യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഫിറ്റ് ഇന്ത്യ ഫ്രീഡം റൈഡർ ബൈക്കർ റാലികൾ ജെഎൽഎൻ സ്റ്റേഡിയത്തിൽ വിജയകരമായി സമാപിച്ചു

प्रविष्टि तिथि: 25 NOV 2022 11:09AM by PIB Thiruvananthpuram

ന്യൂ ഡൽഹി: നവംബർ 25, 2022

ഫ്രീഡം റൈഡർ ബൈക്കർ റാലികളുടെ സമാപന ചടങ്ങ് വ്യാഴാഴ്ച ന്യൂ ഡൽഹി ജെഎൽഎൻ സ്റ്റേഡിയത്തിൽ നടന്നു. ഓൾ ഇന്ത്യ മോട്ടോർബൈക്ക് എക്‌സ്‌പെഡിഷൻ (AIME) ആണ് ഈ അദ്വിതീയ പര്യവേഷണം സംഘടിപ്പിച്ചത്. കൂടാതെ ഇന്ത്യാ ഗവൺമെന്റിന്റെ മുൻനിര പരിപാടിയായ ഫിറ്റ് ഇന്ത്യയുടെ പിന്തുണയും ലഭിച്ചു.



സമാപന ചടങ്ങിൽ ശ്രീമതി സുജാത ചതുർവേദി, സെക്രട്ടറി (കായികം), കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം; ശ്രീ സന്ദീപ് പ്രധാൻ, ഡയറക്ടർ ജനറൽ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ; കേന്ദ്ര കായിക മന്ത്രാലയത്തിലെയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും മറ്റ് പ്രമുഖർ എന്നിവർ പങ്കെടുത്തു.



75 ദിവസങ്ങളിലായി, 11 സ്ത്രീകൾ ഉൾപ്പെടെ 75 റൈഡർമാർ, കന്യാകുമാരി മുതൽ വാരണാസി വരേയും ഗാന്ധിനഗർ മുതൽ ഷില്ലോംഗ് വരേയും, 34 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ 75 നഗരങ്ങൾ/പട്ടണങ്ങളിലായി 18,000+ കിലോമീറ്ററുകൾ പിന്നിട്ടു.

റൈഡർമാർ, അവരുടെ പര്യവേഷണ വേളയിൽ, കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റി, ഷിംലയിലെ വൈസ്‌റീഗൽ ലോഡ്ജ്, ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം, മധുരയിലെ മീനാക്ഷി ക്ഷേത്രം തുടങ്ങിയ ഐക്കോണിക് സ്ഥലങ്ങളും സന്ദർശിച്ചു. വടക്കൻ ബെൽറ്റിലെ സമതലങ്ങൾ, പടിഞ്ഞാറൻ മണൽത്തിട്ടകൾ, വടക്ക് കിഴക്കൻ മലകൾ, തെക്ക് ഭാഗത്തുള്ള തീരപ്രദേശങ്ങൾ, സിയാച്ചിൻ പോലുള്ള സ്ഥലങ്ങളിലെ അതികഠിനമായ കാലാവസ്ഥകൾ എന്നിവയിലൂടെ അവർ സഞ്ചരിച്ചു.
 
*********************
 
RRTN

(रिलीज़ आईडी: 1878757) आगंतुक पटल : 159
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil , Telugu