ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ബെംഗളൂരുവിൽ ദേശീയ ക്ഷീരദിനം ആഘോഷിക്കും

Posted On: 25 NOV 2022 1:47PM by PIB Thiruvananthpuram

ന്യൂ ഡൽഹി: നവംബർ 25, 2022

ആസാദി കാ അമൃത് മഹോത്സവിൻറ്റെ ഭാഗമായി, "ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവ്", ഡോ. വർഗീസ് കുര്യന്റെ 101-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് "ദേശീയ ക്ഷീരദിനം" 2022 നവംബർ 26-ന് ബെംഗളൂരുവിൽ ആഘോഷിക്കുന്നു. 2022ലെ ദേശീയ ഗോപാൽ രത്‌ന അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും.

കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന സഹമന്ത്രി ഡോ. സഞ്ജീവ് കുമാർ ബല്യാൻ ചടങ്ങിൽ വെർച്വലായി പങ്കെടുക്കും. ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന സഹമന്ത്രി 
ശ്രീ പ്രഭു ബി ചൗഹാൻ ചടങ്ങിൽ പങ്കെടുക്കും.
 

ചടങ്ങിൽ വർഗീസ് കുര്യന്റെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകം, പാലിൽ മായം ചേർക്കൽ എന്ന വിഷയത്തിലുള്ള ഒരു ലഘുലേഖനം എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടക്കും.
 
*****************************************
RRTN


(Release ID: 1878805) Visitor Counter : 127