവുന്ന ഹാന്‍ഡ്‌സെറ്റുകളും വിലകുറഞ്ഞ ഡാറ്റയുടെയൂം പ്രേരണ - ശക്തവും ആകര്‍ഷകവുമായ കഥകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേവല വ്യക്തിഗത കഴിവുകളില്‍ മുന്നോട്ട് കുതിക്കുകയാണെന്ന് ഡിജിറ്റല്‍ ഇന്ത്യയുടെ നൂതനാശയങ്ങളുടെ പ്രചോദനങ്ങളെക്കുറിച്ച് പറഞ്ഞ വാര്‍ത്താവിതരണ മന്ത്രി എടുത്തുകാട്ടി

ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ ഇസ്രായേലുമായി പുതിയ പങ്കാളിത്തം

നിരൂപക പ്രശംസ നേടിയ ഇസ്രയേലി സീരീസായ ഫൗദയുടെ നാലാം സീസണ്‍ അതിന്റെ ആഗോള പ്രദര്‍ശനത്തിന് വളരെ മുമ്പേ തന്നെ 53-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ (ഐ.എഫ്.എഫ്.ഐ) പ്രീമിയര്‍ ചെയ്തു. ഫൗദ ഇന്ത്യയില്‍ വലിയ വിജയമാണെന്നും അതിന്റെ നാലാം സീസണിന്റെ പ്രീമിയറിന് ഐ.എഫ്.എഫ്.ഐയില്‍ കരഘോഷങ്ങളോടെയുള്ള സ്വീകരണമാണ് ലഭിച്ചതെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. 53-ാമത് ഐ.എഫ.്എഫ്.ഐക്ക് ഗോവയില്‍ എത്തിയതിന് ഇസ്രായേല്‍ അംബാസഡര്‍ നൗര്‍ ഗിലോണിനോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.


ഇന്ത്യയും ഇസ്രായേലും വളരെ സവിശേഷമായ ബന്ധമാണ് പങ്കിടുന്നതെന്ന് ഫൗദ ടീമിനെ അഭിനന്ദിക്കവേ മന്ത്രി പറഞ്ഞു. ''നമ്മുടെ അയല്‍പക്കത്ത് സംഘര്‍ഷമുണ്ട്. അതേ സമയം, നമുക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രവുമുണ്ട്, നാം പല മേഖലകളിലും, പ്രത്യേകിച്ച് സുരക്ഷാ മേഖലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയുമാണ്''.
ഇസ്രയേലിന്റെ സ്റ്റാര്‍ട്ടപ്പ് ആവാവസ്ഥ വ്യവസ്ഥയെ ഉയര്‍ത്തിക്കാട്ടിയ മന്ത്രി, ചലച്ചിത്രത്തിലും ചലച്ചിത്ര നിര്‍മ്മാണത്തിലും ഇസ്രായേലുമായി പുതിയ പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ''ഇസ്രായേലിലെ സമാന പങ്കാളികളുമായി സഹ-നിര്‍മ്മാണവും സഹകരണവും ഉണ്ടാകണം. സമീപഭാവിയില്‍ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമാകും. സഹകരിക്കാനും ലോകത്തോട് പറയാത്ത കഥകളെ ചുറ്റിപ്പറ്റി ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാനുമുള്ള ശരിയായ സമയമാണിപ്പോള്‍. ഇന്ത്യയാണ് സ്ഥലം, ഇസ്രായേല്‍ ശരിയായ പങ്കാളിയുമാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചതിന് തെലുങ്ക് നടന്‍ ചിരഞ്ജീവിയെ അനുരാഗ് താക്കൂര്‍ അഭിനന്ദിച്ചു. ''നാലു പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന മികച്ച കരിയറും പ്രേക്ഷകരെ വിസ്മയിപ്പിച്ച 150-ലധികം സിനിമകളും ചിരഞ്ജീവിയുടേതായുണ്ട്'', അദ്ദേഹം പറഞ്ഞു.

--ND--



(Release ID: 1879651) Visitor Counter : 136