രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

DefExpo 2022 ന്റെ ഭാഗമായി നടന്ന  ഇന്ത്യ-ആഫ്രിക്ക പ്രതിരോധ സംഭാഷണത്തിനിടെ ‘ഇന്ത്യ-ആഫ്രിക്ക സെക്യൂരിറ്റി ഫെലോഷിപ്പ് പ്രോഗ്രാമിന്’ തുടക്കം കുറിച്ചു

Posted On: 19 OCT 2022 9:20AM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഒക്‌ടോബർ 19, 2022

2022 ഒക്ടോബർ 18-ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ DefExpo 2022-ന്റെ ഭാഗമായി ഇന്ത്യ-ആഫ്രിക്ക ഡിഫൻസ് ഡയലോഗ് (IADD) നടന്നു. IADD യുടെ രണ്ടാം പതിപ്പിന്റെ ഫലപ്രാപ്തി രേഖയായി അംഗീകരിച്ച ഗാന്ധിനഗർ പ്രഖ്യാപനം, ഇന്ത്യ-ആഫ്രിക്ക പ്രതിരോധ-സുരക്ഷാ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ മേഖലകൾ മുന്നോട്ട് വയ്ക്കുന്നു .

ഗാന്ധിനഗർ പ്രഖ്യാപനത്തിലെ പുതിയ നിർദ്ദേശങ്ങൾക്കനുസൃതമായി, ഐഎഡിഡി നടക്കുന്ന സമയത്ത്, രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 'ഇന്ത്യ-ആഫ്രിക്ക സെക്യൂരിറ്റി ഫെലോഷിപ്പ് പ്രോഗ്രാം' സമാരംഭിക്കുകയും അതിന്റെ ബ്രോഷർ പുറത്തിറക്കുകയും, അത് മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസസ്-ന്റെ (MP-IDSA) ഡയറക്ടർ ജനറലിന് കൈമാറുകയും ചെയ്തു.

IADD-യുടെ വിജ്ഞാന പങ്കാളിയായ MP-IDSA ഫെലോഷിപ്പ് പ്രോഗ്രാമിന് ആതിഥേയത്വം വഹിക്കും. ഇന്ത്യയിലെ പ്രതിരോധ, സുരക്ഷാ വിഷയങ്ങളിൽ ഗവേഷണം നടത്താൻ ആഫ്രിക്കയിൽനിന്നുള്ളവർക്ക് ഫെലോഷിപ്പ് അവസരം നൽകും. ഫെലോകളെ 1 മുതൽ 3 മാസത്തേക്ക് MP-IDSA-യിൽ അറ്റാച്ചുചെയ്ത്, സ്‌റ്റൈപ്പൻഡ് നൽകും. അപേക്ഷാ നടപടിക്രമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ MP-IDSA വെബ്‌സൈറ്റിൽ  (https://www.idsa.in/) ലഭ്യമാണ്.

IADD-ഫെലോഷിപ്പ് ബ്രോഷർ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2022/oct/doc20221019118601.pdf
 
*************************************
RRTN

(Release ID: 1869086) Visitor Counter : 153