ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 218.97 കോടി കവിഞ്ഞു
12-14 വയസ് പ്രായമുള്ളവർക്ക് വിതരണം ചെയ്തത് 4.10 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകൾ
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവിൽ 28,593
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,756 പേർക്ക്
രോഗമുക്തി നിരക്ക് നിലവിൽ 98.75%
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.28%
Posted On:
09 OCT 2022 9:40AM by PIB Thiruvananthpuram
ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 218.97 കോടി (2,18,97,88,104) പിന്നിട്ടു.
12-14 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാർച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് പ്രായമുള്ളവർക്കുള്ള COVID-19 വാക്സിനേഷൻ 2022 മാർച്ച് 16-ന് ആരംഭിച്ചു. ഇതുവരെ 4.10 കോടിയിലധികം (4,10,72,203) കൗമാരക്കാർക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി. അതുപോലെ, 18-59 പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 10415261
രണ്ടാം ഡോസ് 10119432
കരുതൽ ഡോസ് 7041914
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 18436936
രണ്ടാം ഡോസ് 17717531
കരുതൽ ഡോസ് 13685648
12-14 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 41072203
രണ്ടാം ഡോസ് 31917084
15-18 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 61962380
രണ്ടാം ഡോസ് 53155857
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 561327738
രണ്ടാം ഡോസ് 515974453
കരുതൽ ഡോസ് 97704646
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 204037559
രണ്ടാം ഡോസ് 197007398
കരുതൽ ഡോസ് 49589826
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 127674073
രണ്ടാം ഡോസ് 123172264
കരുതൽ ഡോസ് 47775901
കരുതൽ ഡോസ് 21,57,97,935
ആകെ 2,18,97,88,104
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 28,593 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.06% ആണ്.
ദേശീയ രോഗമുക്തി നിരക്ക് 98.75% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,393 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,54,621 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,756 പേർക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,39,546 പരിശോധനകൾ നടത്തി. ആകെ 89.69 കോടിയിലേറെ (89,69,87,772) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.28 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.15 ശതമാനമാണ്.
--ND--
(Release ID: 1866191)
Visitor Counter : 137