രാജ്യരക്ഷാ മന്ത്രാലയം
പ്രതിരോധ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ആദ്യ മാർക്കീ പരിപാടിയായ 'ഇൻവെസ്റ്റ് ഫോർ ഡിഫൻസ്' 2022 DefExpo-യിൽ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും
Posted On:
13 OCT 2022 3:10PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഒക്‌ടോബർ 13, 2022
രാജ്യത്തെ പ്രതിരോധ മേഖലയിൽ ഇന്ത്യൻ വ്യവസായത്തിന്റെയും വിദേശ ഒറിജിനൽ ഉപകരണ നിർമ്മാതാക്കളുടെയും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ആദ്യ മാർക്കീ (marquee) പരിപാടിയായ 'ഇൻവെസ്റ്റ് ഫോർ ഡിഫൻസ്', രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2022 ഒക്ടോബർ 20-ന്, DefExpo യുടെ 12-ാം പതിപ്പിൽ ഉദ്ഘാടനം ചെയ്യും.
സായുധ സേനയുടെ ആവശ്യങ്ങളും പ്രതിരോധ മേഖലയിൽ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് ഗവൺമെന്റ് സ്വീകരിച്ച നയ പരിഷ്‌കാരങ്ങളും പരിപാടിയിൽ ഉയർത്തിക്കാട്ടും. ഈ മേഖലയിൽ നിക്ഷേപം നടത്തുന്നതിന്റെ അവസരങ്ങളും നേട്ടങ്ങളും ഇത് വ്യവസ്യങ്ങൾക്ക് നൽകും. അതുവഴി തദ്ദേശീയ ഉൽപ്പാദനം പരമാവധി വർദ്ധിപ്പിക്കുകയാണ് ലക്‌ഷ്യം.
ഇന്ത്യൻ, വിദേശ ഒഇഎമ്മുകൾ, ആഭ്യന്തര, വിദേശ സ്ഥാപന നിക്ഷേപകർ, വെഞ്ചർ ക്യാപിറ്റലിസ്റ്റുകൾ ഉൾപ്പടെയുള്ള വ്യവസായ പ്രമുഖരിൽ നിന്നുള്ള പങ്കാളിത്തം പരിപാടിയിൽ പ്രതീക്ഷിക്കുന്നു.
വ്യവസായ രംഗത്തെ പ്രമുഖരും MoD-യും സായുധ സേനാ നേതൃത്വവും തമ്മിലുള്ള ഒരു പാനൽ ചർച്ച ചടങ്ങിൽ സംഘടിപ്പിക്കും. ചർച്ചയ്ക്ക് ശേഷം ഒരു ചോദ്യോത്തര സെഷൻ നടക്കും. അതിൽ പങ്കെടുക്കുന്നവർക്ക് പ്രമുഖ പാനലിസ്റ്റുകളോട് ചോദ്യങ്ങൾ ചോദിക്കാം. MSME-കളിൽ നിന്നും സ്റ്റാർട്ടപ്പുകളിൽ നിന്നുമുള്ള വ്യവസായ പ്രതിനിധികൾ, നയരൂപകർത്താക്കൾ, പ്രതിരോധ മേഖലയിൽ താൽപ്പര്യമുള്ളവർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
‘വലിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള അവസരങ്ങൾ’ എന്ന വിഷയത്തിൽ DPSU-കളും വിദേശ OEM-കളും ഉൾപ്പെടെ OEM-കൾ തമ്മിലുള്ള B2B ആശയവിനിമയമാണ് പരിപാടിയുടെ മറ്റൊരു ആകർഷണം. ഈ B2B ഇടപെടലിനൊപ്പം, പ്രതിരോധ മേഖലയിൽ വളർന്നുവരുന്ന സ്റ്റാർട്ടപ്പുകൾക്കായി ഒരു iDEX പിച്ചിംഗ് പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. 2022 ഒക്ടോബർ 18 മുതൽ 22 വരെ ഗുജറാത്തിലെ ഗാന്ധിനഗറിലാണ് 12-ാമത് DefExpo നടക്കുക.
******************************************
RRTN
(Release ID: 1867447)
Visitor Counter : 173