തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

ഇ പി എഫ് ഒ, 70-ാം സ്ഥാപക ദിനം ആഘോഷിച്ചു

Posted On: 01 NOV 2022 4:30PM by PIB Thiruvananthpuram


ന്യൂ ഡൽഹി: നവംബർ 1, 2022  

ഇന്ന് ന്യൂ ഡൽഹിയിൽ നടന്ന ഇപിഎഫ്ഒയുടെ 70-ാം സ്ഥാപക ദിനം കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഉദ്ഘാടനം ചെയ്തു.

ഈ അവസരത്തിൽ കേന്ദ്രമന്ത്രി 70 വർഷത്തെ ഇപിഎഫ്ഒ ചരിത്രം പ്രദർശിപ്പിക്കുന്ന "ഇപിഎഫ്ഒ @70 - ദി ജേർണി" എന്ന പേരിൽ ഒരു പ്രദർശനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ 70 വർഷത്തെ പ്രവർത്തത്തെക്കുറിച്ചുള്ള ‘ഇപിഎഫ്ഒ @70’ എന്ന ഡോക്യുമെന്ററി ചിത്രവും ചടങ്ങിൽ പ്രദർശിപ്പിക്കപ്പെട്ടു.  സംഘടനയുടെ 70 വർഷം പിന്നിട്ട പ്രവർത്തനത്തെ അനുസ്മരിക്കുന്നതിന് തപാൽ വകുപ്പുമായി സഹകരിച്ച്   തയ്യാറാക്കിയ പ്രത്യേക കവർ കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. 'ഇപിഎഫ്ഒ വിഷൻ @ 2047' എന്ന നയ രേഖയും അടുത്ത 25 വർഷത്തേക്കുള്ള ഇപിഎഫ്‌ഒയുടെ കർമ പദ്ധതി രൂപപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ചിന്തൻ ശിവറിനെക്കുറിച്ചുള്ള ഒരു ബുക്ക്‌ലെറ്റും കേന്ദ്രമന്ത്രി പുറത്തിറക്കി.

തൊഴിലുടമകൾക്കും ജീവനക്കാർക്കുമുള്ള സ്വാഗത കിറ്റും ശ്രീ യാദവ് പുറത്തിറക്കി. ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ശുപാർശകളും ഇതിൽ ഉൾപ്പെടുന്നു. ഹിന്ദി, ഇംഗ്ലീഷ് എന്നിവ കൂടാതെ 21 പ്രാദേശിക ഭാഷകളിലും ഈ കിറ്റ് പുറത്തിറക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ ഇപിഎഫ്ഒ വളർച്ച കൈവരിച്ചതിലും അംഗങ്ങളുടെ സമ്പാദ്യം കൈകാര്യം ചെയ്യുന്ന രീതിയിലും കേന്ദ്രമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശ്രീ രാമേശ്വർ തെലിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
 
 
 
 
 

(Release ID: 1872746) Visitor Counter : 157


Read this release in: English , Urdu , Hindi , Tamil , Telugu