ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിന്റെ പ്രവർത്തനത്തിൽ വിശദീകരണം

Posted On: 29 SEP 2022 4:32PM by PIB Thiruvananthpuram


ന്യൂ ഡൽഹി: സെപ്‌റ്റംബർ 29, 2022
 
ചില അവസരങ്ങളിൽ, അക്കൗണ്ട് ഉടമയുടെ മരണത്തെ തുടർന്ന്, ഓപ്പറേറ്റിംഗ് ഏജൻസികൾ സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്കീം (എസ്‌സിഎസ്എസ്) അക്കൗണ്ടുകൾ അകാല ക്ലോഷറായി കണക്കാക്കി ക്ലോസ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.


ഈ സന്ദർഭത്തിൽ, SCSS-ന്റെ ചട്ടം 7(2)-ലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഇനിപ്പറയുന്നവ വ്യക്തമാക്കുകയും ചെയ്യുന്നു:

1) SCSS അക്കൗണ്ട് ഉടമ/ഉടമകൾ മരിക്കുകയും നോമിനി/നിയമപരമായ അവകാശിയുടെ അഭ്യർത്ഥന പ്രകാരം അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ, SCSS പദ്ധതിക്ക് ബാധകമായ പലിശ നിരക്ക് അക്കൗണ്ട് ഉടമയുടെ മരണ തീയതി വരെ നൽകും. അതിനുശേഷം, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന് ബാധകമായ പലിശ നിരക്ക് അക്കൗണ്ട് ഉടമയുടെ മരണ തീയതി മുതൽ അക്കൗണ്ട് അന്തിമമായി ക്ലോസ് ചെയ്യുന്ന തീയതി വരെ നൽകും.

2) SCSS അക്കൗണ്ട് ഉടമയുടെ മരണത്തിന്റെ പേരിൽ അകാല ക്ലോഷർ ഉപാധി ബാധകമാകുന്നില്ല. മെച്യൂരിറ്റി കാലയളവിന് മുമ്പ് SCSS അക്കൗണ്ട് ഉടമ സ്വന്തം SCSS അക്കൗണ്ട് ക്ലോസ് ചെയ്യാൻ അഭ്യർത്ഥിക്കുമ്പോൾ മാത്രമേ അക്കൗണ്ടിന്റെ അകാല ക്ലോഷർ ബാധകമാകൂ. അക്കൌണ്ട് അകാലത്തിൽ ക്ലോസ് ചെയ്യുന്ന സന്ദർഭങ്ങളിൽ, SCSS-യുടെ ചട്ടം 6-ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഒരു പിഴ ഈടാക്കും.

*****************************************************
RRTN


(Release ID: 1863425) Visitor Counter : 190