രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

തദ്ദേശീയ പരിശീലന വിമാനമായ HTT-40 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി DefExpo 2022-ൽ അനാവരണം ചെയ്തു

Posted On: 19 OCT 2022 3:54PM by PIB Thiruvananthpuram

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (HAL) രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ച തദ്ദേശീയ പരിശീലന വിമാനമായ HTT-40 ഗുജറാത്തിലെ ഗാന്ധിനഗറിൽ നക്കുന്ന 12-ാമത് DefExpo-യിൽ ഇന്ന് (2022 ഒക്‌ടോബർ 19-ന്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനാവരണം ചെയ്തു.

രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അത്യാധുനികവും സമകാലികവുമായ സംവിധാനങ്ങളുള്ള വിമാനം പൈലറ്റ് സൗഹൃദ സവിശേഷതകളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 60 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്തിയും സ്വകാര്യ വ്യവസായ പങ്കാളിത്തത്തോടെയും വികസിപ്പിച്ചിരിക്കുന്ന വിമാനം 'ആത്മനിർഭർ ഭാരത്' ആശയത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്.

അടിസ്ഥാന വിമാന പരിശീലനം, വിദഗ്‌ദ്ധ വൈമാനിക പരിശീലനം, ഉപകരണങ്ങൾ ഉപയോഗിച്ചുള്ള  വിമാനനിയന്ത്രണം, പരസ്പരം കുറഞ്ഞ അകലത്തിൽ പറക്കുന്ന വിമാന വിന്യാസം എന്നിവയ്ക്കായി HTT-40 ഉപയോഗിക്കാനാകും. ഗതിനിയന്ത്രണം, രാത്രി പറക്കൽ എന്നീ ദ്വിതീയ ചുമതലകളും നിർവ്വഹിക്കാനാകും.  ഇന്ത്യൻ സൈന്യത്തിന്റെ പ്രാഥമിക പരിശീലന ആവശ്യകതകൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയുള്ള വിമാനമാണിത്.

 

സൂക്ഷ്മ പരീക്ഷണത്തിന് വിധേയമാക്കിയ ടർബോ-പ്രോപ്പ് എഞ്ചിണ് ഉപയോഗിച്ച് നിർമ്മിച്ച ഈ വിമാനത്തിൽ അത്യാധുനിക ഏവിയോണിക്‌സ്, എയർ കണ്ടീഷൻഡ് ക്യാബിൻ, ഇജക്ഷൻ സീറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. പൈലറ്റുമാരുടെ തത്സമയ പരിവർത്തനം, പ്രധാന എഞ്ചിൻ പ്രവർത്തിക്കുമ്പോൾ ഇന്ധനം നിറയ്ക്കൽ, കുറഞ്ഞ തയ്യാറെടുപ്പ് സമയം എന്നിങ്ങനെയുള്ള അതുല്യമായ സവിശേഷതകളും ഇതിനുണ്ട്. വിമാനത്തിൽ നിന്ന് ആദ്യ പറക്കലിന് ശേഷം റെക്കോർഡ് ആറ് വർഷത്തിനുള്ളിൽ സർട്ടിഫിക്കേഷന് ആവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയാക്കാനായി.
 
RRTN
*****

(Release ID: 1869260) Visitor Counter : 130