ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 218.17 കോടി കവിഞ്ഞു
12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 4.09 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകള്‍
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 40,750
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,272 പേര്‍ക്ക്
രോഗമുക്തി നിരക്ക് നിലവില്‍ 98.72%
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.51%
Posted On:
29 SEP 2022 10:01AM by PIB Thiruvananthpuram
ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 218.17 കോടി (2,18,17,94,748) പിന്നിട്ടു.
12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് പ്രായമുള്ളവർക്കുള്ള Cകോവിഡ് -19 വാക്സിനേഷൻ 2022 മാർച്ച് 16-ന് ആരംഭിച്ചു. ഇതുവരെ 4.09 കോടിയിലധികം (4,09,94,192) കൗമാരക്കാർക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി. അതുപോലെ, 18-59 പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10415125
രണ്ടാം ഡോസ് 10118337
കരുതല്‍ ഡോസ് 7007335
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18436674
രണ്ടാം ഡോസ് 17715777
കരുതല്‍ ഡോസ് 13624628
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 40994192
രണ്ടാം ഡോസ് 31672418
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 61933703
രണ്ടാം ഡോസ് 53025284
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 561241218
രണ്ടാം ഡോസ് 515634108
കരുതല്‍ ഡോസ് 93348713
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 204023650
രണ്ടാം ഡോസ് 196934729
കരുതല്‍ ഡോസ് 47930110
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 127664915
രണ്ടാം ഡോസ് 123120703
കരുതല്‍ ഡോസ് 46953129
കരുതല്‍ ഡോസ് 20,88,63,915
ആകെ 2,18,17,94,748
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 40,750 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.09% ആണ്.
ദേശീയ രോഗമുക്തി നിരക്ക് 98.72 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,474 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,13,999 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 4272 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,16,916 പരിശോധനകള്‍ നടത്തി. ആകെ 89.47 കോടിയിലേറെ (89,47,33,779) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.51ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.35 ശതമാനമാണ്.
***
(Release ID: 1863304)
Visitor Counter : 253