ഉപരാഷ്ട്രപതിയുടെ കാര്യാലയം

ഗുരുനാനക്ക് ദേവ് ജയന്തിയുടെ തലേന്ന് ഉപരാഷ്ട്രപതി ജനങ്ങൾക്ക് ആശംസകൾ നേർന്നു

Posted On: 07 NOV 2022 4:01PM by PIB Thiruvananthpuram
 
 

ന്യൂ ഡൽഹി: നവംബർ 07,  2022

ഗുരുനാനക്ക് ദേവ് ജയന്തിയുടെ തലേന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

സത്യം, ദയ, ധർമ്മം എന്നീ സാർവത്രിക ഗുണങ്ങളാൽ ബന്ധിതമായ മനുഷ്യരാശിയുടെ അന്തർലീനമായ ഐക്യം വിളിച്ചോതുന്ന ഗുരുനാനക്ക് ദേവിനെപ്പോലുള്ള മഹാന്മാരായ ഗുരുക്കന്മാരിൽ നിന്ന് ആത്മീയവും ധാർമ്മികവുമായ മാർഗ്ഗനിർദ്ദേശം ലഭിച്ച നമ്മുടെ രാജ്യം അനുഗ്രഹീതമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗുരുനാനക്ക് ദേവിനെപ്പോലുള്ള ആചാര്യന്മാരുടെയും ഗുരുക്കന്മാരുടെയും ജ്ഞാനം കൊണ്ട് ഭാരതം വിശ്വഗുരുവിന്റെ ബഹുമാന്യമായ പദവി നേടി. കാരുണ്യപൂർണമായ സദാചാര ജീവിതത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹത്തിന്റെയും പാത അദ്ദേഹം നമുക്ക് കാണിച്ചുതന്നു.

 

ഗുരുനാനക്ക് ദേവിന്റെ നിത്യസന്ദേശം ദയയും അനുകമ്പയും സമാധാനവും നിറഞ്ഞ ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള പാതയിലേക്ക് നമ്മെ നയിക്കുമെന്ന് ഉപരാഷ്ട്രപതി പ്രത്യാശിച്ചു.


(Release ID: 1874275) Visitor Counter : 144