ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

ദീന്‍ദയാല്‍ തുറമുഖത്തിലെ ട്യൂണ-ടെക്രയിലെ കണ്ടെയ്നര്‍ ടെര്‍മിനല്‍, പൊതു-സ്വകാര്യ-പങ്കാളിത്ത (പിപിപി) മാതൃകയില്‍ നിര്‍മിച്ചു പ്രവര്‍ത്തനക്ഷമമാക്കി കൈമാറ്റം (ബിഒടി) ചെയ്യുന്ന രീതിയില്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

Posted On: 12 OCT 2022 4:15PM by PIB Thiruvananthpuram

 രാജ്യത്തെ പന്ത്രണ്ട് പ്രധാന തുറമുഖങ്ങളില്‍ ഒന്നായ ദീന്‍ദയാല്‍ തുറമുഖത്തിലെ ട്യൂണ-ടെക്രയിലെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍, പൊതു-സ്വകാര്യ-പങ്കാളിത്ത (പിപിപി) മാതൃകയില്‍ നിര്‍മിച്ചു പ്രവര്‍ത്തനക്ഷമമാക്കി കൈമാറുന്ന (ബിഒടി) രീതിയില്‍ വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി.
കരാര്‍ ഏറ്റെടുക്കുന്നവര്‍ 4,243.64 കോടി രൂപയും സാധാരണ ഉപഭോക്തൃ സൗകര്യങ്ങളുടെ വികസനത്തിനായി ദീന്‍ദയാല്‍ തുറമുഖം 296.20 കോടി രൂപയും മുടക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്
പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ കണ്ടെയ്‌നര്‍ ചരക്കു കടത്തിലെ ഭാവി വളര്‍ച്ചവഴി ഇതു തിരിച്ചുപിടിക്കാന്‍ കഴിയും. 2025 മുതല്‍, 1.88 ദശലക്ഷം ടിഇയു ( ചരക്കു കടത്തിന്റെ അളവിന് ഉപയോഗിക്കുന്ന സാങ്കേതികപദം) ചരക്കു കടത്തിന്റെ സാധ്യതയാണുണ്ടാവുക. അത് ട്യൂണ ടെക്ര വഴി നികത്താന്‍ കഴിയും. ഇന്ത്യയുടെ വടക്കന്‍ ഭാഗത്തിന്റെ (ജമ്മു കാശ്മീര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍) വിശാലമായ ഉള്‍പ്രദേശങ്ങളില്‍ സേവനം ചെയ്യുന്ന അടച്ച കണ്ടെയ്നര്‍ ടെര്‍മിനല്‍ ആയതിനാല്‍ ട്യൂണ-ടെക്രയിലെ ഒരു അത്യാധുനിക കണ്ടെയ്നര്‍ ടെര്‍മിനലിന്റെ വികസനം അതിന് തന്ത്രപരമായ നേട്ടം നല്‍കും. കാണ്ട്ലയുടെ വ്യാപാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് പുറമേ, പദ്ധതി സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

വിശദാംശങ്ങള്‍:

   പദ്ധതി നടപ്പാക്കുന്നതിന് ഒരു അന്തര്‍ദേശീയ മത്സരാധിഷ്ഠിത ലോല പ്രക്രിയയിലൂടെ ഒരു സ്വകാര്യ കരാറുകാരനെ ബിഒടി അടിസ്ഥാനത്തില്‍ ചുമതലപ്പെടുത്താനാണ് തീരുമാനം. കരാറുകാരനും (ബിഒടി ഓപ്പറേറ്റര്‍) കരാര്‍ നല്‍കുന്ന അധികൃതരും (ദീന്‍ദയാല്‍ തുറമുഖം) നടപ്പാക്കേണ്ട കണ്‍സഷന്‍ കരാര്‍ (സിഎ) പ്രകാരം പദ്ധതിയുടെ രൂപകല്‍പന, എഞ്ചിനീയറിംഗ്, ധനവിനിയോഗം, സംഭരണം, നടപ്പാക്കല്‍, പ്രവര്‍ത്തനക്ഷമമാക്കല്‍, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയുടെ ഉത്തരവാദിത്തം കരാറുകാര്‍ക്കാണ്. നിയുക്ത ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിനു മുപ്പത് വര്‍ഷത്തേക്കായിരിക്കും അനുമതി. പൊതു അടിസ്ഥാന സൗകര്യങ്ങളുടെ ഉത്തരവാദിത്തം ദീന്‍ദയാല്‍ തുറമുഖത്തിനായിരിക്കും.
    4,243.64 കോടി രൂപ ചെലവില്‍ അനുബന്ധ സൗകര്യങ്ങളോടെ മൂന്ന് കപ്പലുകള്‍ ഒരേസമയം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഓഫ്-ഷോര്‍ ബെര്‍ത്തിംഗ് ഘടനയും പ്രതിവര്‍ഷം 2.19 ദശലക്ഷം ടിഇയു കൈകാര്യം ചെയ്യാനുള്ള ശേഷിയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
    തുടക്കത്തില്‍, പ്രോജക്റ്റ് 6000 ടിഇയുകളുടെ 14 മീറ്റര്‍ ഡ്രാഫ്റ്റ് വെസ്സലുകള്‍ നല്‍കുന്നു, അതനുസരിച്ച്, 14 മീറ്റര്‍ ഡ്രാഫ്റ്റിന്റെ കണ്ടെയ്‌നര്‍ ചരക്കു കടത്തുന്നതിനായി ദീന്‍ദയാല്‍ തുറമുഖം പൊതു ചാനല്‍ കുഴിക്കുകയും പരിപാലിക്കുകയും ചെയ്യും. കരാര്‍ കാലയളവില്‍, കരാറുകതാര്‍ക്ക് അതിന്റെ അപ്രോച്ച് ചാനല്‍, ബെര്‍ത്ത് പോക്കറ്റ്, ടേണിംഗ് സര്‍ക്കിള്‍ എന്നിവ ആഴത്തിലാക്കി/വിശാലമാക്കി 18 മീറ്റര്‍ ഡ്രാഫ്റ്റ് വരെയുള്ള കപ്പലുകള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഡ്രാഫ്റ്റില്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന്റെ സമയത്ത് ചെലവ് പങ്കിടല്‍ സംബന്ധിച്ച് തുറമുഖവും കരാറുകാരും തമ്മിലുള്ള പരസ്പര ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ പൊതു ചാനലിന്റെ ഡ്രാഫ്റ്റ് വര്‍ദ്ധിപ്പിക്കാം.


പശ്ചാത്തലം:

ഇന്ത്യയിലെ പന്ത്രണ്ട് പ്രധാന തുറമുഖങ്ങളില്‍ ഒന്നാണ് ദീന്‍ദയാല്‍ തുറമുഖം. ഇത് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത്, ഗുജറാത്ത് സംസ്ഥാനത്തിലെ കച്ച് ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്നു. ദീന്‍ദയാല്‍ തുറമുഖം പ്രധാനമായും ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശം ഉള്‍പ്പെടെ വടക്കേ ഇന്ത്യയിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്.

ND


(Release ID: 1867141) Visitor Counter : 116