രാജ്യരക്ഷാ മന്ത്രാലയം

INS തർകശ് IBSAMAR VII-ൽ പങ്കെടുത്തു

Posted On: 14 OCT 2022 11:16AM by PIB Thiruvananthpuram

 

ഇന്ത്യൻ, ബ്രസീലിയൻ, ദക്ഷിണാഫ്രിക്ക നാവികസേനകൾ തമ്മിലുള്ള സംയുക്ത ബഹുരാഷ്ട്ര നാവിക അഭ്യാസമായ IBSAMAR-ന്റെ ഏഴാമത് പതിപ്പ് ദക്ഷിണാഫ്രിക്കയിലെ പോർട്ട് എലിസബത്തിൽ 2022 ഒക്ടോബർ 10 മുതൽ 12 വരെ നടന്നു. ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ്, INS തർകശ്, ചേതക് ഹെലികോപ്റ്റർ, മാർക്കോസ് സ്പെഷ്യൽ ഫോഴ്സ്സ് എന്നിവ ഇന്ത്യൻ നാവികസേനയെ പ്രതിനിധീകരിച്ചു.

സമുദ്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുക, സംയുക്ത പ്രവർത്തന സൈനിക പരിശീലനം പ്രോത്സാഹിപ്പിക്കുക, സമുദ്ര കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക, കടൽ അധിഷ്‌ഠിതമായ ആശയവിനിമയം സുരക്ഷിതമാക്കുക, കടലിൽ പൊതുവായ പരിണാമങ്ങൾ പിന്തുടരുന്നതിനുള്ള പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക എന്നിവയായിരുന്നു അഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ.

 

IBSAMAR VII ന്റെ ഉദ്ഘാടന ചടങ്ങ് ഒക്‌ടോബർ 11 ന് നടന്നു. തുറമുഖവും കടൽ ഘട്ടങ്ങളും ഉൾപ്പെടുന്ന അഭ്യാസം മൂന്ന് ദിവസങ്ങളിലായി പുരോഗമിച്ചു.
 

ഒക്ടോബർ 10, 11 തീയതികളിലെ തുറമുഖ ഘട്ടത്തിന്റെ ഭാഗമായി, DC & FF ഡ്രില്ലുകൾ, VBSS/ക്രോസ് ബോർഡിംഗ് പ്രഭാഷണങ്ങൾ, സംയുക്ത ഡൈവിംഗ് പ്രവർത്തനങ്ങൾ, പ്രത്യേക സേനകൾ തമ്മിലുള്ള ആശയവിനിമയം, ക്രോസ്-ഡെക്ക് സന്ദർശനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രൊഫഷണൽ എക്സ്ചേഞ്ചുകൾ നടത്തി.
 

വിശാലമായ സമുദ്ര പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന കടൽ ഘട്ടം 2022 ഒക്ടോബർ 12 ന് നടന്നു. INS തർകശ് കപ്പലിലാണ് സമാപന ചടങ്ങ് നടന്നത്.
 

 

*****

VM/PS



(Release ID: 1867619) Visitor Counter : 195

 

 

 
*****************************************

RRTN

 
 
 
 
 


(Release ID: 1867639) Visitor Counter : 202