വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

 ISD കോളുകൾ  റൂട്ട് ചെയ്യാൻ ഉപയോഗിക്കുന്ന   വ്യാജവും നിയമവിരുദ്ധവുമായ ടെലികോം സജ്ജീകരണങ്ങൾ ടെലികോംമന്ത്രാലയം  (DoT) കണ്ടെത്തി

Posted On: 28 SEP 2022 3:48PM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്‌റ്റംബർ 28, 2022


ഇന്റർനെറ്റ് (VoIP) വഴി ലഭിക്കുന്ന ISD കോളുകൾ ഇന്ത്യയിലെ ഗാർഹിക മൊബൈൽ, വയർലൈൻ ഉപഭോക്താക്കൾക്ക് നിയമവിരുദ്ധമായി  റൂട്ട് ചെയ്യാൻ  തട്ടിപ്പുകാർ നിയമവിരുദ്ധമായ ടെലികോം സജ്ജീകരണങ്ങൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായ ടെലികോം സജ്ജീകരണങ്ങൾ  മുഖേന ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉപയോഗിക്കുകയും കോൾ വിതരണത്തിനായി ഗാർഹിക മൊബൈൽ, ലാൻഡ്‌ലൈൻ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ചട്ടപ്രകാരം ഇത് അനുവദനീയമല്ല. ഇത്തരം അനധികൃത സജ്ജീകരണങ്ങൾ സർക്കാരിനെ സംബന്ധിച്ചിടത്തോളം സുരക്ഷാ ഭീഷണിയും വരുമാന നഷ്ടവും ഉണ്ടാക്കുന്നവയാണ്.

TSP കളും നിയമ നിർവ്വഹണ ഏജൻസികളും തമ്മിൽ ഏകോപിച്ചുള്ള പ്രവർത്തനത്തിലൂടെ  കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള 30 നിയമവിരുദ്ധ ടെലികോം സജ്ജീകരണങ്ങൾ കണ്ടെത്താൻ ടെലികോം മന്ത്രാലയത്തിന്റെ (DoT) ഫീൽഡ് യൂണിറ്റുകൾക്ക്  കഴിഞ്ഞു.

ഇത്തരം അനധികൃത സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ടെലികോം മന്ത്രാലയത്തിന്റെ കോൾ സെന്ററിൽ അറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ത്യൻ മൊബൈൽ/ലാൻഡ്‌ലൈൻ നമ്പർ പ്രദർശിപ്പിക്കുന്ന ഏതെങ്കിലും അന്തർദേശീയ കോൾ ലഭിച്ചാൽ പൊതുജനങ്ങൾക്ക് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി 1800110420/1963 എന്ന നമ്പരിൽ കോൾ സെന്റർ സജ്ജീകരിച്ചിരിക്കുന്നു.

 
RRTN/SKY

(Release ID: 1862990) Visitor Counter : 197